കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയിലെ ബീഫ് നിരോധനം; ജനങ്ങളുടെ വികാരം പരിഗണിച്ച് തീരുമാനമെന്ന് പ്രഹ്ലാദ് ജോഷി

  • By Desk
Google Oneindia Malayalam News

പനാജി: കര്‍ണാടകയിലെ ബീഫ് നിരോധന വിഷയത്തില്‍ ജനങ്ങളുടെ വികാരം കണക്കിലെടുത്തായിരിക്കും തീരുമാനമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി. ഗോവധം സംബന്ധിച്ച ബിജെപിയുടെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മഹാത്മാഗാന്ധിയുടെ നിലപാട് പാര്‍ട്ടി അംഗീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഗോമാംസം കഴിക്കുന്നതിനെ മഹാത്മാഗാന്ധി ശക്തമായി എതിര്‍ത്തിരുന്നു എന്നത് ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.

മോട്ടോർ വാഹന നിയമ ഭേദഗതി; നിയമലംഘനത്തിന് കടുത്ത ശിക്ഷ, താനും ഫൈൻ അടച്ചിട്ടുണ്ടെന്ന് നിതിൻ ഗഡ്ക്കരി!മോട്ടോർ വാഹന നിയമ ഭേദഗതി; നിയമലംഘനത്തിന് കടുത്ത ശിക്ഷ, താനും ഫൈൻ അടച്ചിട്ടുണ്ടെന്ന് നിതിൻ ഗഡ്ക്കരി!

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഗോവധ നിരോധനം നിലവിലുണ്ട്. കര്‍ണാടകയിലും ഇത് സാധ്യമാകുമെന്ന് ജോഷി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 2010 ലെ ഗോവധ വിരുദ്ധ ബില്‍ തിരികെ കൊണ്ടുവരണം എന്നാവശ്യപ്പെട്ട് കര്‍ണാടക ബിജെപിയുടെ പശു സംരക്ഷണ സെല്ലായ ഗോ സംരക്ഷണ പ്രകോഷ്ട കഴിഞ്ഞ മാസം മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് കത്തെഴുതിയിരുന്നു.

beef

എന്നാല്‍ ഇക്കാര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഒന്നും തീരുമാനിച്ചിട്ടില്ല. തീരുമാനം എന്തു തന്നെയായാലും സംസ്ഥാനത്തെ ജനങ്ങളുടെ വികാരങ്ങള്‍ പരിഗണിച്ചായിരിക്കുമെന്ന് ജോഷി ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍ ഈ വിഷയം ഗോവയെ ബാധിക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് കര്‍ണാടകയിലെ ധാര്‍വാഡില്‍ നിന്നുള്ള ലോക്‌സഭാ അംഗം പറഞ്ഞു.

കേന്ദ്രത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് മോദി സര്‍ക്കാര്‍ എടുത്ത ധീരമായ തീരുമാനങ്ങളെക്കുറിച്ച് അറിയിക്കാന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് കേന്ദ്ര പാര്‍ലമെന്ററി കാര്യ, കല്‍ക്കരി, ഖനന മന്ത്രിയുടെ പ്രതികരണം.

English summary
Should consider people's feeling, Prahlad Joshi on beef ban in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X