കേരളത്തില്‍ എന്‍ഡിഎ ശക്തിപ്പെടുത്തണമെന്ന് അമിത് ഷാ
തിരുവനന്തപുരം: കേരളത്തില്‍ എന്‍ഡിഎ ശക്തിപ്പെടുത്തണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കേരളത്തിലെ ന്യൂനപക്ഷങ്ങളെ ബിജെപ്പിക്കൊപ്പം നിര്‍ത്താന്‍ കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പില്‍ 15 ശതമാനം വോട്ട് നേടിയത് അഭിമാനകരമാണെന്നും ദളിത് വിഭാഗങ്ങളെയും ദുര്‍ബല വിഭാഗങ്ങളെയും പാര്‍ട്ടിയിലേക്ക് അടുപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന എന്‍ഡിഎ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയേയും മുന്നണിയേയും ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ തേടിയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ തിരുവനന്തപുരത്തെത്തിയത്. എന്‍ഡിഎ നേതാക്കളുടെ യോഗത്തിലും ബിജെപി വിപുലീകരിച്ച സംസ്ഥാന സമിതി ആദ്യ യോഗത്തിലും അദ്ദേഹം പങ്കടുത്തു.
ശിവഗിരി മഠവും അമിത് ഷാ സന്ദര്‍ശിച്ചു. എസ്എന്‍ഡിപിയുമായുള്ള ശിവഗിരിമഠത്തിന്റെ അഭിപ്രായ വ്യത്യാസം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ബിജെപി. എന്നാല്‍ ശ്രീനാരായണീയരെ രാഷ്ട്രീയ വല്‍ക്കരിക്കുന്നതിനോട് താത്പര്യമില്ലെന്ന് നേരത്തെ തന്നെ മഠാധിപതി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications