മൂന്ന് അടി ഉയരമുള്ള ആൾക്ക് ഡ്രൈവിംഗ് ലൈസൻസ്; രാജ്യത്താദ്യം ഹൈദരാബാദിൽ
ഹൈദരാബാദ്: മൂന്ന് അടി ഉയരമുള്ള ആൾക്ക് രാജ്യത്താദ്യമായി ഡ്രൈവിംഗ് ലൈസൻസ്. ഹൈദരാബാദ് കുക്കട്ട് പള്ളി സ്വദേശിയായ ശിവലാൽ എന്ന 42 കാരനാണ് ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കിയത്. ഇന്ത്യയിലാദ്യമായാണ് മൂന്നടി ഉയരമുള്ള ഒരു വ്യക്തിക്ക് ലൈസൻസ് ലഭിക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യുമ്പോൾ സഹയാത്രികരിൽ നിന്ന് മോശം അനുഭവങ്ങൾ സഹിക്കാൻ തുടങ്ങിയതോടെയാണ് ഡ്രൈവിംഗ് പഠിക്കാനും ഒടുവിൽ ലൈസൻസ് എടുക്കാനും തീരുമാനിച്ചതെന്ന് ശിവലാൽ പറഞ്ഞു. ഇതോടെ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ തൻ്റെ പേര് ചരിത്രത്തിനൊപ്പം അടയാളപ്പെടുത്തിയിരിക്കുകയാണ് ഇദ്ദേഹം.
രാജ്യത്ത് ആദ്യമായിട്ടാണ് മൂന്നടി ഉയരമുള്ള ഒരു വ്യക്തിക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നത്. ഹൈദരാബാദ് കുക്കട്ട്പള്ളി സ്വദേശിയാണ് ശിവലാൽ. പൊതുഗതാഗത മാർഗമാണ് ഇത്രയും കാലം യാത്ര ചെയ്യാൻ ആശ്രയിച്ചിരുന്നതെന്ന് ശിവലാൽ പറയുന്നു. ഇതേതുടർന്ന് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നതായി ഇദ്ദേഹം പറയുന്നു.

ബസിലും മെട്രോയിലുമൊക്കെ യാത്ര ചെയ്യുന്ന സമയങ്ങളിൽ മറ്റ് യാത്രക്കാരിൽ നിന്നും നിരവധി മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ശിവലാൽ പറഞ്ഞു. ഇതോടെയാണ് ഡ്രൈവിംഗ് പഠിക്കാൻ ഇദ്ദേഹം തയ്യാറെടുക്കുന്നത് പിന്നീട് ലൈസൻസുമെടുത്തു. ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ശിവലാൽ ചരിത്രത്തിനൊപ്പം തൻ്റെ പേരും അടയാളപ്പെടുത്തി. ഇതുവരെ മൂന്നടി ഉയരമുള്ള ആർക്കും ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചിട്ടില്ല.
ഷോട്ട് ഹെയര്‍ ലുക്കില്‍ ഗ്രേസ് ആന്റണി; പുതിയ മേക്കോവര്‍ പൊളിച്ചെന്ന് ആരാധകര്‍
ഉയരം കുറഞ്ഞവർക്കായി പ്രത്യേക സീറ്റും മറ്റു സംവിധാനങ്ങളും ഒരുക്കി കാർ പരിഷ്കരിക്കുന്ന അമേരിക്കൻ പൗരന്റെ വിഡിയോ കണ്ടതാണ് ശിവലാലിന് പ്രചോദനമായത്. ആ മാതൃകയിൽ കാർ പരിഷ്കരിച്ചെടുത്ത് ഡ്രൈവിങ് പഠിച്ചു. ഡ്രൈവിങ് ലൈസൻസ് ലഭിച്ചതോടെ ശിവലാലാണ് ഇപ്പോൾ ഭാര്യയെ വാഹനം ഓടിക്കാൻ പഠിപ്പിക്കുന്നത്. അഭിമാനപൂർവ്വം ഇത് പറയാൻ കഴിയുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്നെപ്പോലുള്ള ആളുകൾക്ക് ഡ്രൈവിങ് പഠിക്കുന്നതിന് വേണ്ടി നഗരത്തിൽ ഒരു പ്രത്യേക ഡ്രൈവിങ് സ്കൂൾ ആരംഭിക്കണമെന്നാണ് ഇദ്ദേഹത്തിൻ്റെ ആഗ്രഹം. തെലുങ്ക് ബുക്ക് ഓഫ് റെക്കോർഡ്സിൽ ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിലും ശിവലാൽ ഇടംപിടിച്ചിട്ടുണ്ട്.












Click it and Unblock the Notifications