ഷോറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍; രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമെന്ന് കുറ്റാരോപിതര്‍
മുംബൈ; ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പകപോക്കലിന്‍റെയും രാഷ്ട്രീയകളികളുടെയും ഭാഗമായാണ് തങ്ങള്‍ ഇതനുവദിക്കുന്നതെന്ന് ഷൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ എറ്റുമുട്ടല്‍ കൊലപാതകത്തിലെ പ്രതികള്‍.തങ്ങള്‍ക്ക് നേരെ ഉള്ള തെളിവുകളെല്ലാം വ്യാജമാണെന്നും പ്രതികള്‍ കോടതിയില്‍ പറഞ്ഞു.
മുന്‍ പോലീസ് സൂപ്രണ്ട് എംഎല്‍ പര്‍മാര്‍,മുന്‍ ഇന്‍സ്‌പെക്ടര്‍ ബാലകൃഷ്ണ ചൗബേ,പോലീസ് കോണ്‍സ്റ്റബിള്‍മാരായ അജയ് പര്മര്‍,ശാന്താറാം ശര്‍മ്മ,സീനിയര്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുര്‍ റഹ്മാന്‍,സബ് ഇന്‍സ്‌പെക്ടര്‍ ഹിമാന്‍ശു സിങ് ,ശ്യം സിങ് എന്നിവരാണ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.അഡീഷണല്‍ സെക്ഷന്‍ ജഡ്ജ് സുനില്‍കുമാര്‍ ശര്‍മ്മയാണ് കേസില്‍ വാദം കേട്ടത്.ഷൊറാബുദ്ദീന്‍ ഷെയ്ഖിന്റെയും തുളസീറാം പ്രജാപതിയുടെയും വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകവും, ഷൊറാബുദ്ദീന്‍ ഷെയ്ഖിന്റെ ഭാര്യ കൗസര്‍ ബിയുടെ പീഡനവും അതേ തുടര്‍ന്നുണ്ടായ കൊലപാതകത്തിന്‍റെയും പ്രതിഭാഗത്തിന്‍റെ വാദം കേള്‍ക്കുകയായിരുന്നു.
കേസ് രാഷ്ട്രീയ പ്രേരിതവും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ പകപോക്കലിന്‍റെയും ഭാഗമാണെന്ന് പര്‍മര്‍ പറഞ്ഞു.ഏറ്റുമുട്ടലിനുശേഷം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരായ ഡിജി വന്‍സാരയും രാജ്കുമാര്‍ പാണ്ഡ്യനും തനിക്ക് നിര്‍ദ്ദേശങ്ങള്‍ നല്കിയിരുന്നെന്നും പര്‍മാര്‍ കോടതിയില്‍ പറഞ്ഞു.

ഗുജറാത്തിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉയര്‍ന്ന പദവി ലക്ഷ്യമാക്കിയതിന്റെ ഭാഗമാണിതെന്ന് ശ്യാം സിങ് പറയുന്നു.താന്‍ ഒരു തെറ്റും ചെയ്തില്ലെന്നും അയാള്‍ പറഞ്ഞു. കൗസര്‍ ബിയെ തട്ടിക്കൊണ്ടുപോയി പാര്‍പ്പിച്ചിരുന്ന ആര്‍ഹം ഫാമിന്‍റെ ഉടമയായ രാജേന്ദ്ര ജിരാവാല ഗുജറാത്ത് സിഐഡി തന്നെ സാക്ഷിയാക്കുകയായിരുന്നെന്നും സിബിഐ പ്രതിയാക്കിയെന്നും പറഞ്ഞു.
ഷെയ്ഖിന് നേരെ വെടിയുതിര്‍ത്തെന്ന് സിബിഐ ആരോപിക്കുന്ന് അബ്ദുര്‍ റെഹ്മാന്‍ താന്‍ നിഷ്‌കളങ്കനാണെന്നും വ്യാജ ഏറ്റുമുട്ടലില്‍ തനിക്ക് പങ്കില്ലെന്നും കോടതിയില്‍ പറഞ്ഞു.












Click it and Unblock the Notifications