Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂര്‍ഖനോടൊപ്പമുള്ള 'കളി' ,നടിക്ക് കിട്ടിയത് ഉഗ്രന്‍ പണി!! കേട്ടാല്‍ ഞെട്ടും..വീഡിയോ!!

സീരിയലിന്‍റെ നിര്‍മാതാക്കളെ വനം വകുപ്പ് ചോദ്യം ചെയ്തു

മുംബൈ: മൂര്‍ഖന്‍ പാമ്പിനെ കൈയില്‍ പിടിച്ചുകൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്ത നടിയെ അറസ്റ്റ് ചെയ്തു. ടെലിവിഷന്‍ ഷോയായ നാഗാര്‍ജുന-ഏക്ക് യോദ്ധായെന്ന ഷൂട്ടിങ് സെറ്റില്‍ വച്ചാണ് ശ്രുതി ഉല്‍ഫത്ത് പാമ്പിനെ കൈയിലേന്തിയ ചിത്രമെടുത്തത്. ഇതിന്റെവീഡിയോയും എടുത്തിരുന്നു. എന്നാല്‍ ഇതു പുലിവാലാവുകയായിരുന്നു.

സംഭവം 2016 ഒക്ടോബറില്‍

സംഭവം ഇന്നോ ഇന്നലേയോ സംഭവിച്ചതല്ല എന്നതാണ് രസകരം. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ശ്രുതി ഈ ചിത്രം പോസ്റ്റ് ചെയ്തത്. ശ്രുതി സീരിയയില്‍ മാത്രമല്ല യേ ഹെ മുംബൈ മേരി ജാന്‍, എയ്ത്ത്ബാര്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

നടനും അറസ്റ്റില്‍

ശ്രുതിയെ മാത്രമല്ല സീരിയലില്‍ മുഖ്യ കഥാപാത്രം അവതരിപ്പിക്കുന്ന നായകന്‍ പേള്‍ വി പുരിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. താനെ വനം വകുപ്പ് വിഭാഗമാണ് പേളിനെയും ശ്രുതിയെയും അറസ്റ്റ് ചെയ്തത്. ഒരു ദിവസത്തെ കസ്റ്റഡിക്കു ശേഷം ഇരുവരുമടക്കം മൂന്നു പേരെ പുറത്തുവിട്ടു.

വനം വകുപ്പ് പറയുന്നത്

മൂര്‍ഖനോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്തതിനാണ് ശ്രുതിയടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് വനം വകുപ്പ് അറിയിച്ചു. പാമ്പിനോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. 1972ലെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ നിയമപ്രകാരം സംരക്ഷിക്കപ്പെടേണ്ട പാമ്പ് വര്‍ഗമാണ് മൂര്‍ഖന്‍. ഇതിനെ പരസ്യമായി പ്രദര്‍ശിപ്പിക്കുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണ്. ജീവനുള്ള പാമ്പുകളെ ഷൂട്ടിങിന് ഉപയോഗിച്ചതായി തെളിവുണ്ടെന്ന് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

പരാതി നല്‍കിയത് മൃഗസ്‌നേഹി

മൃഗസ്‌നേഹിയായ സുനീഷ് സുബ്രമണ്യന്‍ കഞ്ജുവാണ് താനെ വനം വകുപ്പ് വിഭാഗത്തില്‍ പരാതി നല്‍കിയത്. ജീവനുള്ള മൂര്‍ഖനെ കൈകളില്‍ പിടിച്ച് നില്‍ക്കുന്ന നടിയുടെ ചിത്രം കണ്ടപ്പോള്‍ ഞെട്ടിപ്പോയി. താന്‍ ഈ സെലിബ്രിറ്റികളെ നേരില്‍കണ്ട് ഇതു പോലുള്ള കാര്യങ്ങള്‍ ചെയ്യരുതെന്നും തെറ്റായ സന്ദേശമാണ് അതു നല്‍കുകയെന്നും പറഞ്ഞതായി സുനീഷ് വ്യക്തമാക്കി.

നിര്‍മാതാക്കളെ ചോദ്യം ചെയ്തു

സംഭവുമായി ബന്ധപ്പെട്ട് സീരിയലിന്റെ നിര്‍മാതാക്കളെയും ചോദ്യം ചെയ്തിട്ടുണ്ട്. ഷൂട്ടിങിനായി ആരാണ് മൂര്‍ഖനെ എത്തിച്ചു നല്‍കിയത് എന്നതിനെക്കുറിച്ച് അന്വേഷിക്കാനായിരുന്നു ചോദ്യം ചെയ്യല്‍.

വീഡിയോ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+