കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐടി കരിനിയമം ഇല്ലാതാക്കയത് ശ്രേയയുടെ ഇടപെടല്‍

  • By Gokul
Google Oneindia Malayalam News

ദില്ലി: സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന നിയമം ഇല്ലാതാക്കാന്‍ അര്‍പ്പണബോധത്തോടെ പോരാടിയാല്‍ മതിയെന്ന് തെളിയിക്കുകയാണ് നിയമ വിദ്യാര്‍ത്ഥിനിയായ ശ്രേയാ സിംഘാള്‍. സര്‍ക്കാരുകളും രാഷ്ട്രീയ ബിസിനസ് പ്രമുഖരും തങ്ങള്‍ക്കെതിരെ ഉയരുന്ന ഇന്റര്‍നെറ്റ് പ്രതിഷേധത്തെ മുളയിലെ നുള്ളിക്കളയാന്‍ ഉപയോഗിച്ച ഐടി നിയമത്തിലെ 66 എ വകുപ്പ് ശ്രേയയുടെ പൊതു താത്പര്യ ഹര്‍ജിയിലൂടെ ഇല്ലാതായിരിക്കുകയാണ്.

2012ല്‍ ബാല്‍ താക്കറെയുടെ മരണത്തെ തുടര്‍ന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെ ഫേസ്ബുക്കില്‍ പ്രതികരിച്ച രണ്ടു പെണ്‍കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തതാണ് നിയമത്തെ ചെറുക്കാന്‍ ശ്രേയ തീരുമാനിച്ചത്. തുടര്‍ന്ന് 2012ല്‍ ഐടി ആക്ടിലെ 66 എയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി നല്‍കുകയായിരുന്നു ശ്രേയ.

cyber

ഐടി ആക്ടിലെ 66 എ വകുപ്പ് കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരുകള്‍ ദുരുപയോഗം ചെയ്യുകയായിരുന്നെന്ന് ശ്രേയ പറഞ്ഞു. രാഷ്ട്രീയ അജണ്ടകളുടെ ഭാഗമായി പൊതു ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ നിയമം ദുരപയോഗം ചെയ്യുന്നുണ്ടെന്ന് മനസിലായതോടെയാണ് പൊതു താത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചതെന്ന് ശ്രേയ വ്യക്തമാക്കി.

തന്റെ വാദങ്ങള്‍ ശരിവെച്ച് സുപ്രീം കോടതി വിധി പ്രസ്താവിച്ചതോടെ താന്‍ അതിയായ സന്തോഷത്തിലാണെന്ന് ശ്രേയ പറഞ്ഞു. ശ്രേയയുടെ അമ്മ സൂപ്രീം കോടതി അഭിഭാഷകയാണ്. മുത്തശ്ശിയാകട്ടെ മുന്‍ ജഡ്ജിയും. അതുകൊണ്ടുതന്നെ നിയമത്തിലെ പോരായ്മയ്‌ക്കെതിരെ പോരാടാന്‍ തനിക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിച്ചെന്നും ശ്രേയ സന്തോഷത്തോടെ പറയുന്നു.

English summary
Shreya Singhal hails SC verdict on section 66A
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X