കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയില്‍ ഒരു മതവിഭാഗത്തെ ഒറ്റപ്പെടുത്തരുത്... മുസ്ലീങ്ങളെ പിന്തുണച്ച് ഭാഗവത്, അവരെ സൂക്ഷിക്കണം!!

Google Oneindia Malayalam News

ദില്ലി: കൊറോണ വ്യാപനത്തില്‍ ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ തള്ളി ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ഒരു വിഭാഗത്തെ മാത്രം നാം ഒറ്റപ്പെടുതരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തബ്ലീഗ് ജമാഅത്തിനെതിരെ വ്യാപക പ്രതിഷേധവും വിദ്വേഷ പ്രചാരണവും നടക്കുന്നതിനിടെയാണ് ഭാഗവതിന്റെ പരാമര്‍ശം. ഇന്ത്യയില്‍ കോവിഡ് പകരാന്‍ കാരണം മുസ്ലീങ്ങളാണെന്നും, തബ്ലീഗിലൂടെയാണ് ഇത് വന്നതെന്നുമുള്ള പ്രചാരണം സോഷ്യല്‍ മീഡിയയില്‍ അടക്കം ശക്തമായിരുന്നു. ഒരു അബദ്ധത്തിന്റെ പേരില്‍ ഒരു മതവിഭാഗത്തെ ഒരിക്കലും ഒറ്റപ്പെടുത്താന്‍ പാടില്ലെന്നും ഭാഗവത് പറഞ്ഞു. മുസ്ലീങ്ങള്‍ക്കെതിരെ ആക്രമണം നടക്കുന്ന സാഹചര്യത്തില്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്ക് വലിയ പ്രാധാന്യമുണ്ട്.

1

ഭരണകൂടത്തിന്റെ ബാധ്യതയാണ് നിയമ സംവിധാനം നല്ല രീതിയില്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കല്‍. അവര്‍ ക്രമസമാധാനം പാലിക്കാന്‍ ബാധ്യസ്ഥരാണ്. ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്താല്‍, അവരെ ഒരിക്കലും ഒറ്റപ്പെടുത്താന്‍ പാടില്ല. സമുദായ നേതാക്കള്‍ ജനങ്ങളോട് ദേഷ്യത്തോടെ പെരുമാറരുതെന്ന് നിര്‍ദേശിക്കണം. കാരണം ഇന്ത്യാവിരുദ്ധ ശക്തികള്‍ നമ്മുടെ രാജ്യത്തെ തകര്‍ക്കാന്‍ ഈ അവസരത്തെ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് എല്ലാവരും ജാഗ്രതയോടെ ഇരിക്കണം, ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും ഭാഗവത് പറഞ്ഞു. ഒരു വേര്‍തിരിവുമില്ലാതെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ജനങ്ങളെ ഈ അവസരത്തില്‍ സഹായിക്കണമെന്നും ഭാഗവത് ആവശ്യപ്പെട്ടു.

ഈ സമയത്ത് ഓരോ ഇന്ത്യക്കാരനെയും സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. 130 കോടി ഇന്ത്യക്കാരും നമ്മുടെ സ്വന്തമാണ്. ലോക്ഡൗണ്‍ സമയത്തും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ആര്‍എസ്എസ് സജീവമാണ്. കോവിഡ് ഭീതി അവസാനിക്കുന്നത് വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരുമെന്നും ഭാഗവത് പറഞ്ഞു. ഇന്ത്യയില്‍ അഞ്ചില്‍ ഓരോ കേസും തബ്ലീഗുമായി ബന്ധപ്പെട്ടതാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നേരത്തെ ബിജെപിയുടെ പല നേതാക്കളും ജമാഅത്ത് നേതാക്കളെയും മുസ്ലീങ്ങളെയും തീവ്രവാദികളുമായി ഉപമിച്ചിരുന്നു. കൊറോണ തീവ്രവാദം എന്നാണ് വിശേഷിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ അടക്കം മുസ്ലീങ്ങളെ കുറിച്ച് വ്യാജ പ്രചാരണങ്ങളും നടക്കുന്നുണ്ട്.

ട്വിറ്ററില്‍ ഇപ്പോഴും കൊറോണ ജിഹാദ് എന്ന ഹാഷ്ടാഗ് സജീവമാണ്. തബ്ലീഗുകാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ തുപ്പിയെന്ന വാദങ്ങള്‍ വരെ വ്യാജ വാര്‍ത്തയായി വന്നിരുന്നു. ഒരു ഗ്രൂപ്പ് ചെയ്ത കുറ്റകൃത്യത്തിന് മുസ്ലീം സമൂഹമാകെ കുറ്റക്കാരാകില്ലെന്ന് നേരത്തെ ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞിരുന്നു. പല ന്യൂനപക്ഷ സംഘടനകളും തബ്ലീഗിനെ തള്ളിപ്പറഞ്ഞിരുന്നുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം പാല്‍ഗഡ് ആള്‍ക്കൂട്ട കൊലയിലും മോഹന്‍ ഭാഗവത് പ്രതികരിച്ചു. രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവം നടക്കുമ്പോള്‍ പോലീസ് എന്തു ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരം സംഭവങ്ങള്‍ നടക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
shouldnt alienate muslim community for mistake warns mohan bhagwat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X