കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുക്കാരിയെ കൊലപ്പെടുത്തിയത് ലഷ്‌കര്‍... ശരീരത്തില്‍ 15 ബുള്ളറ്റുകള്‍, നവീദ് ജട്ടിന് പിന്നാലെ പോലീസ്!

ഷുജാത് ബുക്കാരിയെ കൊലപ്പെടുത്തിയത് ലഷ്‌കറെന്ന് ഇന്റലിജന്‍സ് ഗ്രൂപ്പുകള്‍

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം കത്തുന്നു. മുഖ്യമന്ത്രി മെഹബൂബ മുഫ്തിയടക്കമുള്ളവര്‍ കൊടുംഭീകരരാണ് ഇതിന് പിന്നിലുള്ളതെന്ന് ആരോപിച്ചിരിക്കുകയാണ്. എന്നാല്‍ ഇന്റലിജന്‍സ് പുറത്തുവിട്ട നിര്‍ണായക സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ആക്രമണം നടത്തിയത് ലഷ്‌കറെ ത്വയ്ബയാണെന്നാണ് വ്യക്തമാക്കുന്നത്. നേരത്തെ ബൈക്ക് യാത്രികരായ മൂന്നു പേരുടെ ചിത്രങ്ങളായിരുന്നു പോലീസ് പുറത്തുവിട്ടത്.

ഇതില്‍ രണ്ട് പേര്‍ മുഖം മറച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ മുഖസാദൃശ്യം വച്ച് നോക്കുമ്പോള്‍ ലഷ്‌കറിന്റെ കൊടുഭീകരന്‍ ഷുജാത്ത് ബുഖാരിയെ കൊല്ലാന്‍ നേരിട്ടെത്തിയതെന്ന് ഇന്റലിജന്‍സ് ഗ്രൂപ്പുകള്‍ പറയുന്നു. കൊലപാതകത്തിന്റെ മൃഗീയ സ്വഭാവവും ഭീകരസംഘടനയുടെ പങ്കിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ കൊലപാതകത്തില്‍ ആരും അവകാശവാദമുന്നയിച്ചിട്ടില്ല. അതേസമയം നടപടി ശക്തമാക്കാനാണ് പോലീസിന് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം.

കൊടുംഭീകരന്‍ നവീദ് ജട്ട്

കൊടുംഭീകരന്‍ നവീദ് ജട്ട്

ബുഖാരിയെ ആക്രമിച്ച മൂന്നംഗ സംഘം ലഷ്‌കര്‍ സംഘാംഗങ്ങള്‍ തന്നെയാണെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ പറയുന്നു. പോലീസിന്റെ ഹിറ്റ്‌ലിസ്റ്റിലുള്ള കൊടുംഭീകരന്‍ നവീദ് ജട്ട് ഈ സംഘത്തിലുണ്ടെന്നാണ് സൂചന. ഇയാളുടെ മുഖസാദൃശ്യമുള്ളയാള്‍ സംഘത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പ്രതികളെ കണ്ടെത്താന്‍ പൊതുജന സഹായവും പോലീസ് തേടുന്നുണ്ട്. ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിന്റെ കൈയ്യില്‍ തോക്കുണ്ടായിരുന്നുവെന്നും ഇവര്‍ തന്നെയാണ് കൊല നടത്തിയതെന്നും പോലീസ് പറഞ്ഞു.

കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം

കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം

കശ്മീരില്‍ നിരന്തരം ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം നവീദ് ജട്ടാണ്. നേരത്തെ ശ്രീ മഹാരാജ ഹരി സിംഗ് ആശുപത്രിയില്‍ നിന്ന് ഇയാള്‍ രക്ഷപ്പെട്ടിരുന്നു. സുരക്ഷാ സേനയ്‌ക്കെതിരെ നടത്തിയ നിരവധി ആക്രമണങ്ങളുടെ സൂത്രധാരന്‍ ഇയാളായിരുന്നു. എന്‍ഐഎ ഇയാള്‍ക്കായി വിവിധയിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും പിടിക്കാന്‍ സാധിച്ചിട്ടില്ല. കശ്മീരിലെ യുവാക്കള്‍ക്കിടയില്‍ നവീദ് ജട്ട് തീവ്രവാദം പ്രചരിപ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ബുഖാരിയുടെ വധത്തിന് പിന്നില്‍ ഐഎസ്‌ഐയുടെ ഇടപെടലും ഉണ്ടെന്നാണ് സൂചന.

വെടിയേറ്റത് 15 തവണ

വെടിയേറ്റത് 15 തവണ

ബുഖാരിക്ക് വെടിയേറ്റത് 15 തവണയാണെന്ന് കശ്മീര്‍ പോലീസ് പറഞ്ഞു. അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്ന് ലഭിച്ച ബുള്ളറ്റുകളില്‍ നിന്നാണ് ഇക്കാര്യം മനസിലായത്. ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോകവേ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം ആക്രമണത്തിന്റെ സ്വഭാവത്തില്‍ നിന്ന് ലഷ്‌കര്‍ ആണ് എന്ന നിഗമനത്തിലാണ് ഇന്റലിജന്‍സ് ഗ്രൂപ്പുകള്‍. ദീര്‍ഘകാലം ഭീകരര്‍ ഷുജാത് ബുഖാരിയെ നിരീക്ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം വന്‍ജനാവലിയാണ് ബുഖാരിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്കായി എത്തിയത്.

ഐഎസ്‌ഐയുടെ പങ്ക്

ഐഎസ്‌ഐയുടെ പങ്ക്

ബുഖാരിയുടെ വധത്തിന് പിന്നില്‍ ഐഎസ്‌ഐ തന്നെയാണെന്ന് ഇന്റലിജന്‍സ് വിഭാഗം പറയുന്നു. ലഷ്‌കറെ ത്വയ്ബയോടും ഹിസ്ബുള്‍ മുജാഹീദിനോടും ഐഎസ്‌ഐ ബുഖാരിയെ വധിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ സമാധാനശ്രമങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കുന്നത് ബുഖാരിയാണെന്നും അത് ഇല്ലാതാക്കണമെന്നുമാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ബുഖാരി എവിടെയൊക്കെ പോകുന്നു. അദ്ദേഹം താമസിക്കുന്ന സ്ഥലത്തെ സുരക്ഷ എന്നിവ പരിശോധിച്ചതിന് ശേഷമാണ് ഭീകരര്‍ കൊല്ലപ്പെടുത്താനെത്തിയത്.

കശ്മീരില്‍ അതിക്രമം വര്‍ധിക്കുന്നു

കശ്മീരില്‍ അതിക്രമം വര്‍ധിക്കുന്നു

ബുഖാരിയുടെ വധത്തെ ഇന്ത്യ നടത്തുന്ന അതിക്രമ പ്രവര്‍ത്തനമായി വിശേഷിപ്പിക്കാനാണ് പാകിസ്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം യുഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുമായി ബന്ധിപ്പിച്ചാണ് പാകിസ്താന്‍ പ്രസ്താവന നടത്തിയത്. കേസില്‍ കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നാണ് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസല്‍ ആവശ്യപ്പെട്ടത്. യുഎന്‍ റിപ്പോര്‍ട്ടും ബുഖാരിയുടെ മരണവും ഒരുമിച്ച് വന്നത് യാദൃശ്ചികമാണെന്നായിരുന്നു ഫൈസലിന്റെ മറ്റൊരു പ്രസ്താവന. അതേസമയം പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായി ഒമര്‍ അബ്ദുള്ള പ്രതികരിച്ചിട്ടുണ്ട്. കൊലപാതകത്തെ രാഷ്ട്രീയവത്കരിക്കരുതെന്നാണ് ഒമര്‍ അബ്ദുള്ള പറഞ്ഞത്.

സോഷ്യല്‍ മീഡിയയില്‍ മോദിക്ക് ട്രോള്‍ പെരുമഴ.... വസതിക്ക് മുകളില്‍ പറക്കും തളികയാണോയെന്ന് പരിഹാസം!!സോഷ്യല്‍ മീഡിയയില്‍ മോദിക്ക് ട്രോള്‍ പെരുമഴ.... വസതിക്ക് മുകളില്‍ പറക്കും തളികയാണോയെന്ന് പരിഹാസം!!

പണം കൊടുത്ത് വാങ്ങിക്കുന്ന വിഷം; കേരളത്തില്‍ സുരക്ഷിതമല്ലാത നാല് കുപ്പിവെള്ള കമ്പനികള്‍പണം കൊടുത്ത് വാങ്ങിക്കുന്ന വിഷം; കേരളത്തില്‍ സുരക്ഷിതമല്ലാത നാല് കുപ്പിവെള്ള കമ്പനികള്‍

English summary
Shujaat Bukhari Murder One Attacker Resembles LeT Terrorist Naveed Jatt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X