കള്ളന്മാരെ പിന്തുടര്‍ന്ന എസ് ഐയെ കുത്തിക്കൊന്നു
ബെംഗളൂരു: കള്ളന്മാരെ പിന്തുടര്‍ന്ന പോലീസ് സബ് ഇന്‍സ്‌പെക്ടറെ കുത്തിക്കൊന്നു. കര്‍ണാടകയിലെ ദൊഡ്ഡ്ബലാപൂരാണ് സംഭവം. 34 കാരനായ എസ് ഐ ജഗദീഷ് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് നേലമംഗലയിലെ ഒരു വീട്ടില്‍ കയറിയ കള്ളന്മാരെ പിന്തുടര്‍ന്നതായിരുന്നു ജഗദീഷും സംഘവും. രണ്ട് കോണ്‍സ്റ്റബിള്‍മാരാണ് ഇദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നത്.
മോഷ്ടാക്കളായ രഘുവിനെയും മകന്‍ കൃഷ്ണയെയും ജഗദീഷും കോണ്‍സ്റ്റബിള്‍മാരും ഓടിച്ചിട്ട് പിടികൂടി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മോഷ്ടാക്കളില്‍ ഒരാള്‍ കത്തിയെടുത്ത് കുത്തുകയായിരുന്നു. ജഗദീഷ് സര്‍വ്വീസ് റിവോള്‍വര്‍ വലിച്ചെടുത്ത് വെടിവെക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. അഞ്ച് കുത്തുകളാണ് ജഗദീഷിന്റെ ദേഹത്തുള്ളത്.

2009 ബാച്ച് ഉദ്യോഗസ്ഥനായ ജഗീഷിന് ദൊഡ്ഡബലാപൂരിലെ ക്രൈം ബ്രാഞ്ച് സെക്ഷനിലായിരുന്നു നിയമനം ലഭിച്ചത്. വടക്കു പടിഞ്ഞാറന്‍ ബെംഗളൂരുവിലെ ദാസറഹള്ളി സ്വദേശിയാണ്. മൂന്ന് വര്‍ഷം മുമ്പാണ് വിവാഹിതനായത്. മക്കളില്ല. ജഗദീഷിനൊപ്പമുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍മാരില്‍ ഒരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ക്ക് വയറ്റിലാണ് കുത്ത് കിട്ടിയത്. കുറ്റവാളികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.












Click it and Unblock the Notifications