Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ ശ്രിയ ശരണിന്‍റെ വിവാഹം കഴിഞ്ഞു... ഇതാണ് വരന്‍!! അപ്പോള്‍ മുന്‍പ് പറഞ്ഞ പ്രണയം?

മുംബൈ: ഒടുവില്‍ തെന്നിന്ത്യന്‍ താരം ശ്രിയ ശരണ്‍ വിവാഹിതയായി. കാമുകനായ റഷ്യന്‍ ടെന്നീസ് താരം അന്തേരി കൊഷ്ച്ചേവിനെയാണ് താരം വിവാഹം ചെയ്തത്. മുംബൈയില്‍ വെച്ചായിരുന്നു വിവാഹം. നേരത്തേ ഇരുവരും തമ്മിലുള്ള വിവാഹം ഫി്ബരവരിയില്‍ മുംബൈയില്‍ വെച്ച് ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും താരം വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

shrikos

മാര്‍ച്ച് 12 ന് മുംബൈ അന്ധേരിയില്‍ ഉള്ള അപ്പാര്‍ട്ട്മെന്‍റില്‍ വെച്ചാണ് ഇരുവരും വിവാഹം കഴിച്ചതെന്നാണ് വിവരം. നിരവധി സൗത്ത് ഇന്ത്യന്‍ സിനിമകളിലും ബോളിവുഡിലും ശ്രിയ അഭിനയിച്ചിട്ടുണ്ട്. വളരെ സ്വകാര്യമായ നടന്ന ചടങ്ങില്‍ താരത്തിന്‍റെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. കല്യാണത്തിന് പങ്കെടുത്ത ഏക സെലിബ്രിറ്റി ശ്രിയയുടെ അയല്‍വാസികള്‍ കൂടിയായ മനോജ് ബാജ്പേയും ഭാര്യ ഷബാനയും മാത്രമാണെന്നാണ് റിപ്പോര്‍ട്ട്. പിങ്ക് വസ്ത്രത്തില്‍ അതിസുന്ദരിയായാണ് ശ്രിയ വിവാഹത്തിന് അണിഞ്ഞൊരുങ്ങിയതെന്നും ഹിന്ദു മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

shriya item

വിവാഹത്തിന് ശേഷം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിവാഹ സല്‍ക്കാര പാര്‍ട്ടി ഒരുക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ കുറേ നാളുകളായി അന്തേരിയും ശ്രിയയും തമ്മില്‍ പ്രണയമാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ഇതുവരെ മാധ്യമങ്ങള്‍ക്ക് മു്ന്നില്‍ മുഖം കൊടുക്കാന്‍ താരങ്ങള്‍ തയ്യാറായിരുന്നില്ല. പലപ്പോഴും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പോലും ശ്രിയ നല്‍കിയിരുന്നില്ല. ഇതുവരെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോലും ഷെയര്‍ ചെയ്തില്ലെന്നതും ശ്രദ്ധേയമാണ്.

shriya
ടെന്നീസ് താരമായ അന്തേരി ഒരു ബിസിനസുകാരന്‍ കൂടിയാണ്. റഷ്യയില്‍ ഒരു റസ്റ്റോറന്‍റ് ശൃംഖല തന്നെ താരത്തിന് ഉണ്ട്. തമിഴ് തെലുങ്ക്, ഹിന്ജദി, മലയാളം തുടങ്ങിയ ഭാഷകളിായി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. പോക്കിരിരാജയും കാസിനോവയുമാണ് മലയാള ചിത്രങ്ങള്‍. ബോളിവുഡില്‍ ദൃശ്യം ആയിരുന്നു ശ്രിയയുടെ അവസാന ചിത്രം. പ്രകാശ് രാജ് സംവിധാനം ചെയ്ത് നാനാ പട്കര്‍ നായകനായെത്തുന്ന തഡ്കായാണ് താരത്തിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+