കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീംങ്ങൾ ക്വാറന്റൈനിൽ, ഇഫ്താറും അത്താഴവും ഒരുക്കി ക്ഷേത്രം, ജമ്മു കശ്മീരിൽ നിന്നുളള വേറിട്ട കാഴ്ച

Google Oneindia Malayalam News

കോഴിക്കോട്: വിഷുവും ഈസ്റ്ററും വിശ്വാസികള്‍ ഇക്കുറി കൊവിഡിനൊപ്പമാണ് ആഘോഷിച്ചത്. റംസാനും ഇത്തവണ കൊവിഡ് ആശങ്കകള്‍ക്കിടയിലാണ്. ആരാധനാലയങ്ങള്‍ ഒന്നും തന്നെ തുറന്നിട്ടില്ല. അതിനാൽ പെരുന്നാള്‍ നമസ്‌ക്കാരമെല്ലാം വിശ്വാസികള്‍ വീട്ടില്‍ തന്നെ നടത്തും.

നിരവധി പേര്‍ക്ക് ഇത്തവണ പെരുന്നാള്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലാണ്. മഹാമാരി പടരുമ്പോഴും വര്‍ഗീയതയ്ക്ക് യാതൊരു കുറവും ഇല്ലാത്ത ഇക്കാലത്ത് ജമ്മു കശ്മീരില്‍ നിന്നും ഹൃദയം തൊടുന്ന ഒരു വാര്‍ത്ത വന്നിട്ടുണ്ട്.

മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ മാതൃക

മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ മാതൃക

എക്കാലവും അശാന്തമായ മണ്ണാണ് കശ്മീരിന്റെത്. ഈ കൊവിഡ് കാലത്ത് മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ മാതൃകയാവുകയാണ് കശ്മീര്‍. കൊവിഡ് വ്യാപനത്താടെ കത്രയിലെ ആശിര്‍വാദ് ഭവന്‍ ക്വാറന്റൈന്‍ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. വിവിധ പ്രദേശങ്ങളില്‍ നിന്നുളള മുസ്ലീംങ്ങള്‍ അടക്കമുളളവര്‍ ഈ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്നത്.

ആശിര്‍വാദ് ഭവന്‍ ക്വാറന്റൈന്‍ കേന്ദ്രം

ആശിര്‍വാദ് ഭവന്‍ ക്വാറന്റൈന്‍ കേന്ദ്രം

ഇവരെല്ലാവരും മുപ്പത് ദിവസത്തെ വ്രതമെടുത്ത് റംസാന്‍ ആഘോഷിക്കാനിരിക്കുന്നവരാണ്. മാര്‍ച്ച് മുതലാണ് ആശിര്‍വാദ് ഭവന്‍ ക്വാറന്റൈന്‍ കേന്ദ്രമാക്കി മാറ്റിയത്. ഇവിടെ ക്വാറന്റൈനില്‍ കഴിയുന്ന മുസ്ലീം മതവിശ്വാസികള്‍ക്ക് ഇഫ്താറും അത്താഴ വിരുന്നും ഒരുക്കിയിരിക്കുകയാണ് കത്രയിലെ വൈഷ്ണദേവി ക്ഷേത്രം.

ഇഫ്താറും അത്താഴ വിരുന്നും

ഇഫ്താറും അത്താഴ വിരുന്നും

അഞ്ഞൂറോളം തൊഴിലാളികള്‍ക്കാണ് ക്ഷേത്രം താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. അഞ്ഞൂറോളം മുസ്സീംകള്‍ക്ക് ഇഫ്താറും അത്താഴ വിരുന്നും ക്ഷേത്ര അധികാരികള്‍ ഒരുക്കി. ഈ റംസാന്‍ മാസത്തില്‍ തങ്ങളുടെ മുസ്സീം സഹോദരന്മാര്‍ക്ക് രാവിലെയും വൈകിട്ടും ഭക്ഷണം നല്‍കുകയാണ് ശ്രീ മാതാ വൈഷ്‌ണോ ദേവി ക്ഷേത്ര ബോര്‍ഡ് എന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രമേഷ് കുമാര്‍ പ്രതികരിച്ചു.

ഭൂരിപക്ഷവും തൊഴിലാളികൾ

ഭൂരിപക്ഷവും തൊഴിലാളികൾ

ആശിര്‍വാദ് ഭവനില്‍ 500 പേര്‍ക്കുളള കിടക്കകള്‍ ആണുളളത്. ജമ്മു കശ്മീര്‍ സര്‍ക്കാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉളളവരെ തിരികെ എത്തിക്കുന്ന സാഹചര്യത്തിലാണ് മാര്‍ച്ചില്‍ ആശിര്‍വാദ് ഭവന്‍ ക്വാറന്റൈന്‍ കേന്ദ്രമാക്കാന്‍ തീരുമാനിച്ചത് എന്നും രമേഷ് കുമാര്‍ വ്യക്തമാക്കി. ഈ ക്യാമ്പിലേക്ക് എത്തിയവരില്‍ ഭൂരിപക്ഷവും തൊഴിലാളികളാണ്. അവര്‍ റംസാന്‍ മാസത്തില്‍ വ്രതമെടുക്കുന്നത് കൊണ്ടാണ് ദിവസവും ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് മുതല്‍ 80 ലക്ഷം രൂപ

മാര്‍ച്ച് മുതല്‍ 80 ലക്ഷം രൂപ

കത്രയിലെ മറ്റ് ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെ ആളുകള്‍ക്കും ക്ഷേത്രത്തില്‍ നിന്ന് ഭക്ഷണം തയ്യാറാക്കി നല്‍കി വരുന്നുണ്ട്. തമിഴ്‌നാട്ടിലെ തിരുപ്പതി ക്ഷേത്രം കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും സമ്പത്തുളള ക്ഷേത്രമാണ് വൈഷ്‌ണോ ദേവി ക്ഷേത്രം. മാര്‍ച്ച് മുതല്‍ 80 ലക്ഷം രൂപ ഭക്ഷണം നല്‍കാന്‍ ക്ഷേത്രം ചിലവാക്കിക്കഴിഞ്ഞു. കൊവിഡ് പ്രതിരോധത്തിനായി ക്ഷേത്രം 1.5 കോടി രൂപയാണ് ചെലവാക്കിയത്.

സിന്ധ്യയുടെ കോട്ട കമൽനാഥ് പൊളിക്കും, 18 മുതൽ 20 സീറ്റുകൾ വരെ! മധ്യപ്രദേശിൽ ഔട്ടായി ചൗഹാന്‍! സിന്ധ്യയുടെ കോട്ട കമൽനാഥ് പൊളിക്കും, 18 മുതൽ 20 സീറ്റുകൾ വരെ! മധ്യപ്രദേശിൽ ഔട്ടായി ചൗഹാന്‍!

ദിഗ്വിജയ് സിംഗിനെ ഒതുക്കാൻ കമൽനാഥ്! കോൺഗ്രസ് കൈപ്പിടിയിൽ! ബംഗ്ലാവിൽ നിർണായക യോഗം!ദിഗ്വിജയ് സിംഗിനെ ഒതുക്കാൻ കമൽനാഥ്! കോൺഗ്രസ് കൈപ്പിടിയിൽ! ബംഗ്ലാവിൽ നിർണായക യോഗം!

English summary
Eid Ul Fitr: Shri Mata Vaishno Devi Shrine in Katra provieds sehri and iftari to muslims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X