കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈനീട്ടി വാങ്ങിയപ്പോള്‍ ഡോക്ടര്‍മ്മാര്‍ ഓര്‍ക്കണമായിരുന്നു പണി കിട്ടുമെന്ന്...

  • By Neethu
Google Oneindia Malayalam News

ചെന്നൈ: മരുന്നു കമ്പനികളില്‍ നിന്നും ആനുകൂല്യങ്ങള്‍ കൈപറ്റുന്ന ഡോക്ടര്‍മ്മാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന വാര്‍ത്ത പുറത്തു വന്ന് രണ്ടു ദിവസത്തിനു ശേഷമാണ് ഇന്ത്യയിലെ 10 ഡോക്ടര്‍മ്മാര്‍ക്ക് പണി കിട്ടുന്നത്. മരുന്നു കമ്പനികളില്‍ നിന്നും നേരിട്ട് ആനുകൂല്യം കൈപറ്റിയ ഡോക്ടര്‍മ്മാര്‍ക്ക് പഞ്ചാബ് മെഡിക്കല്‍ കൗണ്‍സില്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

മരുന്നു കമ്പനികളില്‍ നിന്നും പേഴ്‌സണല്‍ അക്കൗണ്ടിലേക്ക് പണം സ്വീകരിച്ചതിന്റെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇന്ത്യയുടെ മെഡിക്കല്‍ കൗണ്‍സില്‍ നീതിശാസ്ത്രത്തിന്റെ നിയമങ്ങള്‍ക്ക് എതിരെയാണ് ഡോക്ടര്‍മ്മാര്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്.

punjab-medical-council

നോട്ടീസ് കിട്ടിയ ഡോക്ടര്‍മ്മാര്‍ ബുധനാഴ്ച മെഡിക്കല്‍ കൗണ്‍സില്‍ മുന്‍പാകെ കാരണം ബോധിപ്പിക്കണം. കാരണങ്ങള്‍ നീതിയുക്തമലെങ്കില്‍ സസ്‌പെന്‍ഷനോ, ലൈസന്‍സ് റദ്ദാക്കുകയോ ചെയ്യാന്‍ കൗസിലിന് അധികാരമുണ്ട്.

ഡോക്ടര്‍മ്മാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയ 21 മരുന്നു കമ്പനികള്‍ക്കും നോട്ടീസ് അയച്ചു. ഇന്ത്യയിലെ പല പ്രമുഖ മരുന്നു നിര്‍മ്മാണ കമ്പനികളും ഇക്കൂട്ടത്തില്‍ വരുന്നുണ്ട്. ഇതില്‍ പല കമ്പനികളും ആനുകൂല്യങ്ങള്‍ നല്‍കിയതായി സമ്മതിക്കുകയും ചെയ്തു. കമ്പനികളില്‍ ഈ പേരുകള്‍ പിറത്തു വിട്ടാല്‍ നൂറുകണ്ണക്കിന് ഡോക്ടര്‍മ്മാര്‍ കുടുങ്ങാന്‍ സാധ്യതയുണ്ട്.

മരുന്നു കമ്പനികള്‍ക്ക് മരുന്നുകള്‍ വിറ്റഴിക്കുന്നതിന് സര്‍ക്കാര്‍ നിയമങ്ങളും ചട്ടങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതൊന്നും പാലിക്കാതെ വില്‍പന പ്രേരിപ്പിക്കുന്നതിന് ഡോക്ടര്‍മ്മാര്‍ക്ക് വിദേശ യാത്ര വാഗ്ദാനങ്ങള്‍, സമ്മാനങ്ങള്‍, പണം എന്നിവ നല്‍കുകയാണ് ചെയ്യുന്നത്.

English summary
Show cause notices sent to 10 Indian doctors for receiving payment from drug companies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X