തിരിച്ചറിയല്‍ രേഖയില്ലാതെ 2000 രൂപ മാറ്റിവാങ്ങാന്‍ അനുവദിക്കരുത്; ഹര്‍ജിയുമായി ബിജെപി നേതാവ്
ന്യൂദല്‍ഹി: 2000 രൂപ നോട്ട് മാറ്റി വാങ്ങാന്‍ തിരിച്ചറിയില്‍ രേഖകളോ അപേക്ഷ ഫോമോ വാങ്ങണം എന്ന ഹര്‍ജിയുമായി ബി ജെ പി നേതാവ്. ഇക്കാര്യം ആവശ്യപ്പെട്ടു ദല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ് അഭിഭാഷകനും ബി ജെ പി നേതാവുമായ അശ്വിനി ഉപാധ്യായ. രേഖകള്‍ ആവശ്യമില്ലാതെ 2000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാം എന്ന റിസര്‍വ് ബാങ്കിന്റേയും എസ് ബി ഐയുടേയും തീരുമാനത്തെ ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
അപേക്ഷാ സ്ലിപ്പും തിരിച്ചറിയല്‍ രേഖയുമില്ലാതെ 2000 രൂപ നോട്ടുകള്‍ മാറ്റാന്‍ അനുമതി നല്‍കുന്നത് ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നാണ് ഹര്‍ജിയില്‍ അശ്വിനി ഉപാധ്യായ പറയുന്നത്. ഈ നിര്‍ദേശം റദ്ദാക്കണമെന്നും അശ്വിനി ഉപാധ്യായ പറഞ്ഞു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ, ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

അശ്വിനി ഉപാധ്യായയുടെ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും. ഭൂരിഭാഗം ഇന്ത്യക്കാര്‍ക്കും ആധാര്‍ നമ്പര്‍ നല്‍കിയിട്ടുണ്ട് എന്നും എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് ഉണ്ട് എന്നും അശ്വിനി ഉപാധ്യായ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 2000 രൂപ നോട്ടുകള്‍ മാറുന്നതിന് ആളുകള്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കേണ്ടതില്ല എന്ന് അധികാരികള്‍ പറയുന്നതിന് ഒരു കാരണവുമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
എല്ലാ കുടുംബങ്ങള്‍ക്കും ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടും ഉണ്ടെന്ന് കേന്ദ്രം പ്രഖ്യാപിച്ചത് അടുത്തിടെയാണ്. പിന്നെ എന്തിനാണ് തിരിച്ചറിയല്‍ രേഖ ഇല്ലാതെ 2000 രൂപയുടെ നോട്ടുകള്‍ മാറ്റാന്‍ ആര്‍ബിഐ അനുമതി നല്‍കുന്നത് എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. 80 കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ധാന്യങ്ങള്‍ ലഭിക്കുന്നുണ്ട്. അതിനര്‍ത്ഥം 80 കോടി ഇന്ത്യക്കാര്‍ അപൂര്‍വമായെങ്കിലും 2000 രൂപ ഉപയോഗിക്കുന്നുണ്ട് എന്നല്ലേ എന്നും അദ്ദേഹം ഹര്‍ജിയില്‍ ചോദിക്കുന്നു.
2000 രൂപയുടെ കറന്‍സി നോട്ടുകള്‍ കൂടുതലും പൂഴ്ത്തിയത് വിഘടനവാദികള്‍, ഭീകരര്‍, മാവോയിസ്റ്റുകള്‍, മയക്കുമരുന്ന് കടത്തുകാര്‍, ഖനന മാഫിയകള്‍, അഴിമതിക്കാര്‍ എന്നിവരാണെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാലയളവില്‍ ധാരാളം കറന്‍സി നോട്ടുകള്‍ മാറ്റാന്‍ വരുന്നവരെ അധികാരികള്‍ നിരീക്ഷക്കണം എന്നും അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. മെയ് 19 ന് ആണ് 2000 രൂപയുടെ നോട്ടുകള്‍ വിപണിയില്‍നിന്ന് പിന്‍വലിക്കുന്നതായി ആര്‍ബിഐ അറിയിച്ചത്.
നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സെപ്തംബര്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. 2016 ല്‍ നോട്ടനിരോധനത്തിന്റെ ഭാഗമായി 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെയാണ് 2000 രൂപയുടെ നോട്ട് അവതരിപ്പിച്ചത്. എന്നാല്‍ 2018 ഓടെ ഇതിന്റെ അച്ചടി നിര്‍ത്തിയിരുന്നു എന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. നോട്ടുനിരോധനത്തിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍ പണ ലഭ്യത ഉറപ്പാക്കുന്നതിനാണ് 2000 രൂപയുടെ നോട്ട് അവതരിപ്പിച്ചത്.
ഈ ലക്ഷ്യം പൂര്‍ത്തിയാക്കിയതിനാലാണ് 2000 രൂപ നോട്ട് പിന്‍വലിക്കുന്നത് എന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞത്. നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനും യാതൊരുവിധ തിരിച്ചറിയില്‍ രേഖകളും ആവശ്യമില്ല എന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞിട്ടുണ്ട്. എസ് ബി ഐയും ഇന്നലെ ഇത്തരത്തില്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു.
-
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു












Click it and Unblock the Notifications