കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; 4 തീവ്രവാദികളെ സുരക്ഷാസേന കൊലപ്പെടുത്തി

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. ഷോപിയാനിലെ ദരംദോറ കീഗം പ്രദേശത്ത് ഇന്ന് പുലര്‍ച്ചെയാണ് ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു സുരക്ഷാസൈനികര്‍ക്ക് നേരെ കെട്ടിടത്തിന് മുകളില്‍ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍തന്നെ സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് നാല് ഭീകര്‍ കൊല്ലപ്പെട്ടത്.

<strong>തദ്ദേശതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സഖ്യം തുടരാന്‍ ഡിഎംകെ; സ്റ്റാലിന്‍ അനുകൂലം? എതിര്‍സ്വരങ്ങളും സജീവം</strong>തദ്ദേശതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സഖ്യം തുടരാന്‍ ഡിഎംകെ; സ്റ്റാലിന്‍ അനുകൂലം? എതിര്‍സ്വരങ്ങളും സജീവം

കൊലപ്പെട്ട ഭീകരവാദികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ഇവരുടെ പോരോ സംഘടനയോ തിരച്ചറിയാന്‍ സാധിച്ചിട്ടില്ല. ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടത്തില്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. കൂടുതല്‍ ഭീകരവാദികള്‍ ഉണ്ടായേക്കാമെന്ന സംശയത്തില്‍ സുരക്ഷാ സേന മേഘലയില്‍ തിരിച്ചല്‍ തുടരുകയാണ്.

 army

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് അനന്ത്നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യുവരിച്ചിരുന്നു. ഇന്ത്യന്‍ സേനയുടെ തിരിച്ചടിയില്‍ രണ്ടും ഭീകരരും കൊല്ലപ്പെട്ടു. ജയ്ഷെ മുഹമ്മദില്‍ ഉള്‍പ്പെട്ട ഭീകരരായിരുന്നു അനന്ത്നാഗില്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തിയത്. ഒരു കെട്ടിടത്തിനുള്ളില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് മേഖലയില്‍ തിരച്ചില്‍ നടത്തുന്ന സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിവെക്കുകയായിരുന്നു.

<strong> ഏതെങ്കിലും കോടീശ്വരൻ ബിഹാറി യുവതി ചോദിക്കുന്ന പണം കൊടുത്ത് പരാതി പിന്‍വലിപ്പിക്കുമെന്നാണ് പ്രതീക്ഷ</strong> ഏതെങ്കിലും കോടീശ്വരൻ ബിഹാറി യുവതി ചോദിക്കുന്ന പണം കൊടുത്ത് പരാതി പിന്‍വലിപ്പിക്കുമെന്നാണ് പ്രതീക്ഷ

തിങ്കളാഴ്​ച അനന്തനാഗിലെ ബിദൂര ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലിൽ ആർമി മേജർ കൊല്ലപ്പെടുകയും മറ്റൊരു മേജർക്കും രണ്ട് സൈനികര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മീററ്റ് സ്വദേശിയായ മേജര്‍ കേതന്‍ ശര്‍മയാണ് കൊലപ്പെട്ടത്. സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു.

<strong> ത്രിപുരയില്‍ കോണ്‍ഗ്രസിന് വര്‍ധിച്ചത് 28% വോട്ടുകള്‍; മുഴുവന്‍ തദ്ദേശ സ്ഥാപന സീറ്റിലും മത്സരിക്കും</strong> ത്രിപുരയില്‍ കോണ്‍ഗ്രസിന് വര്‍ധിച്ചത് 28% വോട്ടുകള്‍; മുഴുവന്‍ തദ്ദേശ സ്ഥാപന സീറ്റിലും മത്സരിക്കും

English summary
Shopian encounter: four terrorists killed by security forces,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X