Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാൽ താക്കറെയോട് ചെയ്തത് ക്രൂരത... ഉദ്ധവിന് മുന്നറിയിപ്പുമായി റാണെ, എല്ലാം വെളിപ്പെടുത്തും

ഉദ്ധവും കുടുംബവും ബാൽ താക്കറെയെ ഉപദ്രവിക്കുന്നത് താൻ നേരിൽ കണ്ടിട്ടുണ്ട്

മുംബൈ: ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറക്കെതിരെ ഭീഷണിയുമായി മഹരാഷ്ട്ര മുൻ മുഖ്യമന്ത്രി ശിവസേന നേതാവുമായിരുന്ന നാരയൺ റാണെ. വിടുവായത്തരം നിർത്തിയില്ലെങ്കിൽ എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്തുമെന്ന് റാണെ മുന്നറിയിപ്പു നൽകി. ശിവസേന സ്ഥാപക നേതാവ് ബാൽ താക്കാറക്കെതിരെ റാണെ പ്രവർത്തിച്ചുവെന്ന് ഉദ്ധവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ranea

ഉദ്ധവും കുടുംബവും ബാൽ താക്കറെയെ ഉപദ്രവിക്കുന്നത് താൻ നേരിൽ കണ്ടിട്ടുണ്ട്. തനിക്കെതിരെ വ്യാജ ആരോപണങ്ങൾ നിർത്തിയില്ലെങ്കിൽ സത്യം പുറം ലോകം അറിയുമെന്നും റാണെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

 മാനസിക പീഡനം

മാനസിക പീഡനം

ബാലാസാഹബ് ജീവനോടെയിരുന്നപ്പോൾ അദ്ദേഹത്തെ താൻ ഒരു തരത്തിലും ബുദ്ധിമുട്ടിച്ചിരുന്നില്ല. എന്നാൽ അദ്ദേഹം സ്വന്തം വസതിയിൽ നിന്ന് അനുഭവിച്ച പീഡനങ്ങൾ താൻ നേരിൽ കണ്ടിട്ടുണ്ടെന്നും റാണെ പറഞ്ഞു. കൂടാതെ ഉദ്ധവ് തനിക്കെതിരെ ആരോപിച്ച ആരോപണങ്ങൾ എല്ലാം അടിസ്ഥാന രഹിതമാണെന്നും റാണെ പറഞ്ഞു.

പാർട്ടിയിൽ നിന്ന് പുറത്താക്കാൻ നീക്കം

പാർട്ടിയിൽ നിന്ന് പുറത്താക്കാൻ നീക്കം

മഹരാഷ്ട്ര മുൻ മുഖ്യമന്ത്രിയുടെ പാർട്ടിസ്ഥാപക നേതാവുമായിരുന്ന ബാൽ തക്കറെയുടെ വിശ്വസ്തനുമായിരുന്ന റാണെയ്ക്കെതിരെ നടപടി സ്വീകരിക്കാൻ ഭരണകക്ഷിയായ ബിജെപിക്ക് മേൽ ശിവസേന സമ്മർദ്ദം ചെലുത്തുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ശിവസേനക്കെതിരെ ആഞ്ഞടിച്ച് റാണെ രംഗത്തെത്തിയിരിക്കുന്നത്. ആദ്യം ശിവസേനയിൽ നിന്ന് പിരിഞ്ഞ് കോൺഗ്രസ് ചേർന്ന റാണെ പിന്നീട് സ്വാഭിമാൻ എന്ന പാർട്ടി രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിൽ ബിജെപിയോടൊപ്പമാണ് റാണെയുടെ പാർട്ടി.

ഉദ്ധവിനെതെിരെ രൂക്ഷ വിമർശനം

ഉദ്ധവിനെതെിരെ രൂക്ഷ വിമർശനം

മുൻപും റാണെ ഉദ്ധവിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്ന. ആരാണ് ഉദ്ധവ് തക്കറെ. ബിജെപി സർക്കാരിനെ വിമർസിക്കാൻ ഉദ്ധവിന് എന്ത് അധികാരമാണുള്ളതെന്നും റാണെ ചോദിച്ചിരുന്നു. സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്ന ശിവസേന ഇനിയും സഖ്യകക്ഷിയായി കടിച്ചു തൂങ്ങി കിടക്കുന്നതെന്തിനെന്നും റാണെ ചോദിച്ചിരുന്നു.

റാണെ ശിവസേന വിടാൻ കാരണം ഉദ്ധവ്

റാണെ ശിവസേന വിടാൻ കാരണം ഉദ്ധവ്

ശിവസേനയുടെ നേതൃനിരയിൽ ഉദ്ധവ് എത്തിയതിനെ തുടർന്നാണ് നാരായണ റാണെ ശിവസേന വിട്ടത്. ശിവസേനയുടെ മുഖ്യമന്ത്രിയായിട്ടും ഉദ്ധവിനു പാർട്ടിയിൽ മുൻഗണ ലഭിച്ചത് റാണയെ അസ്വസ്ഥനാക്കിയിരുന്നു. ഇതിനെ തുടർന്നാണ് റാണെ ശിവസേന വിട്ട് കോൺഗ്രസിൽ ചേർന്നത്. അതിനു ശേഷം രണ്ടു തവണ റവന്യൂ മന്ത്രിയായിട്ടുണ്ട്. മഹാരാഷ്​ട്രയി​െല കൊങ്കൺ മേഖലിൽ ശക്​തമായ സ്വാധീനമാണ്​ റാണെക്കുള്ളത്​.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+