കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷൊറാബുദ്ദീന്‍ ഷെയ്ഖ് കേസ്, വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സാക്ഷി ബോംബെ ഹൈക്കോടതിയില്‍!!!

  • By Desk
Google Oneindia Malayalam News

ദില്ലി: ഷൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടലില്‍ വാദിഭാഗത്തിനായി ഹാജരായ സാക്ഷി കേസില്‍ സിബിഐ പ്രത്യേക കോടതി വിധി പറയുന്നത് നീട്ടി വയ്ക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചു.ഷൊറാബുദ്ദീന്‍ ഷെയ്ഖിന്റെയും ഭാര്യ കൗസര്‍ബീയും 2005 നവംബറിലാണ് കൊല്ലപ്പെട്ടത്.ഗുജറാത്ത് രാജസ്ഥാന്‍ പോലീസിന്റെ സംയുക്തമായുള്ള നീക്കത്തിലാണ് ഉരുവരും കൊല്ലപ്പെട്ടത്. ഡിസംബര്‍21ന് കേസില്‍ വിധി പറയാനിരിക്കെയാണ് സാക്ഷി വിധി നീട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

ഷെയ്ഖിന്റെ കൂട്ടാളിയായ അസം ഖാന്റെ ഭാര്യ റിസ്വാന ഖാനാണ് കോടതിയെ സമീപിച്ചത്. നിരവധി സാക്ഷികളെ ഇനിയും വിസ്തരിക്കാനുണ്ടെന്നും ഇത് പൂര്‍ത്തിയാക്കാതെയാണ് കോടതി വിധി പറയാനൊരുങ്ങുന്നതെന്നും റിസ്വാന ഖാന്‍ ഹര്‍ജിയില്‍ പറയുന്നു.എ ല്ലാ സാക്ഷികളെയും വിസ്തരിക്കാതെ കേസില്‍ വാദം പൂര്‍ത്തിയായതിനാല്‍ കേസിനെ ഇത് ദുര്‍ബലപ്പെടുത്തുമെന്ന് ഇവര്‍ പറയുന്നു. ഇത് കേസിന്റെ നിഗൂഡത കൂട്ടുകയാണ്.500 പേര്‍ സിബിഐ ചാര്‍ജി ഷീറ്റില്‍ ഉണ്ടായിരിക്കെ 210 പേരുടെ മൊഴിമാത്രമാണ് രേഖപ്പെടുത്തിയത്.അതില്‍ 92 പേര്‍ മറുപക്ഷത്തേക്ക് മാറിയിരുന്നു.

sohrabuddinsheikh


തന്റെ ഭര്‍ത്താവിന് വേണ്ടിയാണ് ഹര്‍ജി സമര്‍പ്പിക്കുന്നതെന്ന് റിസ്വാന പറഞ്ഞു. താനും തന്റെ കുടുംബവും നിരന്തരം ഭീഷണി നേരിടുകയാണെന്നും മൊഴി മാറ്റാന്‍ പ്രേരിപ്പിക്കുകയുമാണ് എന്ന് അവര്‍ ആരോപിക്കുന്നു.നവംബര്‍ 3ന് അസം ഖാന്‍ താനും ഷൊറാബുദ്ദീന്‍ ഗാങില്‍ പ്രവര്‍ത്തിക്കുകയായിരുന്നു എന്ന് മൊഴി നല്കിയിരുന്നു.2006ല്‍ സമാന സാഹചര്യത്തില്‍ തുളസീറാം പ്രജാപതി കൊല്ലപ്പെട്ടതോടെയാണ് താന്‍ ഗാങില്‍ നിന്നും പുറത്ത് പോയതെന്നും അസം ഖാന്‍ പറയുന്നു.

ഖാന്‍ പങ്കുവെച്ച എല്ലാ വിവരങ്ങളും വാദിഭാഗം പരിഗണിച്ചില്ലെന്ന് റിസ്വാന ഈരോപിക്കുന്നു.ഷൊറാബുദ്ദീന്‍ ഗുജറാത്ത് സര്‍ക്കാറിലെ ഉന്നതരുടെ സമ്മര്‍ദം മൂലമാണ് കൊല്ലപ്പെട്ടത് എന്ന് അരോപിക്കുന്നു.ഷെയ്ഖിന്റെയും തുളസീറാം പ്രജാപതിയുടെയും കൊലപാതകം വ്യാജഏറ്റുമുട്ടലിലാണ് എന്ന് അസം ഖാന്‍ കോടതി മുമ്പാകെ ബോധിപ്പിച്ചിരുന്നു.നിലവില്‍ അസം ഖാന്‍ ഉദയ്പൂര്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്നു.

English summary
Shorabuddin Shake fake encounter, witness wife approach court to postponed fake encounter verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X