കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയ വെന്റിലേറ്ററുകൾ ഓഡിറ്റ് ചെയ്യണം; ഉന്നതതല യോഗത്തിൽ മോദി

Google Oneindia Malayalam News

ദില്ലി; കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ വെന്റിലേറ്ററുകള്‍ സംബന്ധിച്ച് ഉടന്‍ കണക്കെടുപ്പ് നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ വിളിച്ച ചേർത്ത ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ള പ്രദേശങ്ങളിൽ പരിശോധന കൂടുതൽ വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു

narendra modi

ചില സംസ്ഥാനങ്ങളിൽ വെന്റിലേറ്ററുകൾ ഉപയോഗശൂന്യമായി കിടക്കുന്നതിനെക്കുറിച്ചുള്ള ചില റിപ്പോർട്ടുകൾ ഗൗരവതരമാണ്. കേന്ദ്ര സർക്കാർ നൽകുന്ന വെന്റിലേറ്ററുകൾ സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നതിന്റെ അടിയന്തര ഓഡിറ്റ് നടത്തണണം. വെന്റിലേറ്ററുകൾ ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമെങ്കിൽ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ജില്ലകളിൽ രോഗ സ്ഥിരീകരണ നിരക്ക് ( ടിപിആർ ) കൂടുതലുള്ള സംസ്ഥാനങ്ങൾക്ക് പ്രാദേശികമായ നിയന്ത്രണങ്ങളാണ് ആവശ്യം. വീടുതോറുമുള്ള പരിശോധനയിലും നിരീക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യ സംരക്ഷണ വിഭവങ്ങൾ വർദ്ധിപ്പിക്കണം. ഗ്രാമീണ മേഖലയിലെ ഐസൊലേഷനും ചികിത്സയ്ക്കുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ചിത്രീകരണങ്ങളോടൊപ്പം എളുപ്പമുള്ള ഭാഷയിൽ ലഭ്യമാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

സർക്കാർ അലംഭാവം കാണിച്ചു; കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തിനെതിരെ മോഹൻ ഭാഗവത്സർക്കാർ അലംഭാവം കാണിച്ചു; കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തിനെതിരെ മോഹൻ ഭാഗവത്

ഗ്രാമീണ മേഖലകളിൽ ഓക്സിജൻ വിതരണം ഉറപ്പുവരുത്തുന്നതിനായി വിതരണ പദ്ധതി ആവിഷ്കരിക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. അത്തരം ഉപകരണങ്ങളുടെ പ്രവർത്തനത്തിൽ ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ പരിശീലനം നൽകണമെന്നും മെഡിക്കൽ ഉപകരണങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് വൈദ്യുതി വിതരണം ഉറപ്പാക്കണം.കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ ശാസ്ത്രജ്ഞരും വിദഗ്ദ്ധരുമാണ് ഉടനീളം നയിച്ചിട്ടുള്ളതെന്നും അവർ തുടർന്നും നയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കണക്കില്‍ വെറും 4,218... ശരിക്കും 61,000 കൊവിഡ് മരണങ്ങള്‍? ഗുജറാത്തിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾകണക്കില്‍ വെറും 4,218... ശരിക്കും 61,000 കൊവിഡ് മരണങ്ങള്‍? ഗുജറാത്തിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

Recommended Video

cmsvideo
Govt of India Missing !!! Outlook Magazine Cover Photo Goes Viral

വൻ പുതുമുഖ നിര; എംഎം മണിയെ ഒഴിവാക്കും..കാനത്തിൽ ജമീല ഉൾപ്പെടെ 4 വനിതാ മന്ത്രിമാർ..മന്ത്രിസഭ സാധ്യതവൻ പുതുമുഖ നിര; എംഎം മണിയെ ഒഴിവാക്കും..കാനത്തിൽ ജമീല ഉൾപ്പെടെ 4 വനിതാ മന്ത്രിമാർ..മന്ത്രിസഭ സാധ്യത

English summary
should audit the ventilators provided to the States by centre; Modi at high level meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X