കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബന്ധങ്ങളിലെ മുറിവുണക്കണം; അയോധ്യയില്‍ മധ്യസ്ഥത എന്തിന്? എങ്ങനെ? അന്തിമ തീരുമാനത്തിന് കാത്തിരിപ്പ്

  • By Desk
Google Oneindia Malayalam News

ദില്ലി: അയോധ്യ കേസ് കോടതിക്ക് പുറത്ത് ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതാണ് നല്ലതെന്ന് സുപ്രീംകോടതി ആദ്യമായി അഭിപ്രായപ്പെട്ടത് 2017 മാര്‍ച്ച് 21 നായിരുന്നു. അയോധ്യയിലെ ഭൂമിതര്‍ക്കം മതപരവും വികാരപരവുമായതിനാല്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കണമെന്നായിരുന്നു അന്നത്തെ ചീഫ് ജസ്റ്റിസ് ജെഎസ് കേഹാര്‍ അധ്യക്ഷനായ മുന്നംഗ ബെഞ്ച് അഭിപ്രായപ്പെട്ടത്.

<strong>കോണ്‍ഗ്രസിനെ വെല്ലുവളിച്ച അജിത് ജോഗിക്ക് തിരിച്ചടി; ഒറ്റയടിക്ക് കോണ്‍ഗ്രസിലേക്ക് പോയത് 6 നേതാക്കള്‍</strong>കോണ്‍ഗ്രസിനെ വെല്ലുവളിച്ച അജിത് ജോഗിക്ക് തിരിച്ചടി; ഒറ്റയടിക്ക് കോണ്‍ഗ്രസിലേക്ക് പോയത് 6 നേതാക്കള്‍

മധ്യസ്ഥത വഹിക്കാന്‍ ജഡ്ജിമാരിലൊരാളെ വിട്ടുനല്‍കാമെന്നും വേണമെങ്കില്‍ താന്‍ തന്നെ മധ്യസ്ഥനാവാമെന്നും അന്ന് ചീഫ് ജസ്റ്റിസ് കേഹാര്‍ പറഞ്ഞു. ഭൂമിതര്‍ക്കം മാത്രമായി വിഷയത്തെ കാണാന്‍ കഴിയാത്തതിനാലാണ് കേസ് മധ്യസ്ഥ ചര്‍ച്ചകളിലൂടെ പരിഹരിച്ചു കൂടെയെന്ന് കോടതി ആരായുന്നത്.

ബന്ധങ്ങളിലെ മുറിവ്

ബന്ധങ്ങളിലെ മുറിവ്

ഭൂമിയുടെ അവകാശം ഞങ്ങള്‍ക്ക് തീരുമാനിക്കാനാവും. എന്നാല്‍ ബന്ധങ്ങളിലെ മുറിവുണക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. വിജയം ഒരു ശതമാനമാണെങ്കില്‍ പോലും മധ്യസ്ഥതയ്ക്ക് താല്‍പര്യപ്പെടുന്നുവെന്നായിരുന്നു ജസ്റ്റിസ് ബോബ്ഡെ വ്യക്തമാക്കിയത്.

കോടതിക്ക് പുറത്ത്

കോടതിക്ക് പുറത്ത്

അതേസമയം തുടക്കം മുതല്‍ തന്നെ കോടതിക്ക് പുറത്തെ മധ്യസ്ഥ ശ്രമങ്ങളെ എതിര്‍ക്കുന്ന നിലപാടാണ് ഹിന്ദു സംഘടനകള്‍ സ്വീകരിച്ചു വരുന്നത്. മധ്യസ്ഥത ചര്‍ച്ച എന്നതിനെ രാം ജന്മഭൂമി ന്യാസും മറ്റു ഹിന്ദു സംഘടനകളും ശക്തമായി എതിക്കുകയായിരുന്നു.

അലഹബാദ് ഹൈക്കോടതി

അലഹബാദ് ഹൈക്കോടതി

അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് 2018 സെപ്റ്റംബര്‍ 30 ന് പുറപ്പെടുവിച്ച വിധിക്കെതിരേയുള്ള അപ്പീലുകളാണ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലുള്ളത്. അയോധ്യയിലെ 2.27 എക്കര്‍ ഭൂമി ഹിന്ദു-മുസ്ലി സഘടനകള്‍ക്കും നിര്‍മോഹി അഖാഡയ്ക്കും മുന്നായി വിഭജിക്കണമെന്നായിരുന്നു ഹൈക്കോടിതി വിധിച്ചത്.

മധ്യസ്ഥ ചര്‍ച്ച

മധ്യസ്ഥ ചര്‍ച്ച

ഹൈക്കോടതി വിധിക്കെതിരേയുള്ള അപ്പീലുകള്‍ പരിഗണിക്കവെ മധ്യസ്ഥ ചര്‍ച്ചക്ക് തയ്യാറാണോയെന്ന് കക്ഷികളോട് കോടതി വീണ്ടും ചോദിക്കുകയായിരുന്നു. കേസില്‍ ഇന്ന് വാദം പൂര്‍ത്തിയാക്കിയ കോടതി കേസ് വിധിപറയാനായി മാറ്റിയിരിക്കുകയാണ്.

അനുകൂലിച്ച് വഖഫ് ബോര്‍ഡ്

അനുകൂലിച്ച് വഖഫ് ബോര്‍ഡ്

കേസിന്റെ ഗൗരവം പരിഗണിച്ച് ഒരു മധ്യസ്ഥന് പകരം ഒരു കൂട്ടം പേര്‍ മധ്യസ്ഥത വഹിക്കാന്‍ ഉണ്ടാകുമെന്ന് കോടതി പറഞ്ഞു. അതേസമയം, മധ്യസ്ഥത എന്ന ആശയത്തെ സുന്നി വഖഫ് ബോര്‍ഡിനെ പ്രതിനിധീകരിക്കുന്ന കൗണ്‍സില്‍ അംഗീകരിച്ചു. തങ്ങള്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് അഡ്വക്കേറ്റ് രാജീവ് ധവാന്‍ പറഞ്ഞു.

കോടതി നിര്‍ദ്ദേശം

കോടതി നിര്‍ദ്ദേശം

മധ്യസ്ഥ ശ്രമങ്ങള്‍ തുടങ്ങിയാല്‍ മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. മധ്യസ്ഥ ശ്രമങ്ങള്‍ അതീവ രഹസ്യമായാണ് നടക്കുകയെന്നും കോടതി പറഞ്ഞു. നിര്‍ദ്ദേശം ലംഘിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കോടതയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി അറിയിച്ചു.

നിലവിലെ തര്‍ക്കം

നിലവിലെ തര്‍ക്കം

മുമ്പ് എന്തു സംഭവിച്ചു എന്നത് ഞങ്ങളുടെ നിയന്ത്രണവിധേയമല്ല, ആരാണ് പിടിച്ചടക്കിയത്, ആരായിരുന്നു രാജാവ്, അമ്പലമായിരുന്നോ, പള്ളിയായിരുന്നോ. നിലവിലെ തര്‍ക്കത്തെക്കുറിച്ച് ഞങ്ങള്‍ക്കറിയാം. ഈ തര്‍ക്കം പരിഹരിക്കുന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ ആലോചിക്കുന്നതെന്ന് ഇന്ന് കേസ് പരിഗണിക്കവെ കോടതി പറഞ്ഞു.

രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കും

രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കും

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ദെ, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരാണ് കേസില്‍ വാദം കേള്‍ക്കുന്നത്. കേസിന്‍റെ ഗൗരവത്തെക്കുറിച്ചും, മധ്യസ്ഥ ചര്‍ച്ചയുടെ അന്തിമഫലം രാജ്യത്തെ രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കും എന്നതിനെ പറ്റിയും തങ്ങള്‍ ബോധവാന്മാരാണെന്നും കോടതി വ്യക്തമാക്കി.

ട്വീറ്റ്

എഎന്‍ഐ

English summary
Should Ayodhya dispute be decided through mediation? SC reserves order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X