കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക തൊഴിലാളികള്‍ക്കും പെന്‍ഷന്‍ വേണം

  • By Soorya Chandran
Google Oneindia Malayalam News

കൊല്‍ക്കത്ത: രാജ്യത്തെ ലൈംഗിക തൊഴിലാളികളുടെ സമ്മേളനം കൊല്‍ക്കത്തയില്‍ തുടങ്ങി. ജനുവരി 29 ബുധനാഴ്ചയാണ് സമ്മേളനം തുടങ്ങിയത്. ആറ് ദിവസം നീണ്ടു നില്‍ക്കുന്നതാണ് പരിപാടി. ലൈംഗിക തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തണം എന്ന് സമ്മേളനം ആവശ്യപ്പെടുന്നു.

സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ പ്രതിജ്ഞ ചൊല്ലിക്കൊണ്ടാണ് സമ്മേളനത്തിന് തുടക്കമായത്. സ്ത്രീകള്‍ക്ക് നേരെ, പ്രത്യേകിച്ച് ലൈംഗിക തൊഴിലാളികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണെന്ന് സമ്മേളനം വിലയിരുത്തി.

Sex workers

മനുഷ്യക്കടത്തിനെതിരേയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക ചരക്കാക്കി വില്‍പന നടത്തുന്നതിനെതിരേയും പ്രതികരിക്കാന്‍ സമ്മേളം തീരുമാനിച്ചിട്ടുണ്ട്. പ്രായമായ ലൈംഗിക തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തണം എന്ന ആവശ്യവും സമ്മേളനം ഉന്നയിക്കുന്നു.

ദര്‍ബാര്‍ മഹിള സമന്‍വേ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമ്മേളം നടത്തുന്നത്. മറ്റ് തൊഴിലാളികളെ പോലെ സംഘടിതരാകാന്‍ ഇപ്പോള്‍ ലൈംഗിക തൊഴിലാളികളും പഠിച്ചിരിക്കുന്നുവെന്ന് സംഘടനയുടെ ഉപദേഷ്ടാവ് സമര്‍ജിത് ജന പറയുന്നു. ഇതിന്റെ ഭാഗമായി പെന്‍ഷന്‍ എന്ന ആവശ്യം ഉന്നയിക്കാന്‍ സംഘടന ശക്തി നേടിയതായും അവര്‍ പറയുന്നു.

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തണം എന്ന ആവശ്യം ശക്തമായിരിക്കുന്ന കാലമാണിത്. ലൈംഗിക തൊഴിലാളികള്‍ക്കാണ് പെന്‍ഷന്‍ ഏറ്റവും ആവശ്യം. കുറഞ്ഞ കാലം മാത്രമേ തങ്ങള്‍ക്ക് ഈ തൊഴിലില്‍ ഏര്‍പ്പടാന്‍ കഴിയുകയുള്ളൂ എന്നും ലൈംഗിക തൊഴിലാളികള്‍ പറയുന്നു.

സ്ത്രീകളുടെ പ്രതിഷേധം, സ്ത്രീകളുടെ മുന്‍കരുതല്‍- എന്നതാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ മുദ്രാവാക്യം.

English summary
The National Conference of sex workers demand pension for sex workers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X