ലൈംഗിക തൊഴിലാളികള്‍ക്കും പെന്ഷന് വേണം
കൊല്‍ക്കത്ത: രാജ്യത്തെ ലൈംഗിക തൊഴിലാളികളുടെ സമ്മേളനം കൊല്‍ക്കത്തയില്‍ തുടങ്ങി. ജനുവരി 29 ബുധനാഴ്ചയാണ് സമ്മേളനം തുടങ്ങിയത്. ആറ് ദിവസം നീണ്ടു നില്‍ക്കുന്നതാണ് പരിപാടി. ലൈംഗിക തൊഴിലാളികള്‍ക്ക് പെന്ഷന് ഏര്‍പ്പെടുത്തണം എന്ന് സമ്മേളനം ആവശ്യപ്പെടുന്നു.
സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ പ്രതിജ്ഞ ചൊല്ലിക്കൊണ്ടാണ് സമ്മേളനത്തിന് തുടക്കമായത്. സ്ത്രീകള്‍ക്ക് നേരെ, പ്രത്യേകിച്ച് ലൈംഗിക തൊഴിലാളികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണെന്ന് സമ്മേളനം വിലയിരുത്തി.

മനുഷ്യക്കടത്തിനെതിരേയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക ചരക്കാക്കി വില്പന നടത്തുന്നതിനെതിരേയും പ്രതികരിക്കാന്‍ സമ്മേളം തീരുമാനിച്ചിട്ടുണ്ട്. പ്രായമായ ലൈംഗിക തൊഴിലാളികള്‍ക്ക് പെന്ഷന് ഏര്‍പ്പെടുത്തണം എന്ന ആവശ്യവും സമ്മേളനം ഉന്നയിക്കുന്നു.
ദര്‍ബാര്‍ മഹിള സമന്‍വേ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമ്മേളം നടത്തുന്നത്. മറ്റ് തൊഴിലാളികളെ പോലെ സംഘടിതരാകാന്‍ ഇപ്പോള്‍ ലൈംഗിക തൊഴിലാളികളും പഠിച്ചിരിക്കുന്നുവെന്ന് സംഘടനയുടെ ഉപദേഷ്ടാവ് സമര്‍ജിത് ജന പറയുന്നു. ഇതിന്റെ ഭാഗമായി പെന്ഷന് എന്ന ആവശ്യം ഉന്നയിക്കാന്‍ സംഘടന ശക്തി നേടിയതായും അവര്‍ പറയുന്നു.
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്ഷന് ഏര്‍പ്പെടുത്തണം എന്ന ആവശ്യം ശക്തമായിരിക്കുന്ന കാലമാണിത്. ലൈംഗിക തൊഴിലാളികള്‍ക്കാണ് പെന്ഷന് ഏറ്റവും ആവശ്യം. കുറഞ്ഞ കാലം മാത്രമേ തങ്ങള്‍ക്ക് ഈ തൊഴിലില്‍ ഏര്‍പ്പടാന്‍ കഴിയുകയുള്ളൂ എന്നും ലൈംഗിക തൊഴിലാളികള്‍ പറയുന്നു.
സ്ത്രീകളുടെ പ്രതിഷേധം, സ്ത്രീകളുടെ മുന്‍കരുതല്‍- എന്നതാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ മുദ്രാവാക്യം.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications