കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുഹൈബ് വധക്കേസ്; പോലീസ് അന്വേഷണം മതിയെന്ന് സുപ്രീംകോടതി! ഷുഹൈബിന്റെ പിതാവിനും കോൺഗ്രസിനും തിരിച്ചടി

ഷുഹൈബിന്റെ പിതാവിന്റെ ഹർജിയിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് അയക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു.

Google Oneindia Malayalam News

ദില്ലി: ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും പോലീസ് അന്വേഷണം തുടരാമെന്നും സുപ്രീംകോടതി. സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് നൽകിയ സ്റ്റേ നീക്കണമെന്ന ഷുഹൈബിന്റെ പിതാവിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.

അതേസമയം, ഷുഹൈബിന്റെ പിതാവിന്റെ ഹർജിയിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് അയക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം നടത്താമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. തുടർന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തത്.

നോട്ടീസ് അയക്കും...

നോട്ടീസ് അയക്കും...

സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നൽകിയ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷുഹൈബിന്റെ പിതാവ് സി മുഹമ്മദ് സുപ്രീംകോടതിയെ സമീപിച്ചത്. കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബലാണ് മുഹമ്മദിന് വേണ്ടി ഹാജരായത്. എന്നാൽ സിബിഐ അന്വേഷണത്തിലെ സ്റ്റേ നീക്കണമെന്ന മുഹമ്മദിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഷുഹൈബ് വധക്കേസിൽ പോലീസ് അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, ഹർജിയിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് അയക്കാനും ഉത്തരവിട്ടു.

 സ്റ്റേ ചെയ്തത്...

സ്റ്റേ ചെയ്തത്...

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും, പ്രതികൾക്ക് സിപിഎം നേതാക്കളുമായി ബന്ധമുണ്ടെന്നും ആരോപിച്ചാണ് പിതാവ് സി മുഹമ്മദ് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. മുഹമ്മദിന്റെ ഹർജി പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയ ശേഷമായിരുന്നു കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ഉത്തരവിട്ടത്. എന്നാൽ ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം വരുന്നതും സിംഗിൾ ബെഞ്ചിന്റെ വിമർശനവും ആഭ്യന്തര വകുപ്പിന്റെ പ്രതിച്ഛായ മോശമാക്കിയതിനാൽ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി.

സർക്കാരിന് അനുകൂലം...

സർക്കാരിന് അനുകൂലം...

സിബിഐ അന്വേഷണം വേണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. തുടർന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സിബിഐ അന്വേഷണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു. പിന്നീട് ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് മദ്ധ്യവേനലവധിക്ക് ശേഷം മാറ്റിവെച്ചു. ഇതോടെയാണ് ഷുഹൈബിന്റെ പിതാവ് സ്റ്റേ നീക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്.

പിടിയിൽ...

പിടിയിൽ...

2018 ഫെബ്രുവരി 12നാണ് മട്ടന്നൂർ എടയന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബ് കൊല്ലപ്പെടുന്നത്. റോഡരികിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ വാഹനത്തിലെത്തിയ ഒരു സംഘമാണ് ഷുഹൈബിനെ വെട്ടിവീഴ്ത്തിയത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഷുഹൈബ് ചികിത്സയ്ക്കിടെ മരണപ്പെട്ടു. സംഭവത്തിൽ സിപിഎം പ്രവർത്തകരടക്കമുള്ള പതിനൊന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ രണ്ട് പേർക്ക് പിന്നീട് ജാമ്യം ലഭിച്ചു.

ലിഗ വശീകരിക്കാൻ നോക്കിയെന്ന് മൊഴി! ഞെട്ടിയത് പോലീസ്! രാസപരിശോധന ഫലം നിർണ്ണായകം.. അറസ്റ്റ് വൈകും...ലിഗ വശീകരിക്കാൻ നോക്കിയെന്ന് മൊഴി! ഞെട്ടിയത് പോലീസ്! രാസപരിശോധന ഫലം നിർണ്ണായകം.. അറസ്റ്റ് വൈകും...

കർണ്ണാടകയിലെ റെഡ്ഢി സഹോദരന്മാർക്കെതിരായ കേസുകൾ സിബിഐ അവസാനിപ്പിക്കുന്നു... ബിജെപിയുടെ നീക്കം? കർണ്ണാടകയിലെ റെഡ്ഢി സഹോദരന്മാർക്കെതിരായ കേസുകൾ സിബിഐ അവസാനിപ്പിക്കുന്നു... ബിജെപിയുടെ നീക്കം?

English summary
shuhaib murder; supreme court denied to stay high court's order.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X