കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്നെ നിങ്ങള്‍ എന്തും പറഞ്ഞോളു, പക്ഷെ എന്റെ മകനെ പറയരുത്' വിജയ് മല്യ

  • By Neethu
Google Oneindia Malayalam News

ദില്ലി: കോടികള്‍ കടമെടുത്ത് ഇന്ത്യയില്‍ നിന്നും നാടുവിട്ട മദ്യരാജാവ് വിജയ് മല്യയുടെ പുതിയ പോസ്റ്റ് ഇങ്ങനെയായിരുന്നു. ' എന്നെ നിങ്ങള്‍ക്ക് എന്തു വേണമെങ്കിലും പറയാം, എന്നാല്‍ എന്റെ മകനെ പറയരുത്.'

തന്റെ ബിസിനസ്സില്‍ മകന്‍ സിദ്ധാര്‍ത്ഥിന് യാതൊരു പങ്കുമില്ലെന്നാണ് മല്യ പറയുന്നത്. മല്യയുടെ ബിസിനസ്സ് കാര്യങ്ങളില്‍ മകന്‍ ഇടപ്പെടാറില്ലെന്നും ഒരു കാര്യങ്ങളും സിദ്ധാര്‍ത്ഥിന് അറിയില്ലെന്നും മല്യ ട്വിറ്ററില്‍ രേഖപ്പെടുത്തി.

vijay-mallya-30-

താന്‍ ചെയ്ത് കാര്യങ്ങള്‍ക്ക് മകനെ വലിച്ചിഴക്കരുതെന്നും പഴിചാരരുതെന്നും പറഞ്ഞുള്ള നീണ്ട ട്വീറ്റുകളാണ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ എത്തിയത്. ഐഡിബിഐ ബാങ്കില്‍ നിന്നും കടമെടുത്ത ലോണ്‍ തിരിച്ചടയ്ക്കാത്ത് കേസില്‍ മാര്‍ച്ച് 18 നാണ് ചോദ്യം ചെയ്യലിന് ഹാജരാക്കുന്നതിന് ദിവസം നല്‍കിയിരുന്നത്.

ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപ കടമെടുത്ത കേസില്‍ ഇന്ത്യയില്‍ നിന്നും മല്യ മുങ്ങുന്നത് മാര്‍ച്ച് 2 നായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ഇല്ലെന്നും കാണിച്ചു കൊണ്ടുള്ള ട്വീറ്ററുകള്‍ മാത്രമാണ് അന്നും പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നത്. എന്നാല്‍ ഇത് വരെയും മല്യ ഇന്ത്യയിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഏപ്രില്‍ 2 നാണ് കോടതി ഹാജരാക്കുന്നതിന് അടുത്ത ദിവസം നല്‍കിയിരിക്കുന്നത്.

English summary
"My son Sid does not deserve all this hatred and abuse. He has had nothing to do with my business. Shower abuse on me if you must but not him. Slam me if you must but not a young man," Mallya said in a series of tweets.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X