ഷൊറാബുദ്ദീന്‍ ഷെയ്ഖ്-തുളസീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസ്: വെള്ളിയാഴ്ച വിധി പറയും!
മുംബൈ: ഷൊറാബുദ്ദീന്‍ ഷെയ്ഖ്, തുളസീറാം പ്രജാപതി വ്യാജ ഏറ്റ്മുട്ടല്‍ കൊലപാതകത്തില്‍ സിബിഐ പ്രത്യേക കോടതി ഡിസംബര്‍ 21ന് വിധി പറയും.കേസില്‍ 10 സാക്ഷികളെ വിസ്തരിച്ചിരുന്നു.അന്തിമ വാദം പൂര്‍ത്തിയായാല്‍ നാളെ കേസില്‍ വിധി പറയും.സിബിഐ പ്രത്യേക കോടതിയിലെ പ്രത്യക ജഡ്ജിയാണ് കേസില്‍ വിധി പറയുന്നത്.ഡിസംബര്‍ അവസാനം വിരമിക്കാനിരിക്കെയാണ് ജഡ്ജി കേസില്‍ വിധി പറയുന്നത്.
കേസിലെ വാദം തടസപ്പെടാന്‍ കാരണം സാക്ഷികള്‍ കൂറുമാറിയതാണെന്ന് സിബിഐ പറയുന്നു.2010ല്‍ ഗുജറാത്ത് സിഐഡി ആരംഭിച്ച അന്വേഷണത്തില്‍ പ്രധാന തെളിവുകളെല്ലാം ശേഖരിച്ചത് സിബിഐ ആണെന്ന് സിബികേന്ദ്രങ്ങള്‍ അവകാശപ്പെടുന്നു.

12 വര്‍ഷത്തിന് ശേഷമാണ് പല സാക്ഷികളുടെയും സത്യവാങ്മൂലം രേഖപ്പെടുത്തിയതെന്നും കൊല നടന്ന് കാലങ്ങള്‍ കഴിഞ്ഞാണ് .അതിനാല്‍ പല സാക്ഷികളും സംഭവം മറന്നെന്നും പ്രാധാന സാക്ഷികള്‍ മൊഴിമാറ്റിയെന്നും അതിനാല്‍ തന്നെ ശേഖരിച്ച പല തെളിവുകളും അപ്രായോഗികമായെന്നും ശരിയായ തെളിവ് കണ്ടെത്താന്‍ ആയില്ലെന്നും സിബിഐ പറയുന്നു.ബിജെപി പ്രസിഡന്റ് അമിത് ഷാ,രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കടാരിയ എന്നിവര്‍ കേസില്‍ ഉള്‍പ്പെട്ടിരുന്നു.എന്നാല്‍ 2014ല്‍ ഇവര്‍ കേസില്‍ നിന്നും പുറത്ത് വന്നു.38 പേര്‍ പ്രതിയായ കേസില്‍ അമിത് ഷായടക്കം 16 പേര്‍ ആണ് കേസില്‍ നിന്നൊന്നും ഒഴിവായത്.












Click it and Unblock the Notifications