കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍സര്‍ബോഡില്‍ അഴിച്ചുപണി;ചെയര്‍മാനായി ശ്യാം ബെനഗല്‍ വന്നേക്കും

  • By Pratheeksha
Google Oneindia Malayalam News

ദില്ലി:ഉഡ്താ പഞ്ചാബ് എന്ന ബോളിവുഡ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് 82 വെട്ട് നല്‍കിയതുമയി ബന്ധപ്പെട്ട വിവാദം പുകയുമ്പോഴാണ് സെന്‍സര്‍ബോര്‍ഡിന്റെ തലപ്പത്ത് തിരക്കഥാകൃത്തും സംവിധായകനുമായി ശ്യാം ബെനഗലിനെ നിയമിച്ചേക്കുമെന്ന സൂചന. ചെയര്‍മാന്‍ സ്ഥാനത്തു നിന്നും പഹലാജ് നിഹലാനിയെ മാറ്റിയേക്കുമെന്നാണറിയുന്നത്.

സെന്‍സര്‍ബോര്‍ഡില്‍ ചില അഴിച്ചുപണികള്‍ നടത്തുമെന്നും ചില മാറ്റങ്ങള്‍ ഉടന്‍ പ്രതീക്ഷിക്കാമെന്നും കഴിഞ്ഞ ദിവസം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അരുണ്‍ ജെറ്റ്‌ലി പ്രസ്താവിച്ചിരുന്നു. ചിത്രങ്ങള്‍ സെന്‍സര്‍ ചെയ്യുന്നതിനെ കുറിച്ചുളള ബെനഗല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ ആദ്യഭാഗം ലഭിച്ചതായും അത് പരിശോധിച്ചതിനുശേഷം തീരുമാനമെടുക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. ശരിയായ വാക്ക് സെര്‍ട്ടിഫിക്കേഷന്‍ ആണെന്നും സെന്‍സര്‍ഷിപ്പ് എന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shyambenegal-11

നിഹലാനിയുടെ മകന്‍ ചിരാഗും ഭാര്യ രാധികയും ഉട്താ പഞ്ചാബിന്റെ നിര്‍മാണം മാര്‍ക്കറ്റിംഗ് എന്നിവയുടെ ഭാഗമാണെന്നും ഈ സാഹചര്യത്തില്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിട്ടും സെന്‍സറിംഗിന്റെ കാര്യം പറഞ്ഞ് പ്രദര്‍ശനം വൈകിപ്പിക്കുന്നെതെന്തിനാണെന്ന് നേരത്തേ ചോദ്യമുയര്‍ന്നിരുന്നു.

മുതിര്‍ന്നവര്‍ക്കു മാത്രം കാണാവുന്ന ഭാഗങ്ങളുള്ള ചിത്രങ്ങളിലെ രംഗങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശത്തോടൊപ്പം പ്രദര്‍ശിപ്പിക്കാമെന്ന ആശയം ശ്യാം ബെനഗള്‍ നേരത്തേ മുന്നോട്ട് വച്ചിരുന്നു. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കുന്നതില്‍ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ശ്യാം ബെനഗളിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗം അടുത്തയാഴ്ച്ച സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കും.

English summary
After the Udta Punjab controversy blew up in the government’s face, the I&B ministry is seriously examining the Shyam Benegal report. Speculation is rife that Mr Bengal could replace the controversial CBFC chairman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X