ഫോണെടുത്താല്‍ 'ഹലോ' വേണ്ട, ' വന്ദേമാതരം' മതി; ഉത്തരവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: സര്‍ക്കാര്‍ ജീവനക്കാര്‍ ടെലിഫോണില്‍ 'ഹലോയ്ക്ക്' പകരം വന്ദേമാതരം പറഞ്ഞ് അഭിസംബോധന ചെയ്യണം എന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി. തങ്ങളെ കാണാനെത്തുന്നവരോടും വന്ദേമാതരം' അഭിവാദ്യമായി ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ അവരില്‍ അവബോധം സൃഷ്ടിക്കണമെന്നും പൊതുഭരണ വകുപ്പ് പുറത്തിറക്കിയ പ്രമേയത്തില്‍ പറയുന്നു.
ഹലോ എന്നത് പാശ്ചാത്യ സംസ്‌കാരത്തിന്റെ അനുകരണമാണെന്നും പ്രത്യേക അര്‍ത്ഥങ്ങളില്ലാത്ത അഭിവാദ്യം മാത്രമാണെന്നും ആണ് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രമേയത്തില്‍ പറയുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന സ്ഥാപനങ്ങളിലും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം എന്നാണ് പ്രമേയത്തില്‍ പറയുന്നത്.

നേരത്തെ മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ തന്നെ ഈ ആവശ്യം ഉയര്‍ന്നിരുന്നു. മന്ത്രി സുധീര്‍ മുന്‍ഗന്തിവാര്‍ ആണ് ഇത്തരത്തിലുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. വകുപ്പ് വിഭജനത്തിന് പിന്നാലെ തന്റെ ആദ്യ പ്രഖ്യാപനം എന്ന നിലക്കായിരുന്നു സുധീര്‍ മുന്‍ഗന്തിവാര്‍ ഹലോയ്ക്ക് പകരം വന്ദേമാതരം ഉപയോഗിക്കണം എന്ന് പറഞ്ഞ് വന്നത്.

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുകയാണ്. അതിന്റെ ഔചിത്യം അനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ ഇനി ഹലോ ഉപയോഗിക്കാതെ വന്ദേമാതരം ഉപയോഗിച്ച് ടെലിഫോണ്‍ സംഭാഷണം ആരംഭിക്കണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സാംസ്‌കാരിക വകുപ്പ് മന്ത്രിയായ സുധീര്‍ മുന്‍ഗന്തിവാര്‍ തന്റെ വകുപ്പിന് കീഴിലെ ഉദ്യോഗസ്ഥര്‍ക്ക് ഈ നിര്‍ദേശം നല്‍കിയിരുന്നു.

ഈ തീരുമാനമാണ് ഇപ്പോള്‍ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പ്രാവര്‍ത്തികമാക്കാന്‍ ഗവണ്‍മെന്റ് തീരുമാമനിച്ചിരിക്കുന്നത്. പൊതുഭരണ വകുപ്പ് പുറത്തിറക്കിയ പ്രമേയമായതിനാല്‍ ഇത് എല്ലാ സര്‍ക്കാര്‍ ജീവനക്കാരും പാലിക്കേണ്ടി വരും. മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കിയാണ് ബി ജെ പിക്കൊപ്പം ചേര്‍ന്ന് ശിവസേനയിലെ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം മന്ത്രിസഭ രൂപീകരിച്ചത്.

ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായപ്പോള്‍ മുന്‍ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനെ ഉപമുഖ്യമന്ത്രിയാക്കുകയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റേയും ധനകാര്യ മന്ത്രാലയത്തിന്റേയും ചുമതല ദേവേന്ദ്ര ഫഡ്നാവിസിനാണ് നല്‍കിയിരിക്കുന്നത്. ഏക്നാഥ് ഷിന്‍ഡെക്ക് പൊതുഭരണം,നഗരവികസനം, പരിസ്ഥിതി, ഗതാഗതം, ദുരന്തനിവാരണം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, ദുരിതാശ്വാസ, പുനരധിവാസം തുടങ്ങിയ വകുപ്പുകളാണുള്ളത്.












Click it and Unblock the Notifications