സെന്‍സര്‍ബോഡില്‍ അഴിച്ചുപണി;ചെയര്‍മാനായി ശ്യാം ബെനഗല്‍ വന്നേക്കും
ദില്ലി:ഉഡ്താ പഞ്ചാബ് എന്ന ബോളിവുഡ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് 82 വെട്ട് നല്കിയതുമയി ബന്ധപ്പെട്ട വിവാദം പുകയുമ്പോഴാണ് സെന്‍സര്‍ബോര്‍ഡിന്റെ തലപ്പത്ത് തിരക്കഥാകൃത്തും സംവിധായകനുമായി ശ്യാം ബെനഗലിനെ നിയമിച്ചേക്കുമെന്ന സൂചന. ചെയര്മാന് സ്ഥാനത്തു നിന്നും പഹലാജ് നിഹലാനിയെ മാറ്റിയേക്കുമെന്നാണറിയുന്നത്.
സെന്‍സര്‍ബോര്‍ഡില്‍ ചില അഴിച്ചുപണികള്‍ നടത്തുമെന്നും ചില മാറ്റങ്ങള്‍ ഉടന്‍ പ്രതീക്ഷിക്കാമെന്നും കഴിഞ്ഞ ദിവസം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അരുണ്‍ ജെറ്റ്ലി പ്രസ്താവിച്ചിരുന്നു. ചിത്രങ്ങള്‍ സെന്‍സര്‍ ചെയ്യുന്നതിനെ കുറിച്ചുളള ബെനഗല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ ആദ്യഭാഗം ലഭിച്ചതായും അത് പരിശോധിച്ചതിനുശേഷം തീരുമാനമെടുക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞിരുന്നു. ശരിയായ വാക്ക് സെര്‍ട്ടിഫിക്കേഷന്‍ ആണെന്നും സെന്‍സര്‍ഷിപ്പ് എന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിഹലാനിയുടെ മകന് ചിരാഗും ഭാര്യ രാധികയും ഉട്താ പഞ്ചാബിന്റെ നിര്‍മാണം മാര്‍ക്കറ്റിംഗ് എന്നിവയുടെ ഭാഗമാണെന്നും ഈ സാഹചര്യത്തില്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിട്ടും സെന്‍സറിംഗിന്റെ കാര്യം പറഞ്ഞ് പ്രദര്‍ശനം വൈകിപ്പിക്കുന്നെതെന്തിനാണെന്ന് നേരത്തേ ചോദ്യമുയര്‍ന്നിരുന്നു.
മുതിര്‍ന്നവര്‍ക്കു മാത്രം കാണാവുന്ന ഭാഗങ്ങളുള്ള ചിത്രങ്ങളിലെ രംഗങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശത്തോടൊപ്പം പ്രദര്‍ശിപ്പിക്കാമെന്ന ആശയം ശ്യാം ബെനഗള്‍ നേരത്തേ മുന്നോട്ട് വച്ചിരുന്നു. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്കുന്നതില് ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ശ്യാം ബെനഗളിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗം അടുത്തയാഴ്ച്ച സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കും.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications