ഐടി കരിനിയമം ഇല്ലാതാക്കയത് ശ്രേയയുടെ ഇടപെടല്‍
ദില്ലി: സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന നിയമം ഇല്ലാതാക്കാന്‍ അര്‍പ്പണബോധത്തോടെ പോരാടിയാല്‍ മതിയെന്ന് തെളിയിക്കുകയാണ് നിയമ വിദ്യാര്‍ത്ഥിനിയായ ശ്രേയാ സിംഘാള്‍. സര്‍ക്കാരുകളും രാഷ്ട്രീയ ബിസിനസ് പ്രമുഖരും തങ്ങള്‍ക്കെതിരെ ഉയരുന്ന ഇന്റര്‍നെറ്റ് പ്രതിഷേധത്തെ മുളയിലെ നുള്ളിക്കളയാന്‍ ഉപയോഗിച്ച ഐടി നിയമത്തിലെ 66 എ വകുപ്പ് ശ്രേയയുടെ പൊതു താത്പര്യ ഹര്‍ജിയിലൂടെ ഇല്ലാതായിരിക്കുകയാണ്.
2012ല്‍ ബാല്‍ താക്കറെയുടെ മരണത്തെ തുടര്‍ന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെ ഫേസ്ബുക്കില്‍ പ്രതികരിച്ച രണ്ടു പെണ്‍കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തതാണ് നിയമത്തെ ചെറുക്കാന്‍ ശ്രേയ തീരുമാനിച്ചത്. തുടര്‍ന്ന് 2012ല്‍ ഐടി ആക്ടിലെ 66 എയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി നല്‍കുകയായിരുന്നു ശ്രേയ.

ഐടി ആക്ടിലെ 66 എ വകുപ്പ് കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരുകള്‍ ദുരുപയോഗം ചെയ്യുകയായിരുന്നെന്ന് ശ്രേയ പറഞ്ഞു. രാഷ്ട്രീയ അജണ്ടകളുടെ ഭാഗമായി പൊതു ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ നിയമം ദുരപയോഗം ചെയ്യുന്നുണ്ടെന്ന് മനസിലായതോടെയാണ് പൊതു താത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചതെന്ന് ശ്രേയ വ്യക്തമാക്കി.
തന്റെ വാദങ്ങള്‍ ശരിവെച്ച് സുപ്രീം കോടതി വിധി പ്രസ്താവിച്ചതോടെ താന്‍ അതിയായ സന്തോഷത്തിലാണെന്ന് ശ്രേയ പറഞ്ഞു. ശ്രേയയുടെ അമ്മ സൂപ്രീം കോടതി അഭിഭാഷകയാണ്. മുത്തശ്ശിയാകട്ടെ മുന്‍ ജഡ്ജിയും. അതുകൊണ്ടുതന്നെ നിയമത്തിലെ പോരായ്മയ്ക്കെതിരെ പോരാടാന്‍ തനിക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിച്ചെന്നും ശ്രേയ സന്തോഷത്തോടെ പറയുന്നു.
-
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം''












Click it and Unblock the Notifications