കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധൈര്യമുണ്ടെങ്കിൽ മുഴുവൻ ചാറ്റും പുറത്തുവിടണം: ക്ലബ് ഹൌസ് ചാറ്റിൽ ബിജെപിയെ വെല്ലുവിളിച്ച് പ്രശാന്ത് കിഷോർ

Google Oneindia Malayalam News

കൊൽക്കത്ത: ക്ലബ്ഹൗസ് ചാറ്റ് വിവാദത്തിൽ ബിജെപിയെ വെല്ലുവിളിച്ച് മമതാ ബാനർജിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ക്ലബ്ഹൗസ് ചാറ്റിന്റെ പൂർണ വിവരങ്ങൾ പുറത്തുവിടാൻ ബിജെപിക്ക് ധൈര്യമുണ്ടോ എന്നാണ് പ്രശാന്ത് കിഷോർ ഉന്നയിച്ചിട്ടുള്ള ചോദ്യം. ചാറ്റിന്റെ ചില ഭാഗങ്ങൾ മാത്രം പുറത്തുവിടുന്നതിനു പകരം മുഴുവൻ ഭാഗവും പുറത്തുവിടാൻ അവരെ വെല്ലുവിളിക്കുന്നുവെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോ ബംഗാളിൽ ബിജെപി 100 സീറ്റുകൾ കടക്കില്ലെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി. നേരത്തെയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇപ്പോഴും ഇതിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എംബി രാജേഷിനെ ആരോ കുടുക്കി; നികേഷ് കുമാറിനെ കിണറ്റിലിറക്കിയ പോലെ- വിടി ബല്‍റാംഎംബി രാജേഷിനെ ആരോ കുടുക്കി; നികേഷ് കുമാറിനെ കിണറ്റിലിറക്കിയ പോലെ- വിടി ബല്‍റാം

പശ്ചിമബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തൃണമൂൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായി പ്രശാന്ത് കിഷോർ ചുമതലയേറ്റിരുന്നു. ഇതിനിടെ പ്രശാന്ത് കിഷോറിന്റെ മോദി അനുകൂല ചാറ്റ് പുറത്തുവന്നത് വലിയ തോതിൽ ചര്‍ച്ചകൾക്ക് കാരണമായിരുന്നു. ബംഗാ മുഖ്യമന്ത്രി മമത ബാനർജിയെപ്പോലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജനകീയനാണെന്നാണ് സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ക്ലബ്ഹൗസിന്റെ ചാറ്റിൽ കിഷോർ പറഞ്ഞത്. ഇതിന്റെ ഓഡിയോ ക്ലിപ്പുകളാണ് കിഷോറിനെ പ്രതിരോധത്തിലാക്കിക്കൊണ്ട് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പുറത്തുവിട്ടത്.

prashant-kishor-1

ബംഗാളിൽ നാലാം ഘട്ട പോളിങ് പുരോഗമിക്കുന്നതിനിടെയാണ് മോദിയെ പ്രകീർത്തിച്ചുള്ള പ്രശാന്ത് കിഷോറിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവരുന്നത്. വെള്ളിയാഴ്ച വൈകിട്ട് മാധ്യമപ്രവർത്തകരുമായുള്ള ചാറ്റിലാണ് കിഷോർ ഇക്കാര്യങ്ങൾ പറയുന്നത്. ബംഗാളിലെ മമതാ സർക്കാരിന് നേരെയുള്ള ധ്രുവീകരണം, രോഷം എന്നിവയും ബിജെുപിക്ക് അനുകൂലമായി ഭവിക്കുമെന്നും സംസ്ഥാനത്തെ ദളിത് വോട്ടുകളും ബിജെപിക്ക് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞതായും ചാറ്റിലുണ്ട്. തൃണമൂലിന് ഈ തിരഞ്ഞെടുപ്പ് കൈമോശം വന്നുപോയെന്നും അമിത് മാളവ്യ വ്യക്തമാക്കിയിരുന്നു.

ലോക്ക്ഡൗണില്‍ മഹാരാഷ്ട്ര, ചിത്രങ്ങള്‍

"ബിജെപിക്കാർ എന്റെ ക്ലബ്‌ഹൌസിലെ ചാറ്റിനെ വാക്കുകളേക്കാളും അവരുടെ സ്വന്തം നേതാക്കളേക്കാളും ഗൌരവമായി എടുക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. സോഷ്യൽ മീഡിയ ചാറ്റിന്റെ ഒരു ഭാഗം തിരഞ്ഞെടുത്തതും വളച്ചൊടിച്ചതുമായ മുഴുവൻ ചാറ്റുകളും പുറത്തുവിടാൻ ഞാൻ അവരോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. എട്ട് ഘട്ടങ്ങളായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടം കൂടി ബാക്കി നിൽക്കെയാണ് ഈ ചാറ്റുകളെല്ലാം പുറത്തുവന്നിട്ടുള്ളത്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.

പ്രിയ നായിക ശ്രദ്ധ കപൂർ, ബീച്ച് ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
എം എ ബേബിക്ക് പറയാനുള്ളതെന്ത്? | Oneindia Malayalam

English summary
"Show Courage, Share Full Chat": Prashant Kishor Vs BJP On Clubhouse Clip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X