ഷൂട്ടിങ്ങിനിടെ ശ്രദ്ധ കപൂര്‍ സ്റ്റണ്ട്മാനെ കുത്തി

ആഷികി 2 എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ശ്രദ്ധ കപൂറിന് പറ്റിയ ഒരു കയ്യബദ്ധമായിരുന്നു ഇത്. ഏക് വില്ലന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം.
ശ്രദ്ധ കപൂറിന്റെ അശ്രദ്ധകൊണ്ടാണ് കുത്തേറ്റതെന്നാണ് വിവരം. പരിക്കേറ്റ ആളെ എടുത്ത് ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ ശ്രദ്ധ അമ്പരന്ന് നില്‍ക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
<center><iframe width="100%" height="338" src="//www.youtube.com/embed/sC4XdofzX3o" frameborder="0" allowfullscreen></iframe></center>
ഒരു സീനിന്റെ ചിത്രീകരണത്തിന് ശേഷം ശ്രദ്ധ ക്യാമറക്കരികില്‍ എത്തിയപ്പോഴാണ് സ്റ്റണ്ട്മാന്‍ കുത്തേറ്റ് പിടയുന്നത് സെറ്റിലുള്ളവര്‍ കണ്ടത്. ഉടനെ തന്നെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരതരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവം എന്തായാലും ബോളിവുഡില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. പക്ഷേ എങ്ങനെയാണ് ശ്രദ്ധ കത്തിയെടുത്ത് കുത്തിയതെന്ന് മാത്രം ആര്‍ക്കും അറിയില്ല.
സിദ്ധാര്‍ത്ഥ് മല്‍ഹോത്രയാണ് ഏക് വില്ലനിലെ നായകന്‍. റിതേഷ് ദേശ്മുഖ്, റെമോ ഫെര്‍ണാണ്ടസ്, ഷാദ് റാന്ദ്വ കമാല്‍ റഷീദ് ഖാന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.ഏക്ത കപൂര്‍ നിര്‍മിക്കുന്ന സിനിമയുടെ സംവിധാനം മോഹിത് സൂറിയാണ്. 2014 ജൂണിലാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.












Click it and Unblock the Notifications