കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍..ഐപിഎസ് ഉദ്യോഗസ്ഥന്‍ തെളിവു നശിപ്പിച്ചെന്ന് സിബിഐ

  • By Desk
Google Oneindia Malayalam News

മുംബൈ: ഷൊറാബുദ്ദീന്‍ ഷെയ്ക് ഏറ്റുമുട്ടല്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ തെളിവ് നശിപ്പിച്ചെന്ന് സിബിഐ. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ കുടുക്കിയത് മുതിര്‍ന്ന ഉദ്യോഗസ്ഥരെന്ന് ആരോപണം. രാജസ്ഥാന്‍ പോലീസ് ഉദ്യോഗസ്ഥനായ അബ്ദുള്‍ റഹ്മാനാണ് ഷൊറാബുദ്ദീന്‍ ഷെയ്ഖിനെ വെടി വച്ചത്. റഹ്മാനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ് ഐആര്‍നെതിരെ പരാതി നല്കിയിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും അനുമാനമോ ഊഹങ്ങളോ ഇല്ലാതെയാണ് ഇത്തരത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് സിബിഐ പ്രത്യേക കോടതിയിലും പരാതി ആവര്‍ത്തിക്കുകയാണ് റഹ്മാന്‍.

<strong>കണ്ണൂര്‍ കൂട്ടബലാല്‍സംഗം; 20 പ്രതികള്‍, സഹോദരനെ നഗ്നവീഡിയോ കാണിച്ചു, നാലുപേര്‍ കസ്റ്റഡിയില്‍</strong>കണ്ണൂര്‍ കൂട്ടബലാല്‍സംഗം; 20 പ്രതികള്‍, സഹോദരനെ നഗ്നവീഡിയോ കാണിച്ചു, നാലുപേര്‍ കസ്റ്റഡിയില്‍

ഷൊറാബുദ്ദീന്‍ ഷെയ്ഖിന്‍റെയും തുളസീറാം പ്രജാപതിയുടെയും ഏറ്റുമുട്ടല്‍ കൊലപാതകത്തിന്‍റെ അന്തിമ വാദം കേള്‍ക്കവെയാണ് കേസില്‍ പ്രതിയായ അബ്ദുള്‍ റെഹ്മാന്‍റെ പരാതി.കേസില്‍ എഫ്‌ഐആര്‍ രജിസറ്റര്‍ ചെയ്തിട്ടില്ലെന്ന് കഴിഞ്ഞ ആഴ്ച്ചയും ഇയാള്‍ കോടതിയില്‍ വാദിച്ചിരുന്നു.രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ശരിയെന്ന് പറയാന്‍ നിരവധി പേര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.കേസില്‍ നിന്ന് ഒഴിവാക്കിയ ഐപിഎസ് ഉദ്യോഗസ്ഥന്‍ രാജ്കുമാര്‍ പാണ്ഡ്യന്‍റെ ഗണ്‍മാനായ വ്യക്തി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത് മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ സമ്മര്‍ദം മൂലമാണെന്ന് പറയുന്നു.

big-477325-15167

അതേ സമയം തുളസീറാം പ്രജാപതിയെ വെടിവച്ചെന്ന് സിബിഐ കണ്ടെത്തിയ ആശിഷ് പാണ്ഡ്യ സ്വയരക്ഷയ്ക്കായാണ് തുളസീറാമിനെ വെടിവച്ചതെന്ന് പറയുന്നു.ഇടതു കൈയില്‍ തുളസീറാം വെടിവച്ചതോടെയാണ് നിര്‍ബന്ധിതനായ് സ്വയരക്ഷയ്ക്കായി തുളസീറാമിനെ വെടിവച്ചതെന്ന് ആശിഷ് പറയുന്നു.

മൂന്നു ബുള്ളറ്റുകളാണ് പ്രജാപതിയുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയത്.എന്നാല്‍ അത് പാണ്ഡ്യയുടെ തോക്കിലെ ബുള്ളറ്റുകളാണോ എന്ന് ഇതുവരെ കണ്ടെത്തിയില്ലെന്നും പോലീസ് കൗണ്‍സില്‍ പറയുന്നു. തുളസീറാം സ്വയം വെടിവച്ചതാണോ എന്നും പോലീസ് കൗണ്‍സില്‍ വാദിക്കുന്നു.


ഗുജറാത്ത് ആന്‍റി ടെററിസം സ്‌ക്വാഡ് മുന്‍ മേധാവി ഡിജി വന്‍സാര ഐപിഎസ് ഉദ്യോഗസ്ഥന്‍ വിപുല്‍ അഗര്‍വാളിനോട് അവധിയിലായിരുന്ന പാണ്ഡ്യയെ തുളസീറാം പ്രജാപതി ഏറ്റുമുട്ടലിനായി വിളിച്ചുവരുത്തുകയായിരുന്നു.അഗര്‍വാള്‍ ലീവ് റെക്കോര്‍ഡുകള്‍ നശിപ്പിച്ചു എന്നും സിബിഐ പറയുന്നു.എന്നാല്‍ താന്‍ ഗൂഡാലോചനയില്‍ പങ്കെടുത്തു എന്നതിന് യാതോരു തെളിവുമില്ലെന്ന് പാണ്ഡ്യ പറയുന്നു.

English summary
Shorabuddin Shake encounter IPS official destroyed the leave record says CBI in court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X