കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മികച്ച പ്രതിച്ഛായ സൃഷ്ടിക്കണം: ഉദ്യോഗസ്ഥർക്കായി പ്രത്യേക ശിൽപശാല സംഘടിപ്പിച്ചതായി റിപ്പോര്‍ട്ട്

Google Oneindia Malayalam News

കേന്ദ്ര സർക്കാരിന്റെ പ്രതിച്ഛായ മികച്ചതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനായി പൊതുജനങ്ങളുമായി ഇടപെടാനുള്ള സര്‍ക്കാര്‍ പ്ലാറ്റ് ഫോമായ മൈ ഗവണ്‍മെന്‍റ്ിന്റെ (MyGov) നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കായി ശിൽപശാല സംഘടിപ്പിച്ചു. മൈവഗവ് സിഇഒ അഭിഷേക് സിങ് നേതൃത്വം നൽകിയ ശിലശാലയിൽ 300 ഓളം ഉദ്യോഗസ്ഥരാണ് പങ്കെടുത്തെതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിൽ പറയുന്നു.

90 മിനിറ്റ് ദൈർഘ്യമുള്ള വെർച്വൽ വർക്ക്‌ഷോപ്പില്‍ പങ്കെടുത്തവരോട് കേന്ദ്ര വാര്‍ത്ത-വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറും സംസാരിച്ചതായും ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കോവിഡ് -19 അണുബാധയുടെ രണ്ടാം തരംഗത്തിൻറെയും വാക്സിനേഷൻ വിതരണത്തിന്‍റെയും പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനം ശക്തമാകുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊന്നും യോഗം നടന്നത്.

prakash-javadekar-

സര്‍ക്കാറിന് അനുകൂലമായ പോസിറ്റീവ് വാർത്തകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള നിരവധി സെക്രട്ടറിമാര്‍ പങ്കെടുത്ത യോഗത്തില്‍ കേന്ദ്ര ഊന്നിപ്പറഞ്ഞതായും ഹിന്ദുസ്ഥാന്‍ ടൈംസ് വ്യക്തമാക്കുന്നു. ഇതാദ്യമായാണ് ഇത്തരമൊരു വര്‍ക്ക് ഷോപ്പ് നടക്കുന്നത്. എന്നാല്‍ വാര്‍ത്തയോട് പ്രതികരിക്കാന്‍ മന്ത്രിയുടെ ഓഫീസ് തയ്യാറായില്ല. വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്ത ചില ഉദ്യോഗസ്ഥരുമായി ഹിന്ദുസ്ഥാന്‍ ടൈംസ് സംസാരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Recommended Video

cmsvideo
Manmohan Singh defeated PM Modi in best PM survey | Oneindia Malayalam

തമിഴ്‌നാട്ടില്‍ ഇനി പുതുയുഗം; എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു- ചിത്രങ്ങള്‍ കാണാം

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പോലുള്ള പരമ്പരാഗത രീതികള്‍ക്ക് പുറമെ സാമൂഹ്യ മാധ്യമങ്ങളിലടക്കം ഇക്കാലത്ത് കൂടുതല്‍ ശ്രദ്ധേ കേന്ദ്രീകരിക്കേണ്ട ആവശ്യകതയെകുറിച്ച് ഉദ്യോഗസ്ഥരോട് യോഗം വിശദീകരിച്ചെന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗ്യസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മികച്ച ഫോട്ടോഗ്രാഫുകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. ചില ഉദാഹരങ്ങളില്‍ സഹിതമായിരുന്നു അഭിഷേക് സിങ്ങിന്‍റെ അവതരണമെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു.

അക്ഷര ഹാസന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ടില്‍ ഞെട്ടി ആരാധര്‍; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

English summary
should create better image for Central Government: Special workshop organized for officials, report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X