Get Updates
Get notified of breaking news, exclusive insights, and must-see stories!

ദാ വന്ന് ദേ പോയ 'യെദ്യൂരപ്പമാര്‍'.. ഇന്ത്യന്‍ ചരിത്രത്തിലെ ആയുസ് കുറഞ്ഞ മുഖ്യമന്ത്രിമാര്‍!!

ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് കര്‍ണാടകയില്‍ ബിഎസ് യെദ്യൂരപ്പ രാജിവെച്ചൊഴിഞ്ഞത്. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം വിശ്വാസ വോട്ടെടുപ്പിന് കാത്ത് നില്‍ക്കാതെയായിരുന്നു യെദ്യൂരപ്പയുടെ രാജി. ഇതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും ചുരുങ്ങിയകാലം ഭരണത്തില്‍ ഇരുന്ന മുഖ്യമന്ത്രിമാരുടെ പട്ടികയിലേക്ക് യെദ്യൂരപ്പയും ഇടംപിടിച്ചു.

വെറും 55 മണിക്കൂര്‍ മാത്രമാണ് യെദ്യൂരപ്പ മുഖ്യമന്ത്രി കസേരയില്‍ ഇരുന്നത്. 1998 ല്‍ യുപിയില്‍ 72 മണിക്കൂര്‍ മാത്രം മുഖ്യമന്ത്രിയായിരുന്ന ജഗദാംബിക പാലിന്‍റെ റെക്കോഡാണ് ഇതോടെ യെദ്യൂരപ്പ തിരുത്തിയത്. അതേസമയം ചരിത്രത്തില്‍ 'യെദ്യൂരപ്പ'മാര്‍ നിരവധി ഉണ്ടായിട്ടുണ്ട്.

ജഗദാംബിക പാല്‍

ജഗദാംബിക പാല്‍

യുപി മുഖ്യമന്ത്രിയായിരുന്ന ജഗതാംബിക പാലാകോണ്‍ണ് യെദ്യൂരപ്പയ്ക്ക് മുന്‍പ് കുറഞ്ഞ മണിക്കൂറുകള്‍ മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന വ്യക്തി. 1998 ല്‍ കല്യാണ്‍ സിങ്ങ് സര്‍ക്കാരിന് മായാവതി പിന്തുണ പിന്‍വലിച്ചതോടെ ഗവര്‍ണര്‍ മന്ത്രിസഭ പിരിച്ചുവിട്ടു. പിന്നാലെ വിമതരുടെ പിന്തുണയോടെ കോണ്‍ഗ്രസിന്‍റെ ജഗതാംബിക പാല്‍ മുഖ്യമന്ത്രിയായി. എന്നാല്‍ ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചതോടെ ജഗതാംബിക പാലിന് രാജിവെക്കേണ്ടി വന്നു.

അഞ്ച് ദിവസം

അഞ്ച് ദിവസം

1968 ല്‍ ബിഹാറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സതീഷ് പ്രസാദ് അധികാരത്തിലേറി. ജനവരി 28 ന് സത്യപ്രതിജ്ഞ ചെയ്ത സതീഷിന് ഫിബ്രവരി ഒന്നിന് രാജിവെച്ച് ഒഴിയേണ്ടി വന്നു. ജനാ ക്രാന്തി ദള്‍ സര്‍ക്കാരിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരത്തില്‍ ഏറുകയായിരുന്നു.

ഹരിയാന, മോഘാലയ

ഹരിയാന, മോഘാലയ

ഹരിയാനയിലും മേഘാലയയിലും സമാന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹരിയാനയില്‍ ഇന്ത്യന്‍ നാഷ്ണവ്‍ ലോക്ദള്‍ നേതാവ് ഓം പ്രകാശ് ചൗട്ടാല 1990 ജുലൈയില്‍ അഞ്ച് ദിവസം മാത്രമാണ് അധികാരത്തില്‍ ഇരുന്നത്. പിന്നീട് 1991 ല്‍ 14 ദിവസം മുഖ്യമന്ത്രി ആയിരുന്നെങ്കിലും പിന്നീട് രാജിവെക്കേണ്ടി വന്നു. മേഘാലയയില്‍ കോണ്‍ഗ്രസ് നേതാവ് എസ് സി മര്‍കര്‍ 1998 ല്‍ 13 ദിവസങ്ങള്‍ മാത്രം അധികാരത്തില്‍ ഇരുന്നു രാജിവെച്ച് ഒഴിയേണ്ടി വരികയായിരുന്നു.

ജാനകി രാമചന്ദ്രന്‍

ജാനകി രാമചന്ദ്രന്‍

തമിഴ്നാട്ടില്‍ എഐഎഡിഎംകെ നേതാവ് എംജിആര്‍ മരിച്ചതിന് പിന്നാലെ ഭാര്യ ജാനകി രാമചന്ദ്രന്‍ മുഖ്യമന്ത്രി കസേരയില്‍ എത്തി. 1998 ലാണ് സംഭവം. എന്നാല്‍ വെറും 23 ദിവസം മാത്രമേ അവര്‍ മുഖ്യമന്ത്രിപദം അലങ്കരിച്ചുള്ളൂ. പിന്നീട് രാജിവെച്ച് ഒഴിഞ്ഞു. കേരളത്തിലും ആയുസ് കുറഞ്ഞ സര്‍ക്കാര്‍ ഉണ്ടായിട്ടുണ്ട്. ഐഎംയുഎല്‍ നേതാവ് സിഎച്ച് മുഹമ്മദ് കോയ ആണ് ആയുസ് കുറഞ്ഞ സര്‍ക്കാരിലെ ആയുസ് കുറഞ്ഞ മുഖ്യനായി രാജിവെച്ചത്. 1979 ലായിരുന്നു അത്. വെറും 45 മാത്രമാണ് അദ്ദേഹം അധികാരത്തില്‍ ഇരുന്നത്. കേരളത്തിലെ ഏറ്റവും കാലാവധി കുറഞ്ഞ മുഖ്യമന്ത്രി ആയിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+