ബീഫ് പരിസ്ഥിതിക്ക് ദോഷം ചെയ്യും, മലയാളികള്‍ സസ്യാഹാരം ശീലമാക്കണമെന്ന് ജയറാം രമേശ്
ദില്ലി: ആഗോളതാപനത്തിന് ബീഫ് വ്യവസായം കാരണമാകുന്നുവെന്ന കണ്ടെത്തലുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പരിസ്ഥിതി മന്ത്രിയുമായ ജയറാം രമേശ്. സസ്യാഹാരം ശീലക്കുന്നതു വഴി ആഗോള താപനത്തെ തടയാനാകുമെന്നും ജയറാം രമേശ് പറഞ്ഞു. കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജയറാം രമേശ്.

കേരളക്കാരുടെ ഭക്ഷണക്രമത്തില്‍ ബീഫ് എന്നത് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് തനിക്ക് അറിയാം. പക്ഷേ മാംസാഹാരത്തില്‍ അടങ്ങിയിട്ടുള്ള കാര്‍ബണ്‍ സസ്യാഹാരത്തില്‍ ഇല്ലെന്നത് തനിക്ക് വ്യക്തമാണെന്നും ജയറാം രമേശ് പറഞ്ഞു. കാലാവസ്ഥ വ്യതിയാനം ചെറുക്കുന്നതില്‍ സസ്യാഹാരത്തിന്‍റെ പങ്കിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള താപനത്തിനെതിരെ എന്തെങ്കിലും ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഉടന്‍ മാംസാഹാരം ഉപേക്ഷിച്ച് സസ്യാഹാരിയാകണം. ഒരുപക്ഷേ നമ്മൾ (ഇന്ത്യക്കാർ) നോൺ-വെജ് ഉപയോഗിക്കുന്ന രീതി അമേരിക്കക്കാർ ഉപയോഗിക്കുന്ന രീതിയെക്കാൾ വ്യത്യസ്തമായിരിക്കും.
ഇന്ത്യയിലെ പൂര്‍വ്വികര്‍ മാംസാഹാരികളായിരുന്നു. സസ്യഹാരത്തിലേക്ക് ഇന്ത്യക്കാര്‍ ചുവടുമാറാനുള്ള കാരണം ഒരു പക്ഷേ ജൈന, ബുദ്ധ മതങ്ങളുടെ സ്വാധീനം കൊണ്ടാകാം. ,അതേസമയം എന്ത് കഴിക്കണമെന്നത് ഓരോരുത്തരുടേയും താത്പര്യമാണ്, അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications