ലൗ ജിഹാദില്‍ നിന്നും ഹിന്ദുപെണ്‍കുട്ടികളെ രക്ഷിക്കാന്‍ ആയുധമെടുക്കണം...!! ബീഫ് തിന്നാല്‍ കൊല്ലണം..!!

  • By: Anamika
Subscribe to Oneindia Malayalam

ഗോവ: നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറ്റതിന് ശേഷമാണ് രാജ്യത്ത് മതത്തിന്റെ പേരിലുള്ള വര്‍ഗീയ വിഷപ്രചാരണം ഏറിയത്. സാധ്വി പ്രാചിയെപ്പോലുള്ള ചെറുതും വലുതുമായ ഹിന്ദുസംഘടനാ നേതാക്കള്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ പലകുറി നടത്തി. ഏറ്റവും ഒടുവിലായി സാധ്വി സരസ്വതിയാണ് വിദ്വേഷ പ്രസംഗവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊടും വിഷം വമിപ്പിക്കുന്ന വാക്കുകളാണ് സാധ്വി സരസ്വതിയുടേത്.

പ്രതിപക്ഷം മത്സരിക്കുന്നത് വെറുതെ...! വിദേശകാര്യത്തില്‍ തിളങ്ങിയ സുഷമ സ്വരാജ് അടുത്ത രാഷ്ട്രപതി...?

ബീഫ് തിന്നാൽ കൊല്ലണം

ബീഫ് തിന്നാൽ കൊല്ലണം

രാജ്യത്തെ ഹിന്ദുക്കളുടെ ഏക പ്രശ്‌നമാണ് ബീഫ് എന്ന തരത്തിലാണ് സംഘികള്‍ കാര്യങ്ങള്‍ നീക്കുന്നത്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ പശുവിനെ കൊന്നാല്‍ ശിക്ഷയുമുണ്ട്. ബീഫ് കഴിക്കുന്നവരെ വെറുതെ ശിക്ഷിച്ചാല്‍ പോര, തൂക്കിക്കൊല്ലണമെന്നാണ് സാധ്വി സരസ്വതി അഭിപ്രായപ്പെട്ടിരിക്കുന്നത്.

വിഷം തുപ്പി സാധ്വി

വിഷം തുപ്പി സാധ്വി

ബീഫ് കഴിക്കുന്നത് സ്റ്റാറ്റസിന്റെ ചിഹ്നമായി കണക്കാക്കുന്നവരെ പൊതുമധ്യത്തില്‍ തൂക്കിക്കൊല്ലാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നാണ് സാധ്വി സരസ്വതി പറഞ്ഞിരിക്കുന്നത്. പട്ടിണി കിടന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും സമരത്തിനിടെ വെടിയേറ്റ് മരിക്കുകയും ചെയ്യുന്ന മധ്യപ്രദേശില്‍ നിന്നുള്ള സാധ്വിയുടേതാണ് ബീഫിന്റെ പേരിലുള്ള വിദ്വേഷ പ്രസംഗം.

ഹിന്ദു കൺവെൻഷൻ

ഹിന്ദു കൺവെൻഷൻ

ബീഫ് കഴിക്കുന്നതിന് വധശിക്ഷ നടപ്പാക്കിയാല്‍ മാത്രമേ ഗോ സംരക്ഷണത്തിന്റെ പ്രാധാന്യം ആളുകള്‍ മനസ്സിലാക്കുകയുള്ളൂ എന്നും സാധ്വി പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗോവയില്‍ അഖിലേന്ത്യാ ഹിന്ദു കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സാധ്വി.

ആയുധം സൂക്ഷിക്കണം

ആയുധം സൂക്ഷിക്കണം

ബീഫിന്റെ പേരില്‍ മാത്രമല്ല സാധ്വിയുടെ വിദ്വേഷ പ്രസംഗം. ലൗജിഹാദും വിഷയമാണ്. ഹിന്ദു പെണ്‍കുട്ടികളെ ലൗജിഹാദില്‍ നിന്നും രക്ഷിക്കുന്നതിന് ഓരോ ഹിന്ദുവും വീട്ടില്‍ ആയുധം സൂക്ഷിക്കണം എന്നുവരെ സാധ്വി പറഞ്ഞുവെയ്ക്കുകയുണ്ടായി.

മതേതരവാദികളെ ആക്രമിക്കണം

മതേതരവാദികളെ ആക്രമിക്കണം

വീടുകളില്‍ ആയുധം സൂക്ഷിച്ചില്ലെങ്കില്‍ ഭാവിയില്‍ ഹിന്ദുക്കള്‍ തുടച്ചുമാറ്റപ്പെടുമെന്നും ഇവര്‍ പറഞ്ഞു.ഹിന്ദുക്കള്‍ ആദ്യം ആക്രമിക്കേണ്ടത് മതേതരവാദികളെ ആണത്രേ. കാരണം രാജ്യത്തെ ഹിന്ദുക്കള്‍ മതേതരവാദികളുടെ കയ്യിലകപ്പെട്ടിരിക്കുകയാണ് എന്നാണ് സാധ്വി പറയുന്നത്.

ഹിന്ദുക്കളെ ഹിന്ദുക്കളാക്കണം

ഹിന്ദുക്കളെ ഹിന്ദുക്കളാക്കണം

ഹിന്ദുക്കളെ ഹിന്ദുക്കളാക്കി മാറ്റുന്നതിലാണത്രേ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത്. ഗോവയിലേയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേയും ദില്ലിയിലേയും ബിജെപി നേതാക്കള്‍ ബീഫ് കഴിക്കുന്നതിനെ പിന്തുണച്ചതും സ്വാധി വിമര്‍ശിച്ചു. ഗോമാതാവിനെ ഇവര്‍ക്ക് തിന്നാനുള്ളതാണോ എന്നാണ് സാധ്വിയുടെ ചോദ്യം

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കും

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കും

ഗോവയില്‍ നടക്കുന്ന നാല് ദിവസത്തെ ഹിന്ദു കണ്‍വെന്‍ഷന്റെ ലക്ഷ്യം 2030ഓടെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുക എന്നതാണ്. ഹിന്ദു ജനജാഗ്രതി സമിതിയാണ് ഹിന്ദു സംഘടനകളുടെ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ധബോല്‍ക്കര്‍ കൊലക്കേസില്‍ പ്രതിസ്ഥാനത്തുള്ള സംഘടനയാണിത്.

English summary
Sadvi Saraswathy in Goa said that people ho eat beef should be hanged
Please Wait while comments are loading...