കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫ് പരിസ്ഥിതിക്ക് ദോഷം ചെയ്യും, മലയാളികള്‍ സസ്യാഹാരം ശീലമാക്കണമെന്ന് ജയറാം രമേശ്

Google Oneindia Malayalam News

ദില്ലി: ആഗോളതാപനത്തിന് ബീഫ് വ്യവസായം കാരണമാകുന്നുവെന്ന കണ്ടെത്തലുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പരിസ്ഥിതി മന്ത്രിയുമായ ജയറാം രമേശ്. സസ്യാഹാരം ശീലക്കുന്നതു വഴി ആഗോള താപനത്തെ തടയാനാകുമെന്നും ജയറാം രമേശ് പറഞ്ഞു. കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജയറാം രമേശ്.

 jayarambeef-

കേരളക്കാരുടെ ഭക്ഷണക്രമത്തില്‍ ബീഫ് എന്നത് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് തനിക്ക് അറിയാം. പക്ഷേ മാംസാഹാരത്തില്‍ അടങ്ങിയിട്ടുള്ള കാര്‍ബണ്‍ സസ്യാഹാരത്തില്‍ ഇല്ലെന്നത് തനിക്ക് വ്യക്തമാണെന്നും ജയറാം രമേശ് പറഞ്ഞു. കാലാവസ്ഥ വ്യതിയാനം ചെറുക്കുന്നതില്‍ സസ്യാഹാരത്തിന്‍റെ പങ്കിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള താപനത്തിനെതിരെ എന്തെങ്കിലും ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഉടന്‍ മാംസാഹാരം ഉപേക്ഷിച്ച് സസ്യാഹാരിയാകണം. ഒരുപക്ഷേ നമ്മൾ (ഇന്ത്യക്കാർ) നോൺ-വെജ് ഉപയോഗിക്കുന്ന രീതി അമേരിക്കക്കാർ ഉപയോഗിക്കുന്ന രീതിയെക്കാൾ വ്യത്യസ്തമായിരിക്കും.

ഇന്ത്യയിലെ പൂര്‍വ്വികര്‍ മാംസാഹാരികളായിരുന്നു. സസ്യഹാരത്തിലേക്ക് ഇന്ത്യക്കാര്‍ ചുവടുമാറാനുള്ള കാരണം ഒരു പക്ഷേ ജൈന, ബുദ്ധ മതങ്ങളുടെ സ്വാധീനം കൊണ്ടാകാം. ,അതേസമയം എന്ത് കഴിക്കണമെന്നത് ഓരോരുത്തരുടേയും താത്പര്യമാണ്, അദ്ദേഹം പറഞ്ഞു.

ദില്ലിയില്‍ വീണ കോണ്‍ഗ്രസ് കര്‍ണാടകയില്‍ കുതിച്ചുയര്‍ന്നു; തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂറ്റന്‍ വിജയംദില്ലിയില്‍ വീണ കോണ്‍ഗ്രസ് കര്‍ണാടകയില്‍ കുതിച്ചുയര്‍ന്നു; തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂറ്റന്‍ വിജയം

ദില്ലി പരാജയം; ബിജെപിയെ ട്രോളി കോണ്‍ഗ്രസിന്‍റെ 'ഹാപ്പി ഹഗ് ഡേ' വീഡിയോ, വന്‍ വൈറല്‍ദില്ലി പരാജയം; ബിജെപിയെ ട്രോളി കോണ്‍ഗ്രസിന്‍റെ 'ഹാപ്പി ഹഗ് ഡേ' വീഡിയോ, വന്‍ വൈറല്‍

'ഉണ്ട വിഴുങ്ങി വക്കീലിനെ പറ്റി കേട്ടിട്ടുണ്ട്. ഇതിപ്പോൾ അങ്ങനെ ഒരു ഡിജിപിയുമായോ?''ഉണ്ട വിഴുങ്ങി വക്കീലിനെ പറ്റി കേട്ടിട്ടുണ്ട്. ഇതിപ്പോൾ അങ്ങനെ ഒരു ഡിജിപിയുമായോ?'

English summary
should avoid beef eating says Jairam Ramesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X