കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോൺഗ്രസിൽ നിൽക്കണോ? അതോ പോണോ?'; പാട്ടീദാർ നേതാക്കളുമായി ഹാർദീക്കിന്റെ നിർണായക കൂടിക്കാഴ്ച

Google Oneindia Malayalam News

അഹമ്മദാബാദ്; സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന പാർട്ടി വർക്കിംഗ് പ്രസിഡന്റ് കൂടിയായ ഹാർദീക് പട്ടേൽ കോൺഗ്രസ് വിടുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. നേതാക്കൾക്കെതിരെ പരസ്യ വിമർശനം ഉയർത്തിയ ഹാർദീക് ബി ജെ പി നേതൃത്വത്തെ പുകഴ്ത്തി രംഗത്തെത്തിയതോടെ അദ്ദേഹത്തിന്റെ ബി ജെ പി പ്രവേശം ഏത് നിമിഷവും ഉണ്ടായേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം അഭ്യൂഹങ്ങൾ ചൂട് പിടിക്കുന്നതിനിടെ കഴിഞ്ഞ ദിവസം പട്ടേൽ സമുദായത്തിലെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് ഹാർദിക്. കോഡൽദാം ട്രെസ്റ്റ് ചെയർമാൻ നരേഷ് പാട്ടീൽ ഉൾപ്പെടെയുള്ള നേതാക്കളുമായാണ് അടച്ചിട്ട മുറിയിൽ ഹാർദിക് ചർച്ച നടത്തതിയത്. കോൺഗ്രസിൽ തുടരണമോ വേണ്ടയോ എന്നത് സംബന്ധിച്ചായിരുന്നു ചർച്ച. ചർച്ചയിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അടുത്താഴ്ച ഹൈക്കമാന്റിനെ കണ്ട് തന്റെ നിലപാട് ഹാർദിക് പ്രഖ്യാപിക്കും. വിശദമായി വായിക്കാം

1


ഹാർദിക് ഇപ്പോഴും കോൺഗ്രസിൽ തന്നെയാണെന്നും മറ്റൊരു പ്രശ്നങ്ങളും ഇല്ലെന്നുമാണ് കൂടിക്കാഴ്ക്ക് ശേഷം നരേഷ് പട്ടേൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. കോൺഗ്രസ് വിടണമോ വേണ്ടയോ എന്നത് സംബന്ധിച്ചല്ല ചർച്ച ചെയ്തത്. എന്നാൽ അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ നിർണായകമായ ചില തീരുമാനങ്ങൾ പ്രഖ്യാപിച്ചേക്കും. മാത്രമല്ല തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനവും നടക്കും, നരേഷ് പട്ടേൽ പറഞ്ഞു.

2


രാജ്കോട്ടിൽ നിന്നുള്ള വ്യവസായിയാണ് 56 കാരനായ നരേഷ്. പാട്ടീധാർ സമുദായത്തിലെ ലേവ വിഭാഗത്തിൽ നിന്നുള്ള നേതാവ് കൂടിയാണ് അദ്ദേഹം. രാജ്‌കോട്ടിനടുത്തുള്ള കഗ്‌വാദിൽ സ്ഥിതി ചെയ്യുന്ന മാ ഖോഡിയാർ ക്ഷേത്രം നിയന്ത്രിക്കുന്ന ഖോദൽധാം ട്രസ്റ്റിന്റെ (എസ്‌കെടി) പ്രസിഡന്റ് കൂടിയാണ്. ശക്തമായ സ്വാധീനമുള്ള നരേഷിനെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങൾ ബിജെപിയും കോൺഗ്രസും ആം ആദ്മിയും നടത്തുണ്ട്.

3


അതിനിടെ ഹാർദീകിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. പ്രശ്നങ്ങൾ പാർട്ടിയിൽ ചർച്ച ചെയ്യുന്നതിന് പകരം ഹാർദീക് പാർട്ടി വിരുദ്ധ പ്രസ്താവനകൾ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തുകയാണെന്ന് സംസ്ഥാന അധ്യക്ഷൻ ജഗദീഷ് താക്കൂർ കുറ്റപ്പെടുത്തി. നിരവധി തവണ ഹാർദിക്കുമായി ചർച്ചയ്ക്ക് താൻ ശ്രമിച്ചിരുന്നു. എന്നാൽ അദ്ദേഹം അതിന് തയ്യാറായിരുന്നില്ല. പാർട്ടി വിരുദ്ധ പ്രസ്താവനകൾ ഹാർദീക് തുടർന്നാൽ കടുത്ത നടപടികളിലേക്ക് പോകേണ്ടി വരുമെന്ന് ജഗദീഷ് മുന്നറിയിപ്പ് നൽകി.

4


സംസ്ഥാന നേതാക്കൾക്കെതിരെ നിരന്തരം വിമർശനം ഉയർത്തുകയാണ് ഹാർദീക് . കോൺഗ്രസിൽ തന്നെ ഉറച്ച് നിൽക്കുമെന്ന് ഹാർദീക് ആവർത്തിക്കുന്നുണ്ടെങ്കിലും അദ്ദേഹം പാർട്ടി പരിപാടികളിൽ നിന്നും വിട്ട് നിൽക്കുകയാണ്. കഴിഞ്ഞ ദിവസം ഉദയ്പൂരിൽ നടന്ന കോൺഗ്രസിന്റെ ചിന്തൻ ഷിവിറിൽ ഹാർദിക് പങ്കെടുത്തിരുന്നില്ല. എന്നാൽ തനിക്ക് മറ്റ് ചില ഉത്തരവാദിത്തങ്ങൾ ഉള്ളതിനാലാണ് പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്നാണ് ഹാർദിക്കിന്റെ വിശദീകരണം. മാത്രമല്ല തന്റെ പരാതികൾ പരിഹരിക്കാൻ നേതൃത്വം തയ്യാറാകാതിരിക്കുമ്പോൾ ചിന്തൻ ഷിവരിൽ താൻ പങ്കെടുത്തത് കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാകുകയെന്നും ഹാർദിക് ചോദിച്ചു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam
5

അതേസമയം നരേഷ് പട്ടേൽ കോൺഗ്രസിൽ ചേരുമോയെന്ന ചോദ്യത്തിന് ഹൈക്കമാന്റുമായും പ്രാദേശിക നേതാക്കളുമായും അദ്ദേഹം നിരന്തരം കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും രാഷ്ട്രീയ പ്രവേശം അദ്ദേഹം ഉടൻ പ്രഖ്യാപിക്കുമെന്നും ഹാർദീക് പറഞ്ഞു. 2015ലെ സമരത്തിനിടെ പട്ടീദാർ യുവാക്കൾക്കെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകൾ പിൻവലിച്ചതിന് നന്ദി പറയാനാണ് നരേഷ് പട്ടേലിനെ കാണാനെത്തിയതെന്നും ഹാർദീക് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിക്കാതെ സംസ്ഥാന നേതാക്കളുമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാനാണ് ഹാർദീക് ശ്രമിക്കേണ്ടതെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ ആവർത്തിക്കുന്നത്.

English summary
'Should i stay or resign'; Hardik Patel Meets Senior Patidar leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X