Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇന്ത്യക്കാരനെന്ന് കാണിച്ച് കൊടുക്കൂ'; വിദ്യാര്‍ത്ഥികളെ രാജ്ഘട്ടിലേക്ക് ക്ഷണിച്ച് രാഹുല്‍ ഗാന്ധി

Recommended Video

cmsvideo
    Rahul gandhi tweets before RajGhat Protest | Oneindia Malayalam

    ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്ഘട്ടില്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പ്രതിഷേധ ധര്‍ണയിലേക്ക് വിദ്യാര്‍ത്ഥികളേയും യുവാക്കളേയും സ്വാഗതം ചെയ്ത് രാഹുല്‍ ഗാന്ധി. ട്വീറ്ററിലൂടെയാണ് പ്രതിഷേധത്തിന് അണിനിരക്കാന്‍ രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

    'പ്രിയ വിദ്യാര്‍ത്ഥികളെ, യുവാക്കളെ, ഇപ്പോള്‍ നമ്മള്‍ ഇന്ത്യക്കാരാണെന്ന് തോന്നിയാല്‍ മാത്രം പോര, ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ നമ്മള്‍ ഇന്ത്യക്കാരാണെന്നും വിദ്വേഷം കൊണ്ട് ഇന്ത്യയെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും കാണിച്ച് കൊടുക്കേണ്ടതുണ്ട്. മോദിയും ഷായും ഇന്ത്യക്കെതിരെ അഴിച്ചുവിട്ട വിദ്വേഷത്തിനും അക്രമത്തിനും എതിരെ ഇന്ന് 3 മണിക്ക് രാജ് ഘട്ടിൽ എന്നോടൊപ്പം ചേരുക, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

     rahulnew

    ഉച്ചയ്ക്ക് മൂന്ന് മുതല്‍ രാത്രി എട്ട് മണിവരെയാണ് രാജ്ഘട്ടില്‍ ഇന്ന് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ സത്യാഗ്രഹ ധര്‍ണ നടക്കുന്നത്. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, തുടങ്ങി പ്രമുഖ നേതാക്കളെല്ലാം ഇന്ന് പ്രതിഷേധ പരിപാടിയില്‍ അണിനിരക്കും. നേരത്തേ നിയമത്തിനെതിരെ രാജവ്യാപകമായി പ്രതിഷേധം നടക്കുമ്പോള്‍ രാഹുല്‍ ദക്ഷിണ കൊറിയയിലേക്ക് പോയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

    ദില്ലിയില്‍ ജാമിയ,ജെഎന്‍യു സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിനെതിരെ പോലീസ് അതിക്രമം അഴിച്ചുവിട്ടപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടിയിലെ പ്രമുഖര്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നെങ്കിലും രാഹുല്‍ ഗാന്ധി എത്തിയിരുന്നില്ല. മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരമുള്ള വിദേശ സന്ദര്‍ശനത്തിലായിരുന്നു രാഹുല്‍ എന്നായിരുന്നു കോണ്‍ഗ്രസ് വിശദീകരണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+