കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശുദ്രരെന്ന് വിളിച്ചാല്‍ എന്താണ് കുഴപ്പം, അവര്‍ക്കത് മനസ്സിലാവുന്നില്ല, വിവാദം കത്തിച്ച് പ്രഗ്യാ സിംഗ്!!

Google Oneindia Malayalam News

ഭോപ്പാല്‍: ശൂദ്രരെ ശൂദ്രരെന്ന് വിളിച്ചാല്‍ എന്താണ് കുഴപ്പമെന്ന് ബിജെപിയുടെ എംപി പ്രഗ്യാ സിംഗ്. വളരെ വിവാദ പ്രസ്താവനയാണ് അവര്‍ നടത്തിയിരിക്കുന്നത്. സമൂഹത്തില്‍ ഒരുപാട് അവഗണന നേരിട്ടത് കൊണ്ടാണ് ശൂദ്രരെന്ന് വിളിക്കുമ്പോള്‍ അവര്‍ക്ക് അപമാനമായി തോന്നുന്നതെന്ന് പ്രഗ്യ പറഞ്ഞു. ക്ഷത്രിയ മഹാസഭയുടെ ചടങ്ങിലാണ് അവര്‍ വിവാദ പ്രസ്താവന നടത്തിയത്. ധര്‍മ ശാസ്ത്ര പ്രകാരം സമൂഹം നാല് തരത്തില്‍ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ശൂദ്രര്‍ അതുകൊണ്ട് തന്നെ അവരെ അത്തരത്തില്‍ വിളിക്കുമ്പോള്‍ എന്തിനാണ് അപമാനിതരാവുന്നതെന്നും പ്രഗ്യാ സിംഗ് ചോദിച്ചു.

1

നിങ്ങള്‍ ക്ഷത്രിയനെ അത്തരത്തില്‍ വിളിക്കുമ്പോള്‍ പ്രശ്‌നമില്ല, ബ്രാഹ്മണര്‍ക്കോ വൈശ്യര്‍ക്കോ അവരെ ജാതിപേര് വിളിക്കുന്നത് കൊണ്ട് പ്രശ്‌നമില്ല. എന്നാല്‍ ശൂദ്രരെ അത്തരത്തില്‍ വിളിക്കുകയാണെങ്കില്‍ അവര്‍ക്ക് അതൊരു അപമാനമായി തോന്നുന്നു. എന്തുകൊണ്ടാണിത്. ഇത് അവഗണന കൊണ്ടാണ്. അവര്‍ക്കത് മനസ്സിലാവുന്നില്ലെന്നും പ്രഗ്യാ പറഞ്ഞു. അതേസമയം പ്രഗ്യാ സിംഗ് ഇത്തരമൊരു വിവാദ പ്രസ്താവന നടത്തുന്നതിന്റെ വീഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നിരവധി പേര്‍ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

അതേസമയം കടുത്ത തീവ്രവാദ പരാമര്‍ശങ്ങള്‍ അവര്‍ വേറെയും ഇതിനൊപ്പം നടത്തിയിട്ടുണ്ട്. ദേശദ്രോഹ നടപടികളില്‍ ഏര്‍പ്പെടുന്നവരെ ജനസംഖ്യാ നിയന്ത്രണ നടപടികള്‍ക്ക് വിധേയരാക്കണമെന്ന് അവര്‍ പറഞ്ഞു. ഈ രാജ്യത്തിന് വേണ്ടി ജീവിക്കാത്തവരെയാണ് അത്തരത്തില്‍ ഷണ്ഡീകരിക്കേണ്ടതെന്നും അവര്‍ പറഞ്ഞു. സംവരണം എന്നത് സാമ്പത്തിക സ്ഥിതി പരിശോധിച്ച് വേണം. ്അത് പാവപ്പെട്ടവര്‍ക്ക് ഗുണം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കണം. ജാതിരഹിതമായി അത് എല്ലാവര്‍ക്കും ജീവിക്കാനുള്ള അവകാശം നല്‍കുന്നുണ്ടോയെന്നാണ് നോക്കേണ്ടതെന്നും പ്രഗ്യാ സിംഗ് പറഞ്ഞു.

ഇന്നത്തെ ക്ഷത്രിയ വംശം അവരുടെ കടമകള്‍ മനസ്സിലാക്കണം. കൂടുതല്‍ സന്താനോല്‍പ്പാദനം അവര്‍ നടത്തണം. ആ കുട്ടികളെ സൈന്യത്തിലേക്ക് അയക്കണം. ആ കുട്ടികള്‍ രാജ്യത്തിന് വേണ്ടി പോരാടും. രാജ്യസുരക്ഷ അവര്‍ ശക്താക്കുമെന്നും പ്രഗ്യാ സിംഗ് മറ്റൊരു വിവാദ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം കര്‍ഷക സമരത്തിനെതിരെ അവര്‍ രംഗത്തെത്തി. കര്‍ഷകരെന്ന പേരില്‍പ്രതിഷേധിക്കുന്നവര്‍ രാജ്യദ്രോഹികളാണ്. കോണ്‍ഗ്രസുകാരും ഇടതുപക്ഷക്കാരുമാണ് ഇതിന് പിന്നില്‍. രാജ്യത്തിനെതിരെയാണ് അവരുടെ പോരാട്ടം. വ്യാജ വാര്‍ത്തകളാണ് അവര്‍ പ്രചരിപ്പിക്കുന്നതെന്നും പ്രഗ്യാ സിംഗ് പറ#്ഞു.

Recommended Video

cmsvideo
Local Body Election 2020: Suresh Gopi Against State Government | Oneindia Malayalam

English summary
shudhras never understand, pragya singh casteist remark becomes controversial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X