കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ഇങ്ങനെയൊന്നും പറ്റില്ല, പ്രവര്‍ത്തന രീതി മാറ്റണമെന്ന് കുമാരസ്വാമിയോട് കോണ്‍ഗ്രസ്

  • By
Google Oneindia Malayalam News

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിക്ക് 'ഉപദേശം' നല്‍കി കോണ്‍ഗ്രസ്. സര്‍ക്കാരിന്‍റെ പ്രതിച്ഛായ സംരക്ഷിക്കണമെങ്കില്‍ പ്രവര്‍ത്തന രീതി മാറ്റിയേ മതിയാകൂവെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കുമാരസ്വാമിയോട് ആവശ്യപ്പെട്ടതായാണ് വിവരം.

sidkumarnew

സര്‍ക്കാരിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ മറികടക്കണമെങ്കില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. നമ്മുടെ മന്ത്രിമാര്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടണമെന്നും ജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തണമെന്നും കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് പ്രത്യേക മത ന്യൂനപക്ഷ പദവി നല്‍കുന്നത് അടക്കമുള്ള വിഷയങ്ങളില്‍ പരസ്യ പ്രതികരണങ്ങള്‍ നടത്തരുതെന്ന് സ്വന്തം നേതാക്കളോടും കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചു. പ്രത്യേക ന്യൂനപക്ഷ പദവിയും തുടര്‍ വിഷയങ്ങളും 2018 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രതികൂലമായി ബാധിച്ചിരുന്നു.

സര്‍ക്കാരിനെതിരേയോ സഖ്യകക്ഷിക്കെതിരെയോ പരസ്യമായ പ്രസ്താവനകള്‍ നടത്തരുതെന്നും നേതാക്കളോട് നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം നേരിട്ടത്. സംസ്ഥാനത്തെ ആകെയുള്ള 28 സീറ്റില്‍ 25 സീറ്റിലും ബിജെപിയാണ് വിജയിച്ചത്. രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ ജെഡിഎസ് ഒരു സീറ്റില്‍ ഒതുങ്ങി. പരാജയത്തിന് പിന്നാലെ സഖ്യകക്ഷി നേതാക്കള്‍ പരസ്പരം പഴിചാരി രംഗത്തെത്തിയത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

രാഹുല്‍ ഗാന്ധി പണി തുടങ്ങി, ഹരിയാനയില്‍ നിന്ന്.. അധ്യക്ഷനായി നെട്ടോടമോടി നേതൃത്വംരാഹുല്‍ ഗാന്ധി പണി തുടങ്ങി, ഹരിയാനയില്‍ നിന്ന്.. അധ്യക്ഷനായി നെട്ടോടമോടി നേതൃത്വം

<strong>'ശബരിമല' പണിയായി, റാന്നിയിലെ ഒരു വാര്‍ഡില്‍ ബിജെപിക്ക് കിട്ടിയത് വെറും ഒന്‍പത് വോട്ട്!!</strong>'ശബരിമല' പണിയായി, റാന്നിയിലെ ഒരു വാര്‍ഡില്‍ ബിജെപിക്ക് കിട്ടിയത് വെറും ഒന്‍പത് വോട്ട്!!

<strong>ലക്ഷ്യം മറ്റൊന്ന്, കോണ്‍ഗ്രസില്‍ നിന്ന് കൂട്ടരാജിക്കൊരുങ്ങി നേതാക്കള്‍,, വിവേക് താങ്കയ്ക്ക് പിന്നാലെ</strong>ലക്ഷ്യം മറ്റൊന്ന്, കോണ്‍ഗ്രസില്‍ നിന്ന് കൂട്ടരാജിക്കൊരുങ്ങി നേതാക്കള്‍,, വിവേക് താങ്കയ്ക്ക് പിന്നാലെ

English summary
Should change working strategy says Congress to Kumaraswamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X