കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ ഷൂട്ടിങ് താരത്തിന് പീഡനം; സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു

  • By Anwar Sadath
Google Oneindia Malayalam News

റാഞ്ചി: സ്ത്രീധന പീഡനത്തിന്റെ പേരിലും മതംമാറ്റത്തിന്റെ പേരിലും ദേശീയ ഷൂട്ടിങ് താരം താര സഹദേവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസില്‍ നിന്നും സിബിഐ കേസ് ഏറ്റെടുത്തത്. കേസില്‍ നേരത്തെ താരയുടെ ഭര്‍ത്താവ് രഞ്ജിത് കുമാര്‍ കോഹ്ലി (റഖിബുള്‍ ഹസന്‍), ഇയാളുടെ അമ്മ കൗസല്യ റാണി (65), എന്നിവരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും കൂടുതല്‍ മുന്നോട്ടു പോകാന്‍ കഴിഞ്ഞിരുന്നില്ല.

മൂന്നു കേസുകളാണ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം സിബിഐ ഏറ്റെടുത്തിട്ടുള്ളത്. ആദ്യ കേസ് സ്ത്രീധനത്തിനെതിരെയാണ്. ഭര്‍ത്താവ് രഞ്ചിത്ത് സിങ് കോഹ്ലി, കോമള്‍ റാണി എന്നിവരെയാണ് കേസില്‍ പ്രതിചേര്‍ത്തത്. രണ്ടാമത്തെ കേസ് വിശ്വാസ വഞ്ചനയ്ക്കും കള്ളയൊപ്പിട്ടതിനുമാണ്. രഞ്ചിത്ത് തന്നെയാണ് കേസില്‍ പ്രതി. ആദ്യ രണ്ടുകേസുകളിലും ലോക്കല്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നതാണ്. എന്നാല്‍, ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം മൂന്നാമത്തെ കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു.

girl

ജോലിസ്ഥലത്തുവെച്ച് പരിചയപ്പെട്ട താരയും രഞ്ജിത്തും പ്രണയിച്ച് വിവാഹിതരായവരാണ്. പിന്നീട് ഇസ്ലാം മതത്തിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവും അവരുടെ അമ്മയും പീഡിപ്പിക്കുകയായിരുന്നെന്ന് താര പറയുന്നു. സ്ത്രീധനം ആവശ്യപ്പെട്ടും താരയെ രഞ്ജിത്തും കുടുംബവും പീഡിപ്പിക്കുകയുണ്ടായെന്ന് താര പരാതി നല്‍കിയിരുന്നു.

പരാതിയെ തുടര്‍ന്ന് രഞ്ജിത്തും കുടുംബവും ഒളിവില്‍ പോയെങ്കിലും പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ദേശീയ മാധ്യമങ്ങള്‍ അടക്കം ചര്‍ച്ച ചെയ്തവിഷയമാണ് താരയുടെ പീഡന പരാതി. ദേശീയ ഷൂട്ടിങ് താരമായതിനാലാണ് മാധ്യമ ശ്രദ്ധ ലഭിച്ചത്.

English summary
CBI lodges case against Jharkhand shooter Tara Sahdev’s husband, Jharkhand shooter Tara Sahdev’s husband, shooter Tara Sahdev cbi case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X