അന്ന് മന്മോഹന് രാജിവെക്കണോ എന്ന് ചോദിച്ചു, ഓര്‍ഡിനന്‍സ് വിവാദത്തില്‍ വെളിപ്പെടുത്തലുമായി അലുവാലിയ!
ദില്ലി: കോണ്‍ഗ്രസിനുള്ളില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ട് മുന്‍ ആസൂത്രണ കമ്മീഷന് ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ. 2013ല്‍ രാഹുല്‍ ഗാന്ധി ഓര്‍ഡിനന്‍സ് കീറിയെറിഞ്ഞ സംഭവത്തിന് ശേഷം മന്മോഹന് രാജിവെക്കണോ എന്ന് തന്നോട് ചോദിച്ചിരുന്നുവെന്ന് അലുവാലിയ പറഞ്ഞു. യുഎസ്സിലേക്കുള്ള സന്ദര്‍ശനത്തിനിടെയായിരുന്നു മന്മോഹന് തന്നോട് അങ്ങനെ ചോദിച്ചത്. എന്നാല്‍ രാജിവെക്കുന്നത് ശരിയല്ലെന്നും താന്‍ അദ്ദേഹത്തോട് പറഞ്ഞു.

യുപിഎ സര്‍ക്കാര്‍ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെ അയോഗ്യരാക്കാനുള്ള സുപ്രീം കോടതി വിധിയെ മറികടക്കാന്‍ ഓര്‍ഡിന്‍സ് കൊണ്ടുവന്നപ്പോഴാണ് സഭയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അസംബന്ധമെന്നായിരുന്നു രാഹുല്‍ ഈ ഓര്‍ഡിനന്‍സിനെ വിശേഷിപ്പിച്ചത്. ഇത് കീറിയെറിയേണ്ടതാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇത് സര്‍ക്കാരിന് വലിയ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു. മന്മോഹന് സിംഗ് ഈ സംഭവത്തില്‍ വലിയ വിഷമം നേരിട്ടിരുന്നുവെന്ന് അലുവാലിയ പറഞ്ഞു.
അതേസമയം യുഎസ്സില്‍ നിന്ന് മടങ്ങുന്നതിനിടെ ഈ വിഷയത്തില്‍ രാജിവെക്കില്ലെന്ന് മന്മോഹന് സിംഗ് പറഞ്ഞിരുന്നു. എന്നാല്‍ രാഹുലിന്റെ നടപടിയില്‍ മന്മോഹന് കടുത്ത ദേഷ്യത്തിലായിരുന്നു. ആ സമയത്ത് തന്റെ സഹോദരന് സഞ്ജീവ് മന്മോഹനെ കുറിച്ച് ഒരു ആര്‍ട്ടിക്കിള്‍ എഴുതിയെന്നും, അതില്‍ താന്‍ ദു:ഖിതനാവേണ്ടെന്ന് പറഞ്ഞെന്നും അലുവാലിയ പറഞ്ഞു. സഞ്ജീവ് മന്മോഹനെ കുറിച്ചെഴുതിയ ലേഖനം അലുവാലിയ സഹോദരനെന്ന രീതിയിലാണ് പ്രചരിപ്പിക്കപ്പെട്ടത്.
തന്റെ സഹോദരന്റെ ലേഖനം വായിച്ചെങ്കിലും, ഒന്നും പറഞ്ഞില്ലെന്നും അലുവാലിയ പറഞ്ഞു. ഒരുപക്ഷേ അദ്ദേഹത്തെ രാജിവെക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലാണ് ആ ലേഖനം ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഓര്‍ഡിനന്‍സിലെ വിവാദം പ്രധാനമന്ത്രിയുടെ ഓഫീസിനെ മോശമായി ചിത്രീകരിക്കുന്നതിനാണ് സഹായിച്ചത്. എന്നാല്‍ അദ്ദേഹം രാജിവെക്കേണ്ട നിലപാടാണ് ഞാന്‍ സ്വീകരിച്ചത്. അതേസമയം ഓര്‍ഡിനന്‍സിനെ പിന്തുണ പലരും രാഹുല്‍ എതിര്‍ത്തതോടെ നിലപാട് മാറ്റിയെന്നും അലുവാലിയ പറഞ്ഞു.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications