കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനാര്‍ത്ഥികളുടെ സിനിമ പ്രദര്‍ശിപ്പിക്കണ്ട

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരില്‍ സെലിബ്രിറ്റികള്‍ ഒരുപാടുണ്ടല്ലോ... അവരില്‍ സിനിമ താരങ്ങളും ഉണ്ട്. എന്നാല്‍ ഇവര്‍ അഭിനയിച്ച സിനിമകള്‍ തിരഞ്ഞെടുപ്പ് കാലത്ത് പ്രദര്‍ശിപ്പിക്കാമോ...?

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിനിമതാരങ്ങളുടെ സിനിമകള്‍ അങ്ങനെ പ്രദര്‍ശിപ്പിക്കേണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഇക്കാര്യത്തില്‍ ദൂരദര്‍ശന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

ഹേമ മാലിനി, ജയപ്രദ, നഗ്മ, സ്മൃതി ഇറാനി, ജാവേദ് ജാഫ്രി എന്നിവരുടെ സിനിമകള്‍ തിരഞ്ഞെടുപ്പ് കഴിയും വരെ പ്രദര്‍ശിപ്പിക്കരുതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ദൂരദര്‍ശന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സിനിമ - സീരിയല്‍ താരങ്ങള്‍ക്ക് ടെലിവിഷനിലൂടെ ലഭിക്കുന്ന പ്രചാരണം തിരഞ്ഞെടുപ്പ് ചട്ടലംഘനമാകുമെന്നതിനാലാണ് ഇത്.

തമിഴ്‌നാട്ടില്‍ ജയലളിതയുടെ പഴയ സിനിമ, തീയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്തത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് തടഞ്ഞിരുന്നു. എന്നാല്‍ കേരളത്തില്‍ മത്സരരംഗത്തുണ്ടായിരുന്ന ഇന്നസെന്റിന് ഇത്തരം വിലക്കുകളൊന്നും തന്നെ ബാധകമായിരുന്നില്ല.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പരിധിയില്‍ ടിവി പരിപാടികളും സിനിമകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇത്തരം ഒരു ചട്ടം ഉണ്ടായിരുന്നില്ല.

English summary
Should not telecast candidate's movies in Doordarshan: Election Commission.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X