വിവാഹ പാര്‍ട്ടിയ്ക്ക് ഐസ്‌ക്രിം തീര്‍ന്നു... പിന്നെ നടന്നത് കൂട്ടത്തല്ല്, പോലീസുകാർക്കും കിട്ടി
മഥുര: വിവാഹ ചടങ്ങ് നടക്കുന്നതിനിടയില്‍ ഐസ്‌ക്രീം തീര്‍ന്നതിന്റെ പേരില്‍ വിവാഹ പന്തലില്‍ കൂട്ടതല്ല്. വരന്റെ വീട്ടുക്കാര്‍ വധുവിന്റെ വീട്ടുക്കാരുമായി തുടങ്ങിവെച്ച തര്‍ക്കം പിന്നീട് കൂട്ട തല്ലിലാണ് കലാശിച്ചത്.
പരപസ്പരം വാക്ക് തര്‍ക്കത്തില്‍ ആരംഭിച്ച പ്രശ്‌നങ്ങള്‍ പിന്നീട് ഉന്തുംതള്ളുമായി. ആളുകള്‍ റോഡിലേക്ക് ഇറങ്ങിയതോടെ ഗതാഗതവും സ്തംഭിച്ചു. നിയന്ത്രിക്കാന്‍ എത്തിയ രണ്ട് പോലീസുക്കാര്‍ക്കും പൊതിരെ തല്ല് കിട്ടി.

തര്‍ക്കം രൂക്ഷമായതോടെ വിവാഹം നിര്‍ത്തി വെച്ചു.വരന്റെ വീട്ടുക്കാര്‍ നല്‍കിയ പരാതിയില്‍ വധുവിന്റെ ആറ് ബന്ധുക്കളെ പോലീസ് അറ്‌സ്റ്റ് ചെയ്തു. രണ്ട് കൂട്ടരുടെയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications