കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോലിക്ക് കീഴിൽ ഐസിസിയുടെ വലിയ ടൂർണമെൻറുകളിൽ വിജയിക്കണം; ലക്ഷ്യം വ്യക്തമാക്കി ഗാംഗുലി

Google Oneindia Malayalam News

കൊൽക്കത്ത: ഐസിസിയുടെ കീഴിൽ വലിയ ടൂർണമെൻറുകൾ വിജയിക്കുന്നതിൽ കോലിയും ടീമും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ബിസിസിഐ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട സൗരവ് ഗാംഗുലി. 2013ലാണ് ഇന്ത്യ അവസാനമായി ഒരു ഐസിസി ടൂര്‍ണമെന്റിൽ വിജയിക്കുന്നത്. എംസ് ധോണിയുടെ കീഴിലാണ് അന്ന് ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ ജേതാക്കളാകുന്നത്.

 അയോധ്യയില്‍ വിന്‍ വിന്‍ സൊലൂഷന്‍!! ഹിന്ദുക്കളും മുസ്ലിംകളും ജയിക്കുമെന്ന് അഭിഭാഷകന്‍ അയോധ്യയില്‍ വിന്‍ വിന്‍ സൊലൂഷന്‍!! ഹിന്ദുക്കളും മുസ്ലിംകളും ജയിക്കുമെന്ന് അഭിഭാഷകന്‍

ഐസിസിയുടെ വലിയ ടൂർണമെന്റുകളിൽ വിജയികളാകുന്നതിനാണ് മുൻതൂക്കം നൽകുന്നതെന്ന് ഗാംഗുലി വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ടൂർണമെന്റുകളിലും വിജയിക്കാൻ സാധിച്ചെന്നു വരില്ല. എന്നാൽ തുടർച്ചയായ എഴ് തവണയാണ് പരാജയപ്പെട്ട് മടങ്ങേണ്ടി വന്നത്. ഈ ടൂർണമെന്റുകളിലെല്ലം സെമി ഫൈനലിലും ഫൈനലിലുമെല്ലാം ഇന്ത്യ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ഈ വിഷയത്തിലാണ് കോലി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ഗാംഗുലി പറഞ്ഞു.

ganguly

ടെസ്റ്റ് വിക്കറ്റ് കീപ്പറായ വൃധിമാൻ സാഹ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. തന്റെ നാട്ടുകാരൻ കൂടിയായ അദ്ദേഹം രാജ്യത്തിന് വേണ്ടി കളിക്കുന്നതിൽ അതിയായ സന്തോഷം ഉണ്ട്. എന്നാൽ ബാറ്റിംഗിലും ഈ മികവ് പുറത്തെടുക്കേണ്ടതുണ്ടെന്നും ഗംഗുലി ചൂണ്ടിക്കാട്ടി. വിക്കറ്റ് കീപ്പിംഗിലെ അദ്ദേഹത്തിന്റെ മികവിൽ യാതൊരു സംശയവുമില്ല. എന്നാൽ നൂറ് മാച്ചുകൾ കളിക്കണമെങ്കിൽ അദ്ദേഹം കൂടുതൽ റൺസുകൾ നേടേണ്ടതുണ്ട്.

50 ഓവർ ചാമ്പ്യൻസ് ട്രോഫിക്ക് പകരം ടി20 വേൾഡ് കപ്പ് നടത്താനുള്ള നീക്കത്തെ കാലാനുസൃതമായ മാറ്റം എന്നാണ് ഗാഗുലി വിലയിരുത്തുന്നത്. കാലം മാറുകയാണ്. നമ്മൾ അതിനെ ബഹുമാനിക്കാൻ തയ്യാറാകണം. ടി ട്വിന്റിക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് ഇത്തരമൊരു നീക്കത്തിന് ഐസിസിയെ പ്രേരിപ്പിച്ചതെന്നും ഗാഗുലി വ്യക്തമാക്കി. എതിരാളികളില്ലാതെയാണ് സൗരവ് ഗാംഗുലി ബിസിസിഐ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്നത്. ഈ മാസം 23ന് അദ്ദേഹം ചുമതലയേറ്റെടുക്കും.

English summary
Should focus on winning big tournaments, Ganguli to Kohli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X