കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയ സംഭവം; മനേക ഗാന്ധിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മുസ്ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി, മനേക ഗാന്ധിക്ക് നോട്ടീസ്

സുല്‍ത്താന്‍പൂര്‍: കേന്ദ്ര മന്ത്രി മനേകാ ഗാന്ധിക്ക് സുല്‍ത്താന്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ നോട്ടീസ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് മജിസ്‌ട്രേറ്റ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. മുസ്ലീം വോട്ടര്‍മാരോട് തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ അവരുടെ ആവശ്യങ്ങള്‍ നിരാകരിക്കുമെന്ന് ക്യാമറയുടെ മുന്നില്‍ പറഞ്ഞ സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ടും നല്‍കും. ''ഈ തിരഞ്ഞെടുപ്പില്‍ ഞാന്‍ ഇതിനോടകം വിജയിച്ച് കഴിഞ്ഞു, ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത് എന്നെ പിന്തുണയ്ക്കണോ വേണ്ടയോ എന്ന്, പിന്തുണച്ചില്ലെങ്കില്‍ ഞാന്‍ നിങ്ങളുടെ ആവശ്യങ്ങള്‍ നിരാകരിക്കും'' ഇതായിരുന്നു ബിജെപി നേതാവ് കൂടിയായ മനേകയുടെ വാക്കുകള്‍.

കനയ്യ കുമാറിലൂടെ ബെഗുസരായി എന്ന മോസ്ക്കോ ചുവക്കുമോ? സിപിഐ നീക്കം ബിജെപി ബദലിന് തിരിച്ചടിയാകുമോ?കനയ്യ കുമാറിലൂടെ ബെഗുസരായി എന്ന മോസ്ക്കോ ചുവക്കുമോ? സിപിഐ നീക്കം ബിജെപി ബദലിന് തിരിച്ചടിയാകുമോ?

''ഈ വിഷയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സുല്‍ത്താന്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് കാരണം കാണിക്കല്‍ നോട്ടീസ് അവര്‍ക്ക് അയച്ചിട്ടുണ്ട് കൂടാതെ ഒരു റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും സമര്‍പ്പിച്ചതായി അഡീഷണല്‍ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ ബി ആര്‍ തിവാരി പറഞ്ഞു.

 വാക്കുകള്‍ വളച്ചൊടിച്ചെന്ന്

വാക്കുകള്‍ വളച്ചൊടിച്ചെന്ന്

തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് മനേക ഗാന്ധി പ്രതികരിച്ചു. 'ഞാന്‍ മുസ്ലിംകളെ സ്‌നേഹിക്കുന്നു, ബിജെപിയുടെ ന്യൂനപക്ഷ സെല്ലിനോട് യോഗം വിളിക്കാന്‍ ഞാനാണ് നിര്‍ദ്ദേശിച്ചത്. ഈ തിരഞ്ഞെടുപ്പില്‍ എന്തായാലും വിജയിക്കുമെന്നും അതിനാല്‍ അവരുടെ പങ്കളിത്തം ഉറപ്പു വരുത്തണമെന്നും മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും മനേക പറഞ്ഞു.
സുല്‍ത്താന്‍പൂരിലെ ടര്‍ബഖാനി പ്രദേശത്ത് നടത്തിയ പ്രസംഗത്തില്‍ മൂന്ന് മിനിറ്റ് നീളുന്ന ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വന്‍ പ്രചാരം നേടിയിട്ടുണ്ട്.

 കാര്യങ്ങള്‍ തകിടം മറിയും

കാര്യങ്ങള്‍ തകിടം മറിയും

'ഇത് പ്രധാനമാണ്, ഞാന്‍ വിജയിച്ച് കൊണ്ടിരിക്കുകയാണ്, ജനങ്ങളുടെ സ്‌നേഹത്തിന്റെയും പിന്തുണയുമാണ് എന്റെ വിജയത്തിന്റെ കാരണം. പക്ഷെ എന്റെ വിജയത്തില്‍ മുസ്ലീങ്ങളുടെ പിന്തുണയില്ലെങ്കില്‍ അത് നല്ലൊരു അനുഭവമാകില്ല. കാര്യങ്ങളെല്ലാം പിന്നെ തകിടം മറിയും. പിന്നെ തൊഴിലിനായി മുസ്ലീങ്ങള്‍ എന്റെ അടുത്തേക്ക് വന്നാല്‍ ഞാന്‍ അത് പരിഗണിക്കുകയേ ഇല്ല. നമ്മള്‍ ചെയ്യുന്നതേ തിരിച്ച് കിട്ടൂ. അങ്ങനെയല്ലേ? നമ്മളെല്ലാവരും മഹാത്മ ഗാന്ധിയുടെ മക്കളൊന്നുമല്ലല്ലോ? എപ്പോഴും ജനങ്ങള്‍ക്ക് നല്‍കുകയും തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയുമല്ല വേണ്ടത്. നിങ്ങളുടെ പിന്തുണ ഉണ്ടായാലും ഇല്ലെങ്കിലും ഞാന്‍ വിജയിക്കുക തന്നെ ചെയ്യും''. ഇതായിരുന്നു മനേകയുടെ വാക്കുകള്‍.

മറിച്ച് വേദനയും ദുഃഖവും മാത്രമെന്ന്

മറിച്ച് വേദനയും ദുഃഖവും മാത്രമെന്ന്

'' ഈ തിരഞ്ഞെടുപ്പില്‍ ഞാന്‍ ഇതിനോടകം വിജയിച്ച് കഴിഞ്ഞു, പക്ഷേ നിങ്ങള്‍ക്ക് ഞാന്‍ വേണം. അതിന് അടിത്തറ ഇടാനുള്ള ഒരു അവസരമാണിത്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഈ ബൂത്തില്‍ നിന്നും 100 വോട്ട് അല്ലെങ്കില്‍ 50 വോട്ടാണ് ലഭിക്കുന്നത്. പിന്നീട് തൊഴിലിനായി നിങ്ങള്‍ എന്റെ അടുക്കലേക്ക് വരുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള വിഭജനം എനിക്ക് തോന്നില്ല. മറിച്ച് വേദനയും ദുഃഖവും, സ്‌നേഹവും മാത്രമേ ഉണ്ടാകുകയുള്ളൂ. അതിനാല്‍ ഇത് നിങ്ങളുടെ അവസരമാണ്. മേനക കൂട്ടിച്ചേര്‍ത്തു.

English summary
Show cause notice to Maneka Gandhi on threattens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X