കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂള്‍ വീഡിയോ വ്യാജം; അമിത് ഷായ്ക്ക് 48 മണിക്കൂര്‍ പ്രചരണ വിലക്ക് ഏര്‍പ്പെടുത്തണമെന്ന് 'ആപ്'

Google Oneindia Malayalam News

ദില്ലി: സ്കൂളുകളെ കുറിച്ച് വ്യാജ വീഡിയോ പങ്കുവെച്ച ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എതിരെ 48 മണിക്കൂര്‍ പ്രചരണത്തില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആംആദ്മി. ഇത് സംബന്ധിച്ച് പാര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. അമിത് ഷാ പങ്കുവെച്ച വ്യാജ വീഡിയോ നീക്കം ചെയ്യണമെന്നും ഷായ്ക്ക് എതിരെ നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.

ദില്ലിയിലെ വിദ്യാലയങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കിയെന്നായിരുന്നു ആംആദ്മിയുടെ പ്രധാന പ്രചരണം. സ്കൂളുകളുടെ നിലവാരം പരിശോധിക്കാന്‍ അരവിന്ദ് കെജരിവാള്‍ അമിത്ഷായെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സ്കൂളുകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തിയ ഷാ സ്കൂളുകളുടെ പരിതാപകരമായ അവസ്ഥയെന്ന് വ്യക്തമാക്കി ഒരു വീഡിയോ ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. എന്നാല്‍ പണി നടക്കുന്ന അടഞ്ഞ് കിടക്കുന്ന കെട്ടിടത്തിന്‍റെ വീഡിയോയാണ് ഷാ പങ്കുവെച്ചതെന്ന് ആംആദ്മി ആരോപിച്ചു.

amitshahn4-

ദില്ലിയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന വിദ്യാഭ്യാസ വിപ്ലവം 16 ലക്ഷം വിദ്യാര്‍ത്ഥികളുടേയും 65000 അധ്യാപകരുടേയും കഠിനാധ്വാനത്തിന്‍റെ ഫലമാണ്. അതിനെയാണ് അമിത് ഷാ പരിഹസിച്ചിരിക്കുന്നത്, കെജരിവാള്‍ പറഞ്ഞു.

അതിനിടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയ രണ്ട് എംപിമാരെ താരപ്രചരകരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് നിര്‍ദ്ദേശം നല്‍കി. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍, പര്‍വേശ് വെര്‍മ എന്നിവര്‍ക്കെതിരെയാണ് കമ്മീഷന്‍റെ നടപടി.

English summary
should impose 48 hou ban on Amit shah asks AAP to EC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X