• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോദി സര്‍ക്കാരിനെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്; തെളിവുണ്ടെങ്കില്‍ കാണിക്കൂ, ഞങ്ങള്‍ കണ്ടില്ല

  • By Desk

മുംബൈ: കൊറോണ കാലത്ത് ഏറ്റവും ചര്‍ച്ചയാകപ്പെട്ട വിഷയമാണ് കുടിയേറ്റ തൊഴിലാളികളുടെ മടക്കം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് തിരിക്കാന്‍ തുടങ്ങിയതോടെയാണ് വിഷയം ചര്‍ച്ചയായത്. പലയിടത്തും പോലീസുമായി അവര്‍ ഏറ്റുമുട്ടി. കൊറോണയേക്കാള്‍ വലിയ ദുരന്തമാണ് കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ രാജ്യം നേരിടാന്‍ പോകുന്നതെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

സമ്മര്‍ദ്ദം ശക്തമായതോടെ കേന്ദ്രം സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. ഇതോടെ വിവാദം അവസാനിച്ചില്ല, പുതിയ ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു. ഇക്കാര്യത്തിലാണ് കോണ്‍ഗ്രസിന്റെ പുതിയ വെല്ലുവിളി....

ആദ്യ ഗോള്‍ കോണ്‍ഗ്രസ് വക

ആദ്യ ഗോള്‍ കോണ്‍ഗ്രസ് വക

കുടിയേറ്റ തൊഴിലാളികളുടെ യാത്രാ ചെലവ് തങ്ങള്‍ വഹിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രഖ്യാപിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ വെട്ടിലായി. പലയിടത്തും കുടുങ്ങിയവരുടെ യാത്രാ ചെലവ് കോണ്‍ഗ്രസ് വഹിച്ചു. വാഹന സൗകര്യവും കോണ്‍ഗ്രസ് ഒരുക്കി രക്ഷാ പ്രവര്‍ത്തനത്തില്‍ ഒരുപടി മുന്നില്‍ നിന്നു.

 ബിജെപി വാദം ഇങ്ങനെ

ബിജെപി വാദം ഇങ്ങനെ

എന്നാല്‍ ഇതിനെ മറികടക്കാനുള്ള നീക്കങ്ങള്‍ മറുഭാഗത്ത് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടു. സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളുടെ ചെലവ് റെയില്‍വെയും ബന്ധപ്പെട്ട സംസ്ഥാനവുമാണ് വഹിക്കുക എന്നാണ് ബിജെപി നേതാക്കള്‍ പ്രതികരിച്ചത്. മറുഭാഗത്തും ചെലവ് വഹിക്കാന്‍ തയ്യാറായി കോണ്‍ഗ്രസും.

തൊഴിലാളികള്‍ പറയുന്നത്

തൊഴിലാളികള്‍ പറയുന്നത്

ഗുജറാത്തിലെ സൂറത്ത്, അഹമ്മദാബാദ്, കേരളത്തിലെ വിവിധ ജില്ലകള്‍ എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ സ്വന്തമായിട്ടാണ് ടിക്കറ്റ് എടുത്തതെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റ് ചെലവ് വഹിക്കാമെന്ന് കളക്ടര്‍മാരെ അറിയിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചില്ല.

രേഖ കിട്ടാന്‍ കോണ്‍ഗ്രസ്

രേഖ കിട്ടാന്‍ കോണ്‍ഗ്രസ്

85 ശതമാനം റെയില്‍വെ വഹിക്കും ബാക്കി സംസ്ഥാന സര്‍ക്കാരുകളും വഹിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരും ബിജെപിയും ആവര്‍ത്തിച്ചത്. ഇത് വ്യാജമാണെന്ന് കടകം പള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചിരുന്നു. ടിക്കറ്റ് നിരക്കിന്റെ 85 ശതമാനം റെയില്‍വെ വഹിക്കുമെന്നതിനുള്ള രേഖ ലഭിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി.

 തെളിവുണ്ടെങ്കില്‍ കാണിക്കൂ

തെളിവുണ്ടെങ്കില്‍ കാണിക്കൂ

സത്യത്തില്‍ കുടിയേറ്റ തൊഴിലാളികളുടെ യാത്രാ ടിക്കറ്റിനുള്ള ചെലവ് റെയില്‍വെ വഹിക്കുന്നുവെന്ന രേഖയുണ്ടോ. തങ്ങള്‍ ഏറെ തിരഞ്ഞിട്ടും കണ്ടില്ല. ഉണ്ടെങ്കില്‍ കാണിക്കാന്‍ ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും വെല്ലുവിളിച്ചിരിക്കുകയാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സച്ചിന്‍ സാവന്ത്.

തങ്ങളാണ് എടുക്കുന്നതെന്ന് മഹാരാഷ്ട്ര

തങ്ങളാണ് എടുക്കുന്നതെന്ന് മഹാരാഷ്ട്ര

കുടിയേറ്റ തൊഴിലാളികളുടെ ടിക്കറ്റ് ചെലവ് റെയില്‍വെയാണ് എടുക്കുന്നത് എന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞിരുന്നു. അദ്ദേഹം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സച്ചിന്‍ സാവന്ത് കുറ്റപ്പെടുത്തി. അതേസമയം, മഹാരാഷ്ട്രയില്‍ കുടിയേറ്റ തൊഴിലാളികളുടെ യാത്രാ ചെലവ് പൂര്‍ണമായും സംസ്ഥാനമാണ് എടുക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അവകാശപ്പെട്ടു.

രോഗം ഭേദമായ ഗര്‍ഭിണിക്ക് വീണ്ടും കൊറോണ; ചെന്നൈയില്‍ നിന്നെത്തിയ ചേലേമ്പ്ര സ്വദേശിക്കും രോഗം

എരിക്കിന്‍പാല്‍ കൊടുത്തിട്ടും മരിച്ചില്ല; ശ്വാസം മുട്ടിച്ചു കൊന്നു!! നാല് ദിവസം പ്രായമായ പെണ്‍കുട്ടി

ഉംപുന്‍ സൂപ്പര്‍ സൈക്ലോണാകും!! ആഞ്ഞടിക്കാന്‍ സാധ്യത, ഓറഞ്ച് അലേര്‍ട്ട്, പ്രധാനമന്ത്രി യോഗം വിളിച്ചു

English summary
Show Documents on Train Fare for Migrants; Congress Asks BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X