ഗോവിന്ദ പറഞ്ഞത് പൂർണമായി വിശ്വസിക്കാതെ പോലീസ്; ക്രൈംബാഞ്ചും സംഭവം അന്വേഷിക്കും
1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും ഹിന്ദി സിനിമയിൽ തരംഗം തീർത്ത താരമാണ് ഗോവിന്ദ. ഒക്ടോബർ ഒന്നിന് അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് അദ്ദേഹത്തിന് ഒരു അപകടം പറ്റി. വെബ്‌ലി കമ്പനിയുടെ ലൈസൻസുള്ള റിവോൾവർ അബദ്ധത്തിൽ പൊട്ടി കാലിന് പരിക്കേൽക്കുകയായിരുന്നു. അബദ്ധത്തിൽ ആണ് ഇത് സംഭവിച്ചതെന്നാണ് ഗോവിന്ദ പറഞ്ഞത്. എന്നാൽ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണ് പോലീസ്. സംഭവത്തെക്കുറിച്ച് നടൻ പറഞ്ഞതിൽ പോലീസിന് ചില സംശയങ്ങളുണ്ട്.
ഗോവിന്ദ പറയുന്നതനുസരിച്ച്, അദ്ദേഹം തനിച്ചായിരിക്കുമ്പോഴാണ് സംഭവം നടന്നത്. സംഭവത്തിൽ വ്യക്തത വരുത്താൻ ആയി സമാന്തരമായി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണം ആരംഭിച്ചു. സീനിയർ പോലീസ് ഇൻസ്‌പെക്ടർ ദയാ നായക് ഉൾപ്പടെയുള്ള സംഘം ഗോവിന്ദയെ ആശുപത്രിയിൽ സന്ദർശിച്ച് സംഭവത്തെക്കുറിച്ച് നേരിട്ട് വിവരങ്ങൾ ശേഖരിച്ചതിന് ശേഷമാണ് ഈ തീരുമാനം. എന്നിരുന്നാലും, സംഭവത്തെക്കുറിച്ച് ഗോവിന്ദ പറഞ്ഞതിൽ പോലീസിന് ചില കാര്യങ്ങൾ ബോധ്യമായിട്ടില്ലെന്നാണ് വിവരം. അത് കൊണ്ട് തന്നെ വിശദമായി തന്നെ അന്വേഷിക്കും.

ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെങ്കിലും പൊരുത്തക്കേടുകൾ വ്യക്തമാക്കാൻ ഗോവിന്ദൻ്റെ മൊഴി വീണ്ടും രേഖപ്പെടുത്താനുള്ള സാധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല. തോക്കിന് 20 കൊല്ലത്തെ പഴക്കമുണ്ടെന്ന് ഗോവിന്ദ പറഞ്ഞിരുന്നു.
ഇന്നലെ പുലർച്ചെ 4. 45 ഓടെയായിരുന്നു സംഭവം. അപകടത്തിൽ അദ്ദേഹത്തിന്റെ കാൽമുട്ടിനാണ് പരിക്കേറ്റത് പിന്നാലെ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഇപ്പോഴും അദ്ദേഹം ആശുപത്രിയിലാണ്. വെള്ളിയാഴ്ച അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുമെന്നുമാണ് ഭാര്യ പറഞ്ഞത്.
ഗോവിന്ദയുടെ ആരോഗ്യം ഇപ്പോൾ മെച്ചപ്പെട്ടിരിക്കുകയാണെന്നും, ഇന്ന് അദ്ദേഹത്തെ സാധാരണ വാർഡിൽ പ്രവേശിപ്പിക്കും ഇന്നലെ മുതൽ അദ്ദേഹം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. ആരാധകരുടെ പ്രാർത്ഥനയ്ക്കും അവർ നന്ദി പറഞ്ഞു. ആരും പരിഭ്രാന്തരാവരുതെന്നും അവർ പറഞ്ഞു.
നേരത്ത ആരാധകർക്കായി ഗോവിന്ദ ഒരു ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടിരുന്നു. ആരാധകരുടെയും മാതാപിതാക്കളുടെയും ഗുരുവിന്റെയും അനുഗ്രഹമാണ് തന്നെ രക്ഷിച്ചതെന്നാണ് അദ്ദേഹം ഓഡിയോയിൽ പറയുന്നത്. എനിക്ക് വെടിയേറ്റു. പക്ഷേ അത് പുറത്തെടുത്തു. ഇവിടെയുള്ള ഡോക്ടർമാർക്കും നിങ്ങളുടെ പ്രാർത്ഥനകൾക്കും ഞാൻ നന്ദി പറയുന്നു, അദ്ദേഹം പറയുന്നു.
സംഭവ സമയത്ത് 6 ബുള്ളറ്റുകളാണ് നിറച്ചിരുന്നത്. അതിൽ ഒരെണ്ണം ആണ് കാലിൽ കൊണ്ടത്. ഇടത് കാൽമുട്ടിന് താഴെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. തുന്നലുകളുണ്ട്.












Click it and Unblock the Notifications