കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാചകവാതക വില കൂട്ടേണ്ടെന്ന് കോണ്‍ഗ്രസ്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങള്‍ക്ക് ഉപകാര പ്രദമായ തീരുമാനങ്ങളെടുത്ത് കോണ്‍ഗ്രസിന്റെ കോര്‍ കമ്മിറ്റി. പാചക വാതക വില കൂട്ടേണ്ടെന്നാണ് കോര്‍ കമ്മിറ്റിയില്‍ ഉയര്‍ന്നുവന്ന പ്രധാന ആവശ്യം.

സബ്‌സിഡി ഉള്ള പാചക വാതക സിലിണ്ടറുകളുടെ എണ്ണം 12 ആക്കി ഉയര്‍ത്തണം എന്നും കോര്‍ കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നു. പാചക വാതക സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കേണ്ടതില്ലെന്നും കോര്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചു.

Congress

കോര്‍ കമ്മിറ്റി തീരുമാനങ്ങള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അംഗീകരിച്ചു എന്നാണ് റിപ്പോര്‍ട്ട്. കോര്‍ കമ്മിറ്റിയില്‍ ഇപ്പോള്‍ ഉന്നയിച്ചിരുന്ന വിഷയങ്ങള്‍ എല്ലാം തന്നെ ഒരു ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പരിപൂര്‍ണമായും തള്ളിയതായിരുന്നു.

പാചക വാതക വില കുറക്കുന്ന കാര്യത്തിലും സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടുന്ന കാര്യത്തിലും പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി നിഷേധ നിലപാടാണ് ഇത്രയും നാളും സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇതിനെയെല്ലാം അട്ടിമറിച്ചുകൊണ്ടാണ് ഇപ്പോള്‍ കോര്‍ കമ്മിറ്റി തീരുമാനങ്ങള്‍.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ഇടത് പാര്‍ട്ടികളും ബിജെപിയും ആക്ഷേപിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ തന്നെ നടപ്പാക്കിയ ജനദ്രഹ നടപടികളാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് മാറ്റി മറിക്കുന്നത്. എല്ലാ മാറ്റങ്ങള്‍ക്കും പിറകില്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടലാണെന്ന് പ്രചരിപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

English summary
Should decrease LPG price :Congress core committee.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X