• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസ് നീക്കത്തില്‍ പൈലറ്റ് പക്ഷം ഭയന്നു, ഒറ്റിയവരെ തിരിച്ചെടുക്കരുതെന്ന് എംഎല്‍എമാര്‍

ദില്ലി: ആഗസ്ത് 14 ന് നിയമസഭാ സമ്മേളനം ചേരാനിരിക്കെ രാജസ്ഥാനില്‍ നിര്‍ണ്ണായക രാഷ്ട്രീയ നീക്കങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. 18 എംഎല്‍എമാരുമായി അശോക് ഗെലോട്ട് സര്‍ക്കാറിനെതിരെ വിമത നീക്കം നടത്തിയ സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിലേക്ക് മടങ്ങി വരുന്നതിന്‍റെ സൂചനകളാണ് ഇന്ന് കാണാന്‍ കഴിഞ്ഞത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും സച്ചിന്‍ പൈലറ്റ് ഇന്ന് കൂടിക്കാഴ്ച നടത്തിയത് അനുനയന നീക്കങ്ങളുടെ തുടക്കമായിട്ടാണ് വിലയിരുത്തുന്നത്.

കൂടിക്കാഴ്ച

കൂടിക്കാഴ്ച

‌രാഹുല്‍ ഗാന്ധിയുടെ ദില്ലിയിലെ വസതിയില്‍ വെച്ചായിരുന്ന സച്ചിന്‍ പൈലറ്റുമായുള്ള കൂടിക്കാഴ്ച നടന്നത്. അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വം വഹിക്കാമെന്ന് പ്രിയങ്കയും രാഹുലും സമ്മതിച്ചിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൈലറ്റ് ക്യാമ്പിന്റെ ആവലാതികള്‍ പരിശോധിക്കാന്‍ കോണ്‍ഗ്രസ് ഒരു പാര്‍ട്ടി പാനലിനെ ഉത്തരവാദിത്തപ്പെടുത്തിയിട്ടുമുണ്ട്.

ഹൃദയങ്ങളുടെ കൂടിക്കാഴ്ച

ഹൃദയങ്ങളുടെ കൂടിക്കാഴ്ച

രണ്ട് മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. ഹൃദയങ്ങളുടെ കൂടിക്കാഴ്ചയെന്നാണ് രാഹുലും പ്രിയങ്കയുമായുള്ള കൂടിക്കാഴ്ചയെ സച്ചിന‍് പൈലറ്റ് വിഭാഗം വിശേഷിപ്പിച്ചത്. ആഗസ്ത് 14 നിയമസഭാ സമ്മേളനം ചേരാനിരിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പാര്‍ട്ടി ദേശീയ നേതൃത്വവുമായി ബന്ധപ്പെടാന്‍ പൈലറ്റ് ശ്രമിക്കുന്നുണ്ടായിരുന്നു.

അശോക് ഗെലോട്ടും

അശോക് ഗെലോട്ടും

ദേശീയ നേതൃത്വം ചര്‍ച്ചകളുമായി മുന്നോട്ട് പോവുമ്പോള്‍ അശോക് ഗെലോട്ടും നിലപാടില്‍ അയവ് വരുത്തിയിട്ടുണ്ട്. എന്നാല്‍ സച്ചിന്‍ പൈലറ്റ് പക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമാണ് ഗെലോട്ട് ക്യാംപിലുള്ള ഒരു പക്ഷം എംഎല്‍എമാര്‍ നടത്തുന്നത്. ഉപമുഖ്യമന്ത്രി പദവിയില്‍ നിന്നും പുറത്താക്കപ്പെട്ട പൈലറ്റ് അടക്കമുള്ള എംഎല്‍എമാരെ കോണ്‍ഗ്രസില്‍ ഉള്‍പ്പെടുത്തരുതെന്നാണ് എംഎല്‍എമാര്‍ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ ദിവസം

കഴിഞ്ഞ ദിവസം

കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം കഴിഞ്ഞ ദിവസം ജയ്സാല്‍മീറിലെ റിസോര്‍ട്ടില്‍ വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗത്തിലാണ് പൈലറ്റ് പക്ഷത്തിനെതിരെ എംഎല്‍മാര്‍ രംഗത്തെത്തിയത്. അനുനയ നീക്കങ്ങളുമായി മുന്നോട്ട് പോവുന്ന കോണ്‍ഗ്രസിന്‍റെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ കുഴക്കുന്ന നിലപാട് എംഎൽഎമാർ സ്വീകരിച്ചത്.

പാർട്ടിയെ ഒറ്റിയവരെ

പാർട്ടിയെ ഒറ്റിയവരെ

പാർട്ടിയെ ഒറ്റിയവരെ തിരിച്ചുവരാൻ അനുവദിക്കരുതെന്ന മന്ത്രി ശാന്തി ധരിവാളിന്റെ പ്രസ്താവനയെ അംഗങ്ങൾ ഏകാഭിപ്രായത്തില്‍ പിന്തുണച്ചു. എന്നാല്‍ ' രാഷ്ട്രീയത്തിൽ, ചിലപ്പോൾ ജനാധിപത്യം സംരക്ഷിക്കാൻ, ബുദ്ധിമുട്ടുള്ള തീരുമാനങ്ങളും എടുക്കേണ്ടതുണ്ട്'- എന്നായിരുന്നു മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ മറുപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

cmsvideo
  Political crisis in rajasthan is coming to an end | Oneindia Malayalam
  വിശ്വാസ വോട്ടെടുപ്പ്

  വിശ്വാസ വോട്ടെടുപ്പ്

  അശോക് ഗെലോട്ട് സര്‍ക്കാറിനെതിരായ ഗൂഢാലോചനയിൽ ഏർപ്പെട്ട കോൺഗ്രസ് എം‌എൽ‌എമാർക്കും ഭാരവാഹികൾക്കുമെതിരെ കർശന അച്ചടക്കനടപടി ശുപാർശ ചെയ്യുന്ന പ്രമേയം ജൂലൈ 13ന് സി‌എൽ‌പി പാസാക്കിയിരുന്നു. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോള്‍ വിമതര്‍ അടക്കം ഉള്ളവര്‍ക്ക് വിപ്പ് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു.

  നിയമസഭാ സമ്മേളനത്തില്‍

  നിയമസഭാ സമ്മേളനത്തില്‍

  നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാറിന് അനുകൂലമായി വോട്ട് ചെയ്തില്ലെങ്കില്‍ അയോഗ്യരാക്കപ്പെടുമെന്ന ഭയത്തിലാണു വിമതരിൽ മിക്കവാറുമെന്നും കോൺഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നു. അതിനാലാണ് ദേശീയ നേതൃത്വത്തെ സമീപിച്ച് പാര്‍ട്ടിയിലേക്ക് മടങ്ങി വരാന്‍ സച്ചിന്‍ പൈലറ്റ് പക്ഷം ധൃതി കൂട്ടുന്നതെന്നാണ് അശോക് ഗെലോട്ട് പക്ഷത്തെ എംഎല്‍എമാര്‍ വിശദീകരിക്കുന്നത്.

  200 അംഗ നിയമസഭയില്‍

  200 അംഗ നിയമസഭയില്‍

  200 അംഗ നിയമസഭയില്‍ 124 പേരുടെ പിന്തുണയോടെയായിരുന്നു രാജസ്ഥാനില്‍ ഗെലോട്ട് സര്‍ക്കാര്‍ അധികാരത്തിലേറിയത്. ബിഎസ്പിയുടെ 6 അംഗങ്ങള്‍ കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ അവരുടെ അംഗബലം 101 ല്‍ നിന്ന് 107 ആയി ഉയര്‍ന്നു. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ 2 അംഗങ്ങളും ഐന്‍എല്‍ഡിയുടെ ഏക അംഗവും 12 സ്വതന്ത്രരും അശോക് ഗെലോട്ട് സര്‍ക്കാറിന് പിന്തുണ നല്‍കി.

  103 പേരുടെ പിന്തുണ

  103 പേരുടെ പിന്തുണ

  സിപിഎമ്മിന്‍റെ രണ്ട് പേരും സര്‍ക്കാറിന് പുറത്ത് നിന്ന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് സര്‍ക്കാറിന് 124 പേരുടെ പിന്തുണ ഉറപ്പിക്കാന്‍ കഴിഞ്ഞത്. ഇതില്‍ 18 എംഎല്‍എമാരുമായി മുഖ്യമന്ത്രിക്കെതിരെ സച്ചിന്‍ പൈലറ്റ് വിമത നീക്കം തുടങ്ങിയതോടെയാണ് രാജസ്ഥാനില്‍ പ്രതിസന്ധി ആരംഭിച്ചത്. പൈലറ്റ് പക്ഷത്തിനെ മാറ്റി നിര്‍ത്തിയാലും ഗെലോട്ട് സര്‍ക്കാറിന് 103 പേരുടെ പിന്തുണയുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

  'പൊതിച്ചോറിനുളളിൽ പ്ലാസ്റ്റിക് കൊണ്ട് ഭദ്രമായി പൊതിഞ്ഞ ഒരു 100 രൂപാ നോട്ട്', കോടി രൂപയുടെ മൂല്യം

  English summary
  Should not allow sachin pilot camp to return says Rajasthan Congress leaders
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X